ശുക്രന്‍ വൃശ്ചികത്തില്‍; ഈ രാശിമാറ്റം നിങ്ങള്‍ക്ക് ഗുണമോ ദോഷമോ, ഈ ലക്ഷണങ്ങളിലൂടെ അറിയാം

വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായാണ് ശുക്രനെ കരുതുന്നത്. മനുഷ്യജീവിതത്തിന്റെ പല നിര്‍ണ്ണായക മേഖലകളിലും സ്വാധീനം ചെലുത്താന്‍ ശുക്രന് സാധിക്കും. ഉദാഹരണത്തിന് പ്രണയം, വിവാഹം തുടങ്ങി നമ്മുടെ പ്രിയപ്പെട്ട ബന്ധങ്ങള്‍ക്കെല്ലാം കാരണഭൂതന്‍ ശുക്രനാണ്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതം പ്രണയസുരഭിലമായിരിക്കും.

venus

ശുക്രന്റെ സ്ഥാനമാറ്റം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ശുക്രന്‍ വൃശ്ചികം രാശിയില്‍ സംക്രമണം ആരംഭിച്ചിരിക്കുകയാണ്. ഈ സ്ഥാനമാറ്റത്തിന്റെ ഫലം ഓരോരുത്തരുടെയും ജാതകത്തില്‍ ശുക്രന്‍ ശക്തനാണോ ദുര്‍ബലനാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ചില രാശികള്‍ക്ക് ഈ രാശിമാറ്റം സൗഭാഗ്യങ്ങളും മറ്റുചിലരാശികള്‍ക്ക് കഷ്ടകാലവും നല്‍കും.

ശുക്രന്റെ രാശിമാറ്റം

എല്ലാ മാസവും ശുക്രന്‍ രാശി മാറുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 23 ദിവസം കൂടുമ്പോള്‍. ഒക്ടോബര്‍ 13നാണ് ശുക്രന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചികത്തിലേക്ക് എത്തിയത്. നവംബര്‍ ഏഴുവരെ ശുക്രന്‍ വൃശ്ചികം രാശിയില്‍ തന്നെ തുടരും. അതുകഴിഞ്ഞ വ്യാഴത്തിന്റെ രാശിയായ ധനുവിലേക്ക് കടക്കും.

ആഡംബരങ്ങളും സുഖസൗകര്യങ്ങളും നല്‍കി അനുഗ്രഹിക്കുന്ന ഗ്രഹമാണ് ശുക്രന്‍. മാത്രമല്ല ശുക്രന്റെ അനുഗ്രഹത്തോടെയാണ് പ്രണയജീവിതവും ദാമ്പത്യവും സുന്ദരമാകുന്നത്. അതുകൊണ്ടാണ് ആളുകള്‍ക്ക് ശുക്രനോട് ഇത്ര പ്രിയം. ശുക്രനെ അസുരഗുരുവെന്നാണ് വിളിക്കുന്നത്. ഇടവം, തുലാം എന്നീ രാശികളുടെ അധിപനായ ഗ്രഹവും ശുക്രനാണ്. ഭരണി, പൂരൂരുട്ടാതി, പൂരാടം എന്നീ നക്ഷത്രങ്ങളുടെ ദേവതയും ശുക്രനാണ്. ശനി, ബുധന്‍, എന്നീ ഗ്രഹങ്ങളുമായി ശുക്രന്‍ മിത്രഭാവത്തിലാണ്. അതേസമയം ചന്ദ്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളുമായി ശുക്രന്‍ ശത്രുഭാവത്തിലാണ്.

ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശക്തമാണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും അനുഭവിക്കാന്‍ യോഗമുണ്ടാകും. അവര്‍ക്ക് സല്‍പ്പേരും സമ്പത്തുംകലാപരമായ കഴിവുകളും ഉണ്ടാകും. അതേസമയം ശുക്രന്‍ ദുര്‍ബലനായാല്‍ അവര്‍ക്ക് സ്‌നേഹം അനുഭവിക്കാനും സന്തോഷങ്ങള്‍ അനുഭവിക്കാനും യോഗമുണ്ടാകില്ല. അവര്‍ക്ക് ദാരിദ്ര്യവും അലസതയും ഉണ്ടാകും.

വൃശ്ചികത്തിലെ ശുക്രന്‍

സ്‌നേഹം, ആഡംബരം, സന്തോഷം, സൗന്ദര്യം എന്നിവയുടെ ദേവനായ ശുക്രന്‍ തീവ്രമായ ആഗ്രഹം, നിഗൂഢത, അനിശ്ചിതത്വം എന്നിവയുമായി ബന്ധപ്പെട്ട വൃശ്ചികത്തിലേക്കാണ് എത്തിയിരിക്കുന്നത്. ജലതത്ത്വരാശിയാണ് വൃശ്ചികം. ചൊവ്വയാണ് ഈ രാശിയുടെ അധിപന്‍. വൃശ്ചികം രാശിയില്‍ ശുക്രന്‍ ശുഭഫലങ്ങള്‍ നല്‍കുമെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ല. അതേസമയം ഓരോ രാശിയിലും ശുക്രന്‍ ശക്തനാണോ ദുര്‍ബലനാണോ എന്നതനുസരിച്ചായിരിക്കും ഫലങ്ങള്‍ ഉണ്ടാകുക.

ജാതകത്തില്‍ ശുക്രന്‍ ദുര്‍ബലനാണോ എന്ന് എങ്ങനെയറിയാം?

ജാതകത്തില്‍ ശുക്രന്‍ ദുര്‍ബലനായാല്‍ അത് പല രീതിയില്‍ നമ്മളെ ബാധിക്കും.

അവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എപ്പോഴും പണത്തിനായി അലയേണ്ടിവരും. ശുക്രന്റെ അനുഗ്രഹമില്ലാതെ വരുമ്പോഴാണ് ദാരിദ്ര്യം വന്നെത്തുന്നതും പിടിമുറുക്കുന്നതും.

ശുക്രന്റെ സ്ഥാനം ദുര്‍ബലമാകുമ്പോള്‍ വിവാഹം നടക്കാതിരിക്കാനും ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

മാത്രമല്ല ശുക്രന്റ സ്ഥാനം ദുര്‍ബലമായാല്‍ ആ വ്യക്തി ചെയ്യുന്ന എന്തുകാര്യവും പരാജയപ്പെടും. എത്ര പ്രയത്‌നിച്ചാലും ഫലമുണ്ടാകുകയില്ല. ജീവിതത്തിലും കരിയറിലും അവര്‍ തടസ്സങ്ങള്‍ അനുഭവിക്കുകയും പുരോഗതി ഇല്ലാതിരിക്കുകയും ചെയ്യും.

ശുക്രന്‍ ശക്തമാണ് എന്നതിന്റെ ലക്ഷണങ്ങള്‍

വളരെ ആകര്‍ഷകമായ വ്യക്തിത്വവും രൂപസൗന്ദര്യവും ഉള്ളവര്‍. വസ്ത്രധാരണത്തിലും വൃത്തിയിലും ശ്രദ്ധ ചെലുത്തുന്നവര്‍.

ആഡംബര വസ്തുക്കളിലും വില കൂടിയ സാധനകളിലും കൂടുതല്‍ താല്‍പ്പര്യം.

മീഡിയ, വിനോദം, അഭിനയം എന്നീ കരിയറുകളില്‍ ശോഭിക്കാന്‍ യോഗം.

പ്രണയത്തിലും ദാമ്പത്യത്തിലും സംതൃപ്തിയും സന്തോഷവും. പങ്കാളിയുമായി ആത്മബന്ധം.

ശുക്രന്റെ സ്വാധീനം ശക്തമാക്കാന്‍ ചെയ്യേണ്ടത്

വെള്ളിയാഴ്ചകളില്‍ ലക്ഷ്മീദേവിയെ ഭജിക്കുക. അഞ്ച് രപൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുക.
ഓം ശുക്രായ നമഃ എന്ന മന്ത്രം നിത്യവും 108 തവണ ജപിക്കുക.
വെള്ളിയാഴ്ചകളില്‍ കഴിയുമെങ്കില്‍ പിങ്ക്, ക്രീം കളര്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വെള്ളിയാള്ചകളില്‍ ക്ഷേത്രദര്‍ശനം നടത്തുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Monday, October 14, 2024, 17:30 [IST]
X
Desktop Bottom Promotion