Latest Updates
-
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ശുക്രന് ഉച്ചരാശിയായ മീനത്തിലേക്ക്, സമ്പന്നതയിലേക്ക് കാലെടുത്ത് വെക്കുന്ന നാളുകാര്‍ ആരെല്ലാമാണെന്നറിയാം
വേദ ജ്യോതിഷത്തില്‍ സമ്പത്തിന്റെയും സൗഭാഗ്യത്തിന്റെയും ദേവനാണ് ശുക്രന്. ശുക്രന് അനുകൂലസ്ഥാനത്തായാല് ജീവിതം പച്ചപിടിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ജനുവരി 28ന് ശുക്രന് തന്റെ ഉച്ചരാശിയായ മീനത്തിലേക്ക് പ്രവേശിക്കും. മെയ് 31 വരെ ശുക്രന് മീനത്തിലായിരിക്കും നിലകൊള്ളുക. ഏകദേശം അഞ്ച് മാസത്തോളം ഉച്ചരാശിയില്‍ നിലകൊള്ളുന്ന ശുക്രന് ഈ സമയത്ത് കൂടുതല്‍ ശക്തമാനാകും. ശുക്രന് ഉച്ചരാശിയില്‍ സ്ഥിതി ചെയയുന്നത് മിക്ക രാശികളില് ജനിച്ചവര്‍ക്കും അനുകൂലമായ കാര്യമാണ്. എങ്കിലും ചില രാശികളില് ജനിച്ചവര്‍ക്ക് ശുക്രന്റെ ഈ മാറ്റം വളരെ ഗുണകരമാകും. ധനികയോഗവും കോടീശ്വരയോഗവും ഇവരെ തേടിയെത്തും. ഏതെല്ലാമാണ് ഈ രാശികള്‍ എന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ശുക്രന്റെ രാശിമാറ്റം മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരാകും. കാരണം ശുക്രന് ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. മാത്രമല്ല, ഒന്നിലധികം വരുമാനസ്രോതസ്സ് ഇവര്‍ക്ക് മുമ്പില്‍ തെളിയും. പല വഴികളില്‍ നിന്നായി പണം വന്നെത്തുന്നത് സാമ്പത്തികമായ പുരോഗതിയേകും. പുതിയ പുതിയ ആളുകളെ പരിചയപ്പെടാനും അവരിലൂടെ ജീവിതത്തില്‍ വളര്‍ച്ച നേടാനും സമൂഹത്തില്‍ പേരുണ്ടാക്കാനും സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ബിസിനസ് കൂടുതല്‍ മേഖലകളിലേക്കോ പുതിയ സ്ഥലങ്ങളിലേക്കോ വ്യാപിപ്പിക്കാന്‍ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കാനും വളരെ നല്ല സമയമാണിത്. നിക്ഷേപത്തില്‍ നിന്നും ലാഭമുണ്ടാകും. മക്കളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ഓഹരിവിപണി, ലോട്ടറി തുടങ്ങി ഭാഗ്യപരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ലാഭവും നേട്ടവും ഉണ്ടാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ മീന രാശിയിലേക്കുള്ള മാറ്റം ശുഭമാറ്റങ്ങളേകും. കാരണം മീനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രന് രാശി മാറുന്നത്. അതുകൊണ്ട് ഇനിയുള്ള സമയം മീനം രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. കാര്യങ്ങള്‍ കൂടുതല്‍ മികവോടെ ചെയ്യാനാകും. ബിസിനസുകാര്‍ക്ക് ഈ മാറ്റം അനവധി നേട്ടങ്ങളേകും. അനാവശ്യചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്കും ഈ രാശിമാറ്റം ഗുണകരമാണ്. കാരണം ചെയ്യുന്ന ജോലികളെല്ലാം കൃത്യതയോടെ ചെയ്യാനും വിജയം നേടാനും കഴിയും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ വിജയിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകള്‍ വന്നെത്തും. പങ്കാളിയുടെ പിന്തുണ എല്ലാകാര്യങ്ങള്‍ക്കും ധൈര്യം പകരും. അവിവാഹിതര്‍ക്ക് ഈ സമയം വിവാഹത്തിന് വളരെ അനുകൂലമാണ്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ശുക്രന്റെ രാശിമാറ്റം ധനു രാശിയില്‍ ജനിച്ചവര്‍ക്കും നേട്ടമാണ്. കാരണം ശുക്രന് ഈ രാശിയുടെ നാലാം ഭാവത്തിലാണ് മീനത്തിലേക്ക് സംക്രമിക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ധനുരാശിക്കാര്‍ക്ക് ഭൗതികസുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാന്‍ കഴിയും.കുടുംബത്തില്‍ സന്തോഷവും സമാധാനവും പുലരും. ജീവിതപങ്കാളിയുമയുള്ള അടുപ്പം വര്‍ധിക്കും. കൂടുതല്‍ പ്രണയത്തോടെ അവരുമായി ഇടപഴകും. ഏറെക്കാലമായി ആഗ്രഹിക്കുന്ന വിലകൂടിയ വസ്തുക്കളും ആഡംബര വസ്തുക്കളും സ്വന്തമാക്കും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. പ്രോപ്പര്‍ട്ടിയോ വാഹനമോ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും പുതിയ ബിസിനസ ആരംഭിക്കാനും കഴിയും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തും. അധ്വാനത്തിനും പരിശ്രമത്തിനും ഫലം ലഭിക്കും. തൊഴിലന്വേഷകര്‍ക്ക് ജോലിയും പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങളും ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications