Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം
ജനുവരി 16-ലെ ഉദയം ശുക്രനുദിയ്ക്കുന്നവര്: ധനുവിലേക്കുള്ള മാറ്റം നിസ്സാരമല്ല, 12 രാശിക്കും സമ്പൂര്‍ണഫലം
ശുക്രന്റെ രാശിമാറ്റം വളരെയധിം ചര്‍ച്ചയാവുന്ന ഒന്നാണ്. പലപ്പോഴും വേദജ്യോതിഷ പ്രകാരം ശുക്രന് സ്നേഹം, സൗന്ദര്യം, ബന്ധം, ബൗദ്ധിക സുഖങ്ങള്‍ എന്നിവയെയാണ് സ്വാധീനിക്കുന്നത്. പലപ്പോഴും ചില രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ചിലരില്‍ അത് ദോഷങ്ങളെയാണ് കാണിക്കുന്നത്. 2025 ജനുവരി 16-ന് ആണ് ശുക്രന് ധനു രാശിയിലേക്ക് മാറുന്ന്.
ശുക്രന്റെ ധനു രാശി സംക്രമണം അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വരുത്തുന്നു. അത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരേയും എപ്രകാരം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ രാശിയില്‍ ശുക്രന്റെ രാശിമാറ്റം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ധനുവിലെ ശുക്രന്റെ രാശിമാറ്റം വളരെ അനുകൂലമായ ഫലങ്ങളാണ് നല്‍കുന്നത്. ഇവരുടെ 9-ാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്നത്. പുതിയ ബിസിനസ് നേട്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്. മമാത്രമല്ല നിരവധി യാത്രകള്‍ നടത്തുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ധനു രാശിയിലെ മാറ്റം എട്ടാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ബന്ധങ്ങളില്‍ ആഴം വര്‍ദ്ധിപ്പിക്കുന്നു. വൈകാരിക ആഴവും സത്യസന്ധതയും ഇവര്‍ക്ക് കൂടുതലായിരിക്കും, സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു, കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്നു. അനുകൂലമായ പല നേട്ടങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം അവരുടെ ഏഴാം ഭാവത്തിലാണ് മാറ്റങ്ങള്‍ വരുത്തുക. അതായത് ദാമ്പത്യ ജീവിതത്തില്‍ അല്പം പ്രതിസന്ധികള്‍ ഈ സമയം ഉണ്ടാവാം. അതുകൊണ്ട് തന്നെ എന്ത് പ്രശ്നത്തിനും തുറന്ന സംസാരം നല്ലതാണ്. വ്യക്തിപരമായ ചില മാറ്റങ്ങളും നിങ്ങളുടെ ഈ സമയം ഉണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. അനുകൂലമല്ലാത്ത പല മാറ്റങ്ങളും പലപ്പോഴായി സംഭവിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്ക്ക്ക ശുക്രന്റെ ധനുവിലേക്കുള്ള മാറ്റം ആറാം ഭാവത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജോലി, ആരോഗ്യം, ദിനചര്യകള്‍ എന്നിവയെ സ്വാധീനിക്കും. കൂടാതെ ഇവയിലെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങള്‍ നിറയ്ക്കുന്നതിനും സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഇത് നിങ്ഹളുടെ പ്രണയ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വരുത്തും. മാത്രമല്ല അത്ഭുതകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും നേട്ടങ്ങളുണ്ടാവുന്നു. ധനപരമായ മാറ്റങ്ങളും ഈ രാശിക്കാരുടെ പ്രത്യേകതയാണ്. പൊതുവേ ശുക്രന് അനുകൂല ഫലങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം നടക്കുന്നത് അവരുടെ നാലാമത്തെ ഭാവത്തിലായിരിക്കും. ഇത് നിങ്ങളുടെ കുടുംബ ജീവിതം സന്തോഷകരമാക്കുന്നു. കൂടാതെ കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അനുകൂല സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാം. കൂടാതെ സമാധാനപരമായ ഒരു ജീവിതം ഈ സമയം നിങ്ങളെ കാത്തിരിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തെയാണ് ശുക്രന്റെ സംക്രമണം ബാധിക്കുന്നത്. ഇത് യാത്രകള്‍, പഠനം എന്നീ ഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. കൂടാതെ സൗഹൃദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ് ശുക്രന് ഇവര്‍ക്ക് നല്‍കുന്നത്. കൂടാതെ എല്ലാ വിധത്തിലും സന്തോഷകരമായ പല മാറ്റങ്ങളും നേട്ടങ്ങളും ശുക്രന് ഇവര്‍ക്ക് പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ സമയം തന്നെയാണ്.
വൃശ്ചികം
ധനു രാശിയിലെ ശുക്രന്റെ സംക്രമണം വൃശ്ചികം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവര്‍ക്ക് സമ്പത്തിന്റെ ഭാവമായ രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി സാമ്പത്തിക വളര്‍ച്ചയുണ്ടാവുന്നു. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ആത്മാഭിമാനത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കും, സുഖസൗകര്യങ്ങളോടെയുള്ള ഒരു ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം ഒന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ആത്മവിശ്വാസവും ഇവരില്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്. പൊതുവേ ശുക്രന്റെ മാറ്റങ്ങള്‍ ഗുണഫലങ്ങളാണ് 12 രാശിക്കാര്‍ക്കും നല്ക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും കുടുംബത്തില്‍ മംഗള കര്‍മ്മങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും നിങ്ങള്‍ പാത്രമാവുന്ന സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് ആത്മപരിശോധനയുടെ കാലമായിരിക്കും. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് സ്വയമേ പിന്മാറുകയാണ് ആദ്യത്തെ കാര്യം. കൂടാതെ ആത്മീയമായ പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. കാര്യങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.
കുംഭം
ധനു രാശിയിലെ ശുക്രന് നിങ്ങളുടെ പതിനൊന്നാം ഭാവത്തിലാണ് സ്വാധീനം ചെലുത്തുന്നത്. ഇത് നിങ്ങളുടെ സൗഹൃദത്തെ കൂടുതല്‍ മികച്ചതാക്കുന്നു. കൂടാതെ സാമൂഹിക ജീവിതത്തില്‍ അംഗീകാരവും സന്തോഷവും സമാധാനവും തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കരിയറിലെ വിജയത്തിലേക്ക് നിങ്ങള്‍ അടുക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. അതിന് കാരണം പലപ്പോഴും ഇവരുടെ പത്താംഭാവത്തിലുള്ള സംക്രമണമാണ്. ജോലിയില്‍ നിങ്ങളെ തേടി അംഗീകാരം എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. കരിയറില്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ഇടപെടലുകളില്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications