Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
ശുക്രന് ഇനി അത്തം നക്ഷത്രത്തില്‍, ഇനിയങ്ങോട്ട് സുഖജീവിതം, സമ്പത്തും ഐശ്വര്യവും കൂടെ തന്നെ
വേദ ജ്യോതിഷത്തില്‍ ഭൗതിക സുഖങ്ങളുടെയും കഴിവുകളുടെയും ഐശ്വര്യത്തിന്റെയും രചനാത്മകതയുടെയും ആഡംബരജ ജീവിതത്തിന്റെയും എന്നിവയുടെയെല്ലാം കാരണഭൂതനായാണ് ശുക്രനെ കരുതുന്നത്. അതിനാല്‍ ശുക്രന് രാശിയോ നക്ഷത്രമോ മാറുമ്പോള്‍ ഈ നക്ഷത്രങ്ങളിലെല്ലാം അതിന്റെ മാറ്റങ്ങള്‍ അനുഭവപ്പെടും.

സെപ്റ്റംബര്‍ രണ്ടിന് ശുക്രന് ഉത്രം നക്ഷത്രത്തില്‍ നിന്നും അത്തം നക്ഷത്രത്തിലേക്ക് കടന്നു. സെപ്റ്റംബര്‍ 13 വരെ ശുക്രന് ഈ നക്ഷത്രത്തില്‍ തുടരും. ശുക്രന്റെ സ്ഥാനത്തില്‍ ഉണ്ടായിരിക്കുന്ന ആ മാറ്റം എല്ലാ രാശികളില് ജനിച്ചവരുടെയും ബാധിക്കുമെല്ലാം ഈ നക്ഷത്രമാറ്റത്തിന്റെ ഗുണങ്ങള്‍ മൂന്ന് നക്ഷത്രക്കാരില്‍ വ്യക്തമായി പ്രതിഫലിക്കും. ഇവര്‍ക്ക് ഭാഗ്യവും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം ഗുണകരമായിത്തീരും. കാരണം ഇടവം രാശിയുടെ അധിപന് തന്നെ ശുക്രനാണ്. കൂടാതെ ശുക്രന് നിലവില്‍ ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ കാലയളവില്‍ സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഭാവിയില്‍ സാഹിത്യം, ലേഖനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചില നല്ല വാര്‍ത്തകള്‍ ഈ കാലയളവില്‍ കേള്‍ക്കാന്‍ സാധിക്കും. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ഭൗതികസുഖങ്ങള്‍ വര്‍ധിക്കും. പ്രേമകാര്യങ്ങള്‍ സഫലമാകുകയും വിവാഹത്തിലെത്തുകയും ചെയ്യും.
മിഥുനം
ശുക്രന്റെ നക്ഷത്രമാറ്റം മിഥുനം രാശിക്കാര്‍ക്കും ലാഭപ്രദമായിരിക്കും. കാരണം ഇവരുടെ സുഖവുമായി ബന്ധപ്പെട്ട രാശിയിലാണ് ഈ മാറ്റം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് സുഖവും സമൃദ്ധിയും കൂടുതലായി അനുഭവപ്പെടും. അതോടൊപ്പം ഭൗതികമായ സുഖസൗകര്യങ്ങളിലും വര്‍ധനയുണ്ടാകും. പൊതുപരിപാടികളില്‍ പ്രസംഗിക്കുകയോ സംസാരിക്കുകയോ ചെയ്യുകയും അതില്‍ ആളുകള്‍ ആകൃഷ്ടരാകുകയും ചെയ്യും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കാലയളവ് അതിന് അനുയോജ്യമാണ്. പാരമ്പര്യ സ്വത്ത് ലഭിക്കാന്‍ യോഗമുണ്ടാകും. പൊതുവേ ഈ കാലയളവില്‍ പോസിറ്റിവിറ്റി അനുഭവപ്പെടും.
ചിങ്ങം
ശുക്രന്റെ നക്ഷത്ര പരിവര്‍ത്തനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭഫലദായകമാണ്. കാരണം ശുക്രന് ഇവരുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവരുടെ സംസാരം കൂടുതല്‍ ആകര്‍ഷകമാകും. ജോലിയില്‍ നല്ല അവസരങ്ങള്‍ തേടിയെത്തും. അപ്രതീക്ഷിതമായി ധനം കൈവരും. ഭാവിയിലേക്കായി പണം സമ്പാദിക്കാന്‍ കഴിയും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. പുരോഗതി കൈവരിക്കുന്നതിനുള്ള പല അവസരങ്ങളും മുമ്പിലെത്തും. ചിന്തകളും ആഗ്രഹങ്ങളുമെല്ലാം സഫലമാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
