Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്രന് ധനു രാശിയിലേക്ക്; മൂന്നുരാശികള്ക്ക് ഒക്ടോബറില്‍ ധനികയോഗം
വേദ ജ്യോതിഷത്തില്‍ അസുര ഗുരുവെന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യം, ധനം, ഭൗതികസുഖങ്ങള്‍, സൗകര്യങ്ങള്‍, ആഡംബരം, ദാമ്പത്യസുഖം എന്നിങ്ങനെ ഒരു മനുഷ്യന് ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെയെല്ലാം കാരണഭൂതനാണ് ശുക്രന്. അതുകൊണ്ട് ശുക്രന്റെ രാശിമാറ്റം മനുഷ്യജീവിതത്തെ സാരമായി സ്വാധീനിക്കുന്ന ഒരു പ്രതിഭാസമാണ്.

ഒക്ടോബറില്‍ ശുക്രന് ധനു രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റം ചില രാശികള്‍ക്ക് വളരെയേറെ സൗഭാഗ്യങ്ങള്‍ നല്കുന്ന ഒന്നാണ്. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതിനൊപ്പം ധനവും പ്രശസ്തിയും സ്ഥാനമാനങ്ങളും ഇവര്‍ക്ക് ലഭിക്കും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റം നനേട്ടങ്ങള് നല്‍കും. കാരണം ശുക്രന് ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഭാഗ്യോദയത്തിന്റെ കാലമാണ്. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ വലിയ ഓര്‍ഡറുകളോ ഡീലുകളോ തേടിയെത്തും. ബിസിനസ് കൂടുതല്‍ വളരുന്നതിനുള്ള വഴികളും അവസരങ്ങളും മുന്നില്‍ തെളിയും. വലിയ ചില നിക്ഷേപ അവസരങ്ങളും ഇവര്‍ക്ക് മുമ്പില്‍ തെളിയും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. അത്തരം യാത്രകളെല്ലാം വിജയം കാണും. കൂടാതെ ഈ കാലയളവില്‍ മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളാന്‍ അവസരം ലഭിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന്റെ രാശിമാറ്റം സൗഭാഗ്യങ്ങളേകും. കാരണം ഈ രാശിമാറ്റം അവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ക്ക് വരുമാനത്തില്‍ കാര്യമായ വര്‍ധന കാണാനാകും. പുതിയ ചില വരുമാനസ്രോതസ്സുകളും ഇവര്‍ക്ക് മുമ്പില്‍ തെളിയാം. ഇങ്ങനെ ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി വളരെയധികും മെച്ചപ്പെടും. ജീവിതത്തില്‍ ഭൗതിക സുഖം അനുഭവിക്കാനും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും കഴിയുന്ന കാലഘട്ടമാണിത്. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. ഓഹരിവിപണി, ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയം നേടും. കുട്ടികളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന്റെ രാശിമാറ്റം ശുഭഫലദായകമാണ്. കാരണം ശുക്രന് ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ദാമ്പത്യവുമായി ബന്ധപ്പെട്ട ഭാവമാണിത്. അതിനാല്‍ തന്നെ ഈ കാലയളവില്‍ ദാമ്പത്യജീവിതം വളരെയധികം സന്തോഷകരമായിരിക്കും. പങ്കാളിയുമായുള്ള പിണക്കങ്ങളും അസ്വാരസ്യങ്ങളും അവസാനിക്കും. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് മുന്നില്‍. മുന്‍ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടുന്നതിനുള്ള അവസരമുണ്ടാകും. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവ് നേട്ടത്തിന്റെ സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
