Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ശുക്രാദിത്യ രാജയോഗം; ആഢംബര സുഖങ്ങള്‍ തേടിവരും, ഈ 4 രാശിക്ക് ഭാഗ്യം തിളങ്ങും
Shukraditya Yoga: ജ്യോതിഷപ്രകാരം മെയ് 19 മുതല്‍ ശുക്രന് ഇടവ രാശിയില്‍ സംക്രമിക്കും. സൂര്യന് ഈ സമയം ഇടവത്തില്‍ തുടരുന്നതിനാല്‍, ശുക്രന്റെ ഈ സംക്രമണം ശുക്രനും സൂര്യനും തമ്മില്‍ ഒരു സംയോജനം സൃഷ്ടിക്കും. അത് ശുക്രാദിത്യ രാജയോഗത്തിന് രൂപം നല്‍കും. ശുക്രന് സ്വന്തം രാശിയിലിരുന്ന് മാളവ്യരാജയോഗം സൃഷ്ടിക്കുന്നുണ്ട്. ഈ സമയം ഇടവരാശിയില്‍ വരുന്നതിനാല്‍ ശുക്രന് വളരെ ശക്തമായ നിലയിലായിരിക്കും. ഇതുമൂലം പല രാശിക്കാര്‍ക്കും ഭാഗ്യമുദിക്കും. ശുക്രന്റെ സംക്രമണം മൂലം രൂപപ്പെടുന്ന ശുക്രാദിത്യയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

ഇടവം
ശുക്രന്റെ സ്വന്തം രാശിയായ ഇടവത്തില്‍ ശുക്രാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. അതുകൊണ്ട് തന്നെ ഇടവം രാശിക്കാര്‍ക്കാണ് ഈ യോഗം ഏറ്റവും ഗുണകരമാകാന്‍ പോകുന്നത്. നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ഈ കാലയളവില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചില വലിയ വിജയങ്ങള്‍ ലഭിക്കും. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങളും ലഭിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യജീവിതം മികച്ചതായിരിക്കും. നിങ്ങളെ പിന്തുണയ്ക്കാന്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ എപ്പോഴും തയ്യാറാകും. ഈ കാലയളവില്‍ അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വന്നേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ പത്താം ഭാവത്തില്‍ ശുക്രാദിത്യയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ കാലയളവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വലിയ സ്ഥാനം ലഭിച്ചേക്കാം. നിങ്ങളുടെ ജനപ്രീതിയില്‍ വര്‍ദ്ധനവ് കാണും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ദൃഢമാകും. സമൂഹത്തില്‍ നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. സ്വര്‍ണ്ണം, വെള്ളി മുതലായവ കയ്യില്‍ വയ്ക്കാന്‍ യോഗമുണ്ടാകും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശുക്രനും സൂര്യനും ചേര്‍ന്ന് രൂപപ്പെടുന്ന ശുക്രാദിത്യയോഗം നേട്ടങ്ങള്‍ സമ്മാനിക്കും. വൃശ്ചിക രാശിക്കാര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് നിങ്ങള്‍ കാണും. സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി ലാഭം നല്‍കും. നിങ്ങളുടെ സന്താനങ്ങമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
കുംഭം
കുംഭം രാശിയുടെ നാലാം ഭാവത്തില്‍ ശുക്രന് ആദിത്യയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ കാലയളവില്‍, കുംഭ രാശിക്കാര്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ആഭരണങ്ങള്‍ കൈവശം വയ്ക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയുടെ ഭാഗത്ത് നിന്ന് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം വളരെ മനോഹരവും ആകര്‍ഷകവുമാകും. നിങ്ങളുടെ മനസ്സില്‍ ആത്മീയ ചിന്തകള്‍ ഉണരും. ചില മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകും.
ജ്യോതിഷത്തിലെ ശുക്രന്
ജീവിതത്തിന് ഏറ്റവും ഗുണകരമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ഇത് എല്ലാ ഭൗതിക നേട്ടങ്ങളും ആഡംബര വസ്തുക്കളും വ്യക്തിക്ക് നല്കുന്നു. ജ്യോതിശാസ്ത്രപരമായി, ഹിന്ദുക്കള്‍ ഈ ഗ്രഹത്തെ ഏറ്റവും തിളക്കമുള്ള ഒന്നായി കണക്കാക്കുന്നു. ഭൂമിയേക്കാള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്. അതിനാല്‍, ഇത് ചില അവസരങ്ങളില്‍ ഭൂമിക്കും സൂര്യനും ഇടയില്‍ പ്രത്യക്ഷപ്പെടുന്നു. ഹിന്ദിയില്‍ ശുക്രാചാര്യന് എന്ന പേരിലാണ് ഇതിന് 'ശുക്രന്' ആ പേര് ലഭിച്ചത്. വ്യാഴത്തെപ്പോലെ മറ്റൊരു ഗുണകരമായ ഗ്രഹമാണിത്. ഇത് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും ഗ്രഹമാണ്. ഹിന്ദു പുരാണമനുസരിച്ച്, ശുക്രന് പ്രണയത്തിന്റെയും വിവാഹം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ ദേവതയായും കണക്കാക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
