Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ചൊവ്വയുടെ രാശിയില്‍ തിളങ്ങാനൊരുങ്ങി ശുക്രന്; ആഗ്രഹിച്ച ജീവിതം കൈപ്പിടിയിലാക്കുന്ന രാശിക്കാര്‍
വേദ ജ്യോതിഷത്തില്‍ ഭൗതികസുഖങ്ങളുടെയും കഴിവുകളുടെയും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദാമ്പത്യസുഖത്തിന്റെയും കാരണഭൂതനായാണ് ശുക്രനെ കണക്കാക്കുന്നത്. അതിനാല്‍ എപ്പോഴെല്ലാം ശുക്രന്റെ സ്ഥാനത്തിലോ ചലനത്തിലോ മാറ്റമുണ്ടാകുന്നോ അപ്പോഴെല്ലാം ആളുകളുടെ ജീവിതത്തില്‍ ഈ മേഖലകളില്‍ അതുപ്രകാരമുള്ള പ്രതിഫലനങ്ങള്‍ ഉണ്ടാകും. ഒക്ടോബര്‍ തുടക്കത്തില്‍ ശുക്രന് വൃശ്ചികം രാശിയിലേക്ക് കടക്കും. ഈ രാശിമാറ്റത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും ധനലബ്ധിയും ഭൗതികസുഖങ്ങള്‍ അനുഭവിക്കാനുള്ള യോഗവും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

തുലാം
ശുക്രന്റെ രാശിമാറ്റം തുലാംരാശിക്കാര്‍ക്ക് ഗുണകരമാകും. കാരണം ശുക്രന് ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം ചെയ്യാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ തുലാംരാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ധനലാഭങ്ങള്‍ കൈവരും. മാത്രമല്ല, ഈ സമയത്ത് ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. തുലാം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ യോഗമുള്ള കാലമായിരിക്കും ഇത്. കരിയറില്‍ ഉയര്‍ച്ചയും മികച്ച അവസരങ്ങളും തേടിയെത്തും. കൂടാതെ ഈ സമയം തുലാം രാശിക്കാരുടെ സംസാരം കൂടുതല്‍ ആകര്‍ഷകമായിത്തീരും. സംസാരത്തിലൂടെ ഇവര്‍ മറ്റുള്ളവരുടെ ഇഷ്ട പിടിച്ചുപറ്റും. ധനലാഭത്തിനുള്ള പുതിയ അവസരങ്ങള്‍ കൈവരും. ബിസിനസ് വളര്‍ച്ചയും വിജയവും ഉണ്ടാകും.
കുംഭം
ശുക്രന്റെ രാശിപരിവര്‍ത്തനം നേട്ടമാകുന്ന മറ്റൊരു രാശി കുംഭമാണ്. കാരണം ശുക്രന് ഇവരുടെ ജാതകത്തിലെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്താനിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് ഇവരുടെ വരുമാനം വര്‍ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയും ചെയ്യും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം പുലരും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം തേടിയെത്തുന്ന സമയം കൂടിയാണിത്.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും ശുക്രന്റെ രാശിമാറ്റം ഗുണകരമാണ്. കാരണം ശുക്രന് ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സംക്രമണം നടത്താന്‍ പോകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വൃശ്ചികം രാശിക്കാരുടെ വ്യക്തിത്വം കൂടുതവല്‍ മികച്ചതാകും. കൂടുതല്‍ സ്വത്തുക്കള്‍ ഈ സമയം കൈവശം വന്നുചേരും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും. പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ വിജയിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
