Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശുക്രന് ധനുവിലെത്തുന്നു, മൂന്ന് രാശികളില് സൗഭാഗ്യം വന്നെത്താന്‍ ദിവസങ്ങള്‍ മാത്രം
ശുക്രദശയെന്നാല് മഹാഭാഗ്യമുള്ള സമയമാണെന്ന് നമുക്കറിയാം. ജാതകത്തില്‍ ശുക്രന് അനുകൂലമാകുന്ന സമയമാണത്. അപ്പോള്‍ ഒരു വ്യക്തിക്ക് വൈഭവവും ഐശ്വര്യവും ധനവും ഭൗതിക സുഖങ്ങളും വിവാഹസുഖവും കൈവരും. രാശികളിലും നക്ഷത്രങ്ങളിലുമുള്ള സ്ഥാനമാറ്റങ്ങള്‍ക്കനുസരിച്ച് ശുക്രന്റെ സ്വാധീനം ശക്തിപ്പെടുകയും ദുര്‍ബലപ്പെടുകയും ചെയ്യാം.

നവംബര്‍ ആദ്യവാരത്തില്‍, ശുക്രന് രാശി മാറുകയാണ്. ധനു രാശിയിലേക്കാണ് ശുക്രന് പ്രവേശിക്കുന്നത്. ഈ രാശിമാറ്റത്തിലൂടെ ചില രാശികള്‍ക്ക് ശുക്രന്റെ അനുഗ്രഹം ലഭിക്കുകയും മറ്റ് ചില രാശികള്‍ക്ക് ശുക്രന്റെ അനുഗ്രഹം ലഭിക്കാതെ പോകുകയും ചെയ്യും. ധനു രാശിയിലെ ശുക്രന് ഏതെല്ലാം രാശികള്‍ക്കാണ് നേട്ടങ്ങള്‍ നല്‍കുകയെന്ന് അറിയാം.
ധനു
ശുക്രന്റെ ധനു രാശിയില്‍ എത്തുന്നതിന്റെ ഗുണം ധനു രാശിക്കാര്‍ക്ക് ഉണ്ടാകും. കാരണം ഇവരുടെ ലഗ്നഭാവത്തിലാണ് ശുക്രന്റെ സ്ഥാനമാറ്റം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ധനു രാശിക്കാരുടെ സ്വഭാവവും പെരുമാറ്റവും വ്യക്തിത്വം തന്നെയും ആകര്ഷമാകും. മാത്രമല്ല, വലിയ രീതിയിലുള്ള സാമ്പത്തികലാഭവും ഇവര്‍ക്ക് ലഭിക്കും. ഈ സമയത്ത് സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹകരണം ജീവിതത്തില്‍ ലഭ്യമാകും. വ്യക്തിജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. ദാമ്പത്യത്തില്‍ പങ്കാളിയുടെ സഹകരണവും പിന്തുണയും സദാ ലഭ്യമാകും. ഈ സമയത്ത് പങ്കാളിത്ത ബിസിനസുകളും ജോലികളും വിജയം കൊയ്യും.
മേടം
ശുക്രന്റെ രാശിമാറ്റം കൊണ്ട് സൗഭാഗ്യം നേടാന്‍ പോകുന്ന അടുത്ത രാശി ശുക്രനാണ്. ശുക്രന് മേടം രാശിക്ക് ശുഭഫലങ്ങള്‍ നല്കുന്ന സമയമാണിത്. കാരണം ശുക്രന് ഈ രാശിയുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാനാകും. പൂര്ത്തിയാക്കിതിരുന്ന ജോലികള്‍ കൂടി പൂര്‍ത്തിയാക്കും. ചിന്തകളില്‍ മഹനീയത പുലര്‍ത്തും. ബിസിനസുകാര്‍ക്ക് സാമ്പത്തികനേട്ടം കൊയ്യാനാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ അവസരം ലഭിക്കും. വിദേശത്തോ സ്വദേശത്തോ യാത്രകള്‍ പോകാനുള്ള അവസരങ്ങള്‍ വരും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ മാറ്റം ഗുണകരമാകും.കാരണം ശുക്രന് വൃശ്ചികം രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ആകസ്മികമായ സാമ്പത്തികനേട്ടം ഇവര്‍ക്കുണ്ടാകും. ആകര്‍ഷകമായ സംസാരത്തിലൂടെ ആരുടെയും മതിപ്പ് നേടാനാകും. ഈ കാലയളവില്‍ ഉടനീളം ധനയോഗം ഇവര്‍ക്കുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം വളരുകയും ചെയ്യും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസുകാര്‍ക്കും സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. ജീവിതപങ്കാളിക്കൊത്ത് സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications