Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഒരു വര്‍ഷത്തിന് ശേഷം ധനദാതാവ് സ്വന്തം രാശിയിലേക്ക്; ശുക്രനുദിക്കുന്നത് മൂന്ന് രാശികള്‍ക്ക്
Venus Transit: വേദ ജ്യോതിഷത്തില്‍ ധനത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഗ്രഹമെന്നാണ് ശുക്രനെ വിളിക്കുന്നത്. ഏതാണ്ട് എല്ലാ മാസങ്ങളിലും ശുക്രന് രാശി മാറാറുണ്ട്. ഈ രാശിമാറ്റത്തിലൂടെ ചില നാളുകാര്‍ക്ക് നല്ലകാലം വന്നെത്തുകയും ചെയ്യും. മെയ്മാസത്തിലെ ശുക്രന്റെ രാശിമാറ്റത്തിന് ഒരു പ്രത്യേകതയുണ്ട്.ഒരു വര്‍ഷത്തിന് ശേഷം സ്വന്തം രാശിയിലേക്കാണ് മെയില്‍ ശുക്രന് വന്നെത്തുന്നത്. സ്വന്തം രാശിയായ ഇടവത്തില്‍ ശുക്രന് ചില നാളുകള്‍ക്ക് രാജയോഗ തുല്യമായ ഭാഹ്യങ്ങള് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്ക് സുവര്ണ്ണകാലത്തിന് തുടക്കമാണ് ഈ രാശിമാറ്റം. സമ്പത്തും ഐശ്വര്യവും വര്‍ധിക്കുന്ന മൂന്ന് രാശികള്‍ ഏതെല്ലാമാണെന്നും ഇവര്‍ക്കുള്ള ഫലങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.

കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം അനുകൂലമായി മാറും. ശുക്രന് ഇവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രാശുമാറ്റം നടത്തുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് വരുമാനം വര്‍ധിക്കും. കൂടാതെ പുതിയ പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ഇക്കാലയളവില്‍ കുടുംബജീവിതം കൂടുതല്‍ സന്തോഷകരമാകും. കുടുംബത്തില്‍ സുഖവും ശാന്തിയും കൂടുതലായി അനുഭവപ്പെടും. ശുക്രന്റെ കൃപയാല്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്നേഹവും ഐക്യവും ഉണ്ടാകും. ബന്ധങ്ങള്‍ ദൃഢവും സുതാര്യവുമാകും. വിദേശയാത്ര പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിനുള്ള അവസരം കൈവരും. ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച പല ആഗ്രഹങ്ങളും ഇക്കാലയളവില്‍ നടക്കും. പ്രമോഷവും ശമ്പളവര്‍ധനയും ലഭിക്കാനിടയുണ്ട്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശുക്രന്റെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് അത്യന്തം ഗുണകരമാണ്. കാരണം ശുക്രന്റെ സ്വരാശിയാണ് ഇടവം. ഇവരുടെ ലഗ്നഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നതും. അതുകൊണ്ട് ഇക്കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ഉന്നതരായ ആളുകളെ പരിചയപ്പെടാനും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കും. ഭാവിയില്‍ ഈ ബന്ധങ്ങള്‍ നേട്ടമായി ഭവിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും ഈ കാലയളവ് ഗുണകരമാണ്. ധനം സമ്പാദിക്കുന്നതിന് പുതിയ സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. വിവാഹിതര്‍ക്ക് അവരുടെ ദാമ്പത്യം കൂടുതല്‍ ആനന്ദകരമാകും. ജീവിതത്തില്‍ കൂടുതല്‍ സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്തും. ഇവരുടെ പ്രണയജീവിതവും കൂടുതല്‍ സന്തോഷകരമാകും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ശുക്രന്റെ രാശിമാറ്റത്തിലൂടെ നേട്ടം കൊയ്യുന്ന അടുത്ത രാശി കന്നി രാശിയാണ്. കന്നി രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ ഭാവത്തില്‍ സംഭവിക്കുന്ന ശുക്രന്റെ രാശിമാറ്റത്തിലൂടെ ജീവിതത്തില്‍ ഭാഗ്യകാലം വിരുന്നെത്തും. ജോലിയിലും വ്യക്തിജീവിതത്തിലും ബിസിനസിലും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ജോലിസംബന്ധമായി നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരും. ഉദ്യോഗസ്ഥര്‍ക്ക് ഉന്നതപദവികളില്‍ എത്താന്‍ സാധിക്കും. പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ താല്‍പ്പര്യപ്പെടും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. ഈ സമയത്ത് ധാര്‍മ്മിക കാര്യങ്ങളിലും ശുഭകാര്യങ്ങളിലും പങ്കുകൊള്ളാന്‍ അവസരം ലഭിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
