Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Venus transit: ശുക്രന്‍ കന്നിയിലേക്ക്: ഓഗസ്റ്റ് 25-പുലരുമ്പോള്‍ കൈനിറയെ പണം വന്നുചേരും: സമ്പൂര്‍ണ ഗുണദോഷഫലം
ശുക്രന്‍ കന്നി രാശിയിലേക്ക് സംക്രമിക്കുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ ദിനത്തില്‍ പല വിധത്തിലുള്ള ഗുണദോഷഫലലങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. ഓഗസ്റ്റ് 25-നാണ് ശുക്രന്റെ കന്നി രാശിസംക്രമണം സംഭവിക്കുന്നത്. ഇത് സെപ്റ്റംബര്‍ 18 വരെ നിലനില്‍ക്കുന്നു. പുലര്‍ച്ചെ 1.24-നാണ് ശുക്രന്‍ കന്നി രാശിയിലേക്ക് എത്തുന്നത്.
പൊതുവേ ശുക്രന്റെ രാശിമാറ്റങ്ങള്‍ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ അത് കന്നി രാശിയില്‍ എപ്രകാരം ഫലങ്ങള്‍ നല്‍കുന്നു എന്നത് അറിഞ്ഞിരിക്കണം. ശുക്രന്റെ കന്നി രാശി സംക്രമണത്തിന്റെ ഫലമായി 12 രാശിക്കാരിലും എന്തൊക്കെ മാറ്റങ്ഹള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ ഈ സമയം അവരുടെ ആരോഗ്യത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. ദിനചര്യകളിലും തൊഴില്‍ ജീവിതത്തിലും നിങ്ങള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ അനിവാര്യമായി വരും.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പലപ്പോഴും പ്രണയജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നല്‍കുന്നു. പലപ്പോഴും നിങ്ങളുടെ പ്രണയം വളരെയധികം ആഴത്തിലാക്കുന്നതിന് സാധിക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും അത് ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ഏത് കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യം തന്നെയാണ്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. എ്‌പ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്ക്ക് കന്നി രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം പലപ്പോഴും കുടുംബ ബന്ധത്തില്‍ മാറ്റം വരുത്തുന്നു. കൂടാതെ നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. പല വിധത്തില്‍ അനുകൂലമായ അന്തരീക്ഷം നിങ്ങള്‍ക്കുണ്ടാവുന്നു. തമസസ്ഥലം മാറുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം പലപ്പോഴും ആശയവിനിമയവുമായി ബന്ധപ്പെട്ട് ഗുണങ്ങള്‍ നല്‍കുന്നു. വികാരങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുന്നതിനും അതനുസരിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. കൂടാതെ പഠനകാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഇത് ഏറ്റവും നല്ല സമയമാണ്. ശുക്രന്‍ അതിന്റെ എല്ലാ ഫലങ്ങളും നിങ്ങള്‍ക്ക് മേല്‍ ചൊരിയുന്നു.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ശുക്രന്റെ കന്നി രാശി സംക്രമണം. പലപ്പോഴും സാമ്പത്തികം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറുന്നു. പലപ്പോഴും പ്രായോഗികമായി ചെയ്യുന്ന പല കാര്യങ്ങളും മികച്ച് തന്നെ നില്‍ക്കുന്നു. ബജറ്റ് അനുസരിച്ച് ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിന്തിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് വ്യക്തിഗത ആകര്‍ഷണം ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ രാശിയില്‍ ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലമായി പലപ്പോഴും ആകര്‍ഷണീയത വര്‍ദ്ധിക്കുന്നു. കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സ്വന്തം ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം നല്‍കണം.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ആത്മപരിശോധനക്ക് പറ്റിയ സമയമാണ്. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. എല്ലാ തരത്തിലും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ പോലും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമമാണ്. ശുക്രന്‍ കന്നി രാശിയിലേക്ക് എത്തുമ്പോള്‍ പലപ്പോഴും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന സമയമാണ്. സൗഹൃദത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. ഇത് പലപ്പോഴും മുന്നോട്ടുള്ള ജീവിതത്തെ ബാധിച്ചേക്കാം. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടി വരുന്നു.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വളര്‍ച്ച ഉണ്ടാവുന്ന സമയമാണ് ഈ ഗ്രഹസംക്രമണ സമയം. പലപ്പോഴും കന്നിയിലെ ശുക്രന്‍ നിങ്ങളുടെ കരിയറില്‍ പുരോഗതി കൊണ്ട് വരുന്നു. ജോലിയോടുള്ള സൂക്ഷമമായ സമീപനം നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്നു. പ്രമോഷനുള്ള സാധ്യത വളരെ കൂടുതലാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് സാധിക്കുന്നു.
മകരം (ഡിസംബര്‍ 22- ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. യാത്രയും ഉയര്ന്ന വിദ്യാഭ്യാസത്തിന്റെ സാധ്യതയും നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ ചിന്തകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. സാഹസികമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങള്‍ക്കോ വേണ്ടി സമയം കണ്ടെത്തുകയും അത് ഫലത്തില്‍ വരുകയും ചെയ്യുന്നു.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികമായ പല കാര്യങ്ങളും മികച്ച് നില്‍ക്കുന്ന സമയമാണ്. പലപ്പോഴും ആഴത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാവുന്നതിന് പിന്നില്‍ കഠിനാധ്വാനവും ഫലം കണ്ടേക്കാം. നിങ്ങളുടെ ബന്ധങ്ങളില്‍ പരിവര്‍ത്തനവും അടുപ്പവും ആഴവും വര്‍ദ്ധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
മീനം രാശി(ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് അത് നേട്ടങ്ങളുണ്ടാക്കുന്നു. ജീവിതം പൊതുവേ അനുകൂലഫലങ്ങള്‍ ധാരാളം നല്‍കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











