ഒക്ടോബര്‍ 9 മുതല്‍ നീചരാശിയില്‍ ശുക്രന്‍: 12 രാശിക്കും ഗുണമോ ദോഷമോ? സമ്പൂര്‍ണഫലം

ഓരോ ഗ്രഹമാറ്റവും അതിലുണ്ടാക്കുന്ന രാശിമാറ്റവും ഗുണപരമായ പല മാറ്റങ്ങളിലേക്കും അതുപോലെ തന്നെ ദോഷങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ശുക്രന്‍ എന്ന ഗ്രഹം ഗുണാനുഭവങ്ങള്‍ മാത്രം നല്‍കുന്ന ഒന്നാണ്. ഹ്രസ്വകാലത്തേക്കാണ് പല ഗ്രഹങ്ങളും രാശിമാറുന്നത് എങ്കിലും അതുണ്ടാക്കുന്ന ഫലങ്ങള്‍ പലപ്പോഴും അത്രത്തോളം ചെറുതായിരിക്കണം എന്നില്ല. പ്രണയം, ദാമ്പത്യം, സുഖഭോഗങ്ങള്‍, കലാനേട്ടങ്ങള്‍ എന്നിവയാണ് ശുക്രന്‍ പ്രദാനം ചെയ്യുന്ന ഗുണങ്ങള്‍.

എന്നാല്‍ ശുക്രന്‍ നീചസ്വഭാവക്കാരനാവുമ്പോള്‍ ഇതിന്റെയെല്ലാം വിപരീത ഫലമാണ് കാത്തിരിക്കുന്നത്. പലപ്പോഴും ഏറ്റവും കൂടുതല്‍ വെല്ലുവിളികളാണ് ഈ സമയം നേരിടേണ്ടി വരുന്നതും. ശുക്രന്‍ കന്നി രാശിയിലേക്ക് ഒക്ടോബര്‍ 9-ന് പ്രവേശിക്കുകയാണ്. എന്നാല്‍ ഇത് 12 രാശിക്കാരിലുൂം നീചഭാവത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Venus Transit in Virgo 2025

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സഞ്ചാരം പലപ്പോഴും ഗുണകരമായ മാറ്റങ്ങളല്ല നല്‍കുന്നത്. അത് മാത്രമല്ല ശുക്രന്റെ ഗുണാനുഭവങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ക്ക് ലഭിക്കുകയില്ല. പലപ്പോഴും പ്രണയവും ദാമ്പത്യവും എല്ലാം പകുതിയില്‍ പ്രശ്‌നത്തിലാവും. കലാകാരന്‍മാര്‍ക്ക് പല വിധത്തില്‍ തടസ്സങ്ങളുണ്ടാവും. സഹായങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. അനാവശ്യ ചിന്തകള്‍ അലട്ടിക്കൊണ്ടിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്ന സമയമാണ്. പലപ്പോഴും നിങ്ങള്‍ മോശം വഴികളിലൂടെ പണം സമ്പാദിക്കുന്നതിന് സാധ്യതയുണ്ട്. സന്താനഭാവത്തില്‍ മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും തടസ്സം നേരിടുന്നു. പലപ്പോഴും ചിന്തകള്‍ ശരിയായ രീതിയില്‍ സംഭവിക്കണം എന്നില്ല. ആരോഗ്യത്തിന് വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരുന്നു. അകാരണമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങളെ അലട്ടുന്നു. പണം കടം വാങ്ങുന്നതും പലിശക്ക് വാങ്ങുന്നതും എല്ലാം സാമ്പത്തിക സ്ഥിതിയെ പ്രശ്‌നത്തിലേക്ക് എത്തിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ നീച ഭാവം വളരെ മോശം ഫലമാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല പല കാര്യങ്ങളിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. മുതിര്‍ന്നവരുടെ വാക്കുകള്‍ കേള്‍ക്കേണ്ടതിന്റെ ആവശ്യകത പുനര്‍ചിന്തിക്കുന്ന സമയം കൂടിയാണ്. പലപ്പോഴും സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നത് പോലെ അനുമതി ലഭിക്കണം എന്നില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ രാശി മാറ്റം പലപ്പോഴും പല വിധത്തില്‍ ദോഷങ്ങളാണ് നല്‍കുന്ന്. ഉറ്റവരുടെ ഉപദേശത്തിന് അനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വീട് പണി തടസ്സപ്പെടുന്നത് പലപ്പോഴംു പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കലാസംബന്ധമായ കാര്യങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടാവുകയില്ല. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും നിങ്ങള്‍ അത്യധികം കഠിനാധ്വാനം ചെയ്താല്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. മാതാപിതാക്കളുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നു. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ധനം നല്‍കി പലപ്പോഴും പല കാര്യങ്ങളും നേടിയെടുക്കുന്നതിന് നിങ്ങള്‍ ശ്രമിക്കും. അത് മാത്രമല്ല ജോലിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിന് വേണ്ടി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവും.

Venus Transit in Virgo 2025

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും വരുമാനം കുറയുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വ്യക്തിപരമായി പലരോടും വിരോധം തോന്നാം. ഇതെല്ലാം തന്നെ നിങ്ങളില്‍ അകാരണമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും സംസാരത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ബന്ധമവസാനിപ്പിക്കുന്നതിന് വരെ കാരണമായേക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും അല്‍പം ഗുണഫലങ്ങള്‍ ഈ സമയം സംഭവിക്കുന്നു. വരുമാന മാര്‍ഗ്ഗം അല്‍പം ശ്രദ്ധിക്കണം എന്നത് മാത്രമാണ് അറിഞ്ഞിരിക്കേണ്ട കാര്യം. പലപ്പോഴും ദാമ്പത്യത്തില്‍ കലഹങ്ങളും പ്രശ്‌നങ്ങളും പതിവാകുന്നു. കൂടാതെ ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് കാര്യങ്ങള്‍ മാറി മറിയാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുമാനം പക്ഷേ കുറയുകയില്ല. എന്നാല്‍ ചിലവാക്കുന്നതില്‍ വീഴ്ച വരുന്നത് പലപ്പോഴും അല്‍പം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ചെയ്ത കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. ബിസിനസില്‍ ചെറിയ നഷ്ടങ്ങള്‍ സംഭവിക്കാം. ദൂരയാത്രകള്‍ പലതും നിങ്ങള്‍ക്ക് ഗുണം കൊണ്ട് വരുന്നു. ആത്മീയമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഗുണാനുഭവങ്ങള്‍ നല്‍കുന്നു. സമൂഹത്തില്‍ ശുക്രന്‍ നീചരാശിയില്‍ ആണെങ്കിലും അംഗീകാരം ലഭിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സഞ്ചാരം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കണം എന്നില്ല. മികച്ചതെന്ന് കരുതുന്ന പല കാര്യങ്ങളും നിങ്ങളില്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. മേലധികാരികളുടെ സ്വഭാവം നിങ്ങളെ ജോലിയില്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. അധ്വാനത്തിന് ഫലം തേടി എത്തുകയില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ നിരാശ കൊണ്ട് വരുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ശുക്രന്റെ കന്നി രാശിയിലേക്കുള്ള മാറ്റം സൂചിപ്പിക്കുന്നത്. ചിലവുകള്‍ കുറയ്ക്കാന്‍ ശ്രമിച്ചാലും അതിന് സാധിക്കുകയില്ല. പലപ്പോഴും കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. വായ്പ തിരിച്ചടവുകളില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാവുന്നു. എങ്കിലും ന്യായമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തടസ്സം നേരിടേണ്ടി വരുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ അസാധാരണമായ സൈ്വര്യക്കേടുകള്‍ ഉണ്ടാവാം. കൂട്ടുകച്ചവടം പലപ്പോഴും പരുങ്ങലിലേക്ക് എത്തുന്നു. പൊതുവേ കടബാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷകളും അഭിമുഖങ്ങളും നിങ്ങള്‍ക്ക് പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തട്ടിപ്പുകള്‍ അല്‍പം ശ്രദ്ധിക്കണം. വൈകാരികമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാം.

Story first published: Wednesday, October 1, 2025, 12:02 [IST]
X
Desktop Bottom Promotion