Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രന് ഇടവം രാശിയില്‍: മെയ് 19 മുതല്‍ ഈ രാശിക്കാര്‍ക്ക് നിര്‍ണായകം
മെയ് 18-ന ശുക്രന് ഇടവം രാശിയിലേക്ക് മാറി. അതിന്റെ ഫലമായി ജ്യോതിഷത്തില്‍ നിരവധി അനുകൂല പ്രതികൂല മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ശുക്രനെ ഗുണപരമായ മാറ്റങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായി കണക്കാക്കുന്നു. കാരണം ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ശുക്രനുദിക്കുക എന്ന പദം തന്നെ അത്രയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. എന്നാല്‍ ഈ അവസരത്തില്‍ ശുക്രന്റെ രാശിമാറ്റം അത്രക്ക് മികച്ച ഫലങ്ങളല്ല നല്‍കുന്നത്.
ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലമായി പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ചില നക്ഷത്രക്കാരില്‍ അല്പം രൂക്ഷമായി തന്നെ ബാധിക്കുന്നു. പലപ്പോഴും പ്രതികൂലമായി മാറുന്ന ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമായി എടുക്കുന്നു. 27 നക്ഷത്രക്കാരില്‍ ആരിലെല്ലാമാണ് ഇത്തരം പ്രതിസന്ധികള്‍ ശുക്രനുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ ഇടവം രാശി സംക്രമണം സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ രീതിയില്‍ വര്ദ്ധനവുണ്ടാവുമെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ധനനഷ്ടം നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിനുള്ള പല പ്രയത്നങ്ങളും ദയനീയമായി പരാജയപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാവും.
കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാവുന്നു. പലപ്പോഴും രോഗാവസ്ഥയില്‍ നിന്ന് കരകയറുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. ലോണ്‍ എടുക്കുന്നവര്‍ക്ക് അതില്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവാം. ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കരുത്. ഇത് പ്രശ്നങ്ങള്‍ വഷളാക്കുന്നു. കര്‍മ്മരംഗത്തെ പ്രതിസന്ധികള്‍ കൂടെ തന്നെയുണ്ടാവുന്നു. മാറ്റങ്ങള്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം പലപ്പോഴും പ്രയാസം നല്കുന്നു. ഇത് സൗഹൃദങ്ങില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പ്രതിസന്ധികള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. ശരീരഭാരം ഒരു വെല്ലുവിളിയായി മാറുകയും അത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ബിസിനസ് നഷ്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയിലുണ്ടാവുന്ന മാറ്റങ്ങളും അല്പം ശ്രദ്ധിക്കേണ്ടതാണ്. സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങളുണ്ടാവാം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ ഇടവം രാശി സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവയെല്ലാം തന്നെ പ്രതികൂലമായ മാറ്റങ്ങളാണ്. പലപ്പോഴും കരിയറില്‍ സ്റ്റക്ക് ആയി പോവുന്നു. മുന്നോട്ട് പോവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. സാമ്പത്തിക നഷ്ടം നിങ്ങളെ അങ്കലാപ്പിലാക്കുന്നു. ആരുമായും രഹസ്യങ്ങളൊന്നും തന്നെ പങ്ക് വെക്കരുത്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശുക്രന്റെ ഇടവം രാശി സംക്രമണം സൃഷ്ടിക്കുന്ന ഫലങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നതായിരിക്കും. പലപ്പോഴും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ജോലിക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു. പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന സമയമാണ് മീനക്കൂറുകാര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
