Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശുക്രന് ധനു രാശിയില്‍: നേട്ടങ്ങളുടെ കലവറ തുറക്കുന്ന നവംബര്‍ മാസം: ഭാഗ്യമുദിക്കുന്നത് ഇവര്‍ക്ക്
നവംബര്‍ 7-ന് ഒരു മികച്ച ഗ്രഹമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ശുക്രന് ധനു രാശിയിലേക്ക് അതിന്റെ സ്ഥാനം മാറ്റുന്നു. ഇതൊരു നിസ്സാരമാറ്റമല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. കാരണം അത്രയധികം ഗുണഫലങ്ങള്‍ ശുക്രന് ചില രാശിക്കാര്‍ക്കായി കാത്തു വെച്ചിട്ടുണ്ട്. സൗന്ദര്യത്തേയുും ധനത്തേയും സ്വാധീനിക്കുന്ന ഗ്രഹമാണ് ശുക്രന്. അതുകൊണ്ട് തന്നെ ശുക്രന്റെ ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. നവംബര്‍ 7-ന് രാവിലെ 3.21-നാണ് ശുക്രന് ധനു രാശിയിലേക്ക് മാറുന്നത്.
ശുക്രന് പൊതുവേ ഗുണഫലങ്ങള്‍ നല്കുന്ന ഗ്രഹമാണെങ്കിലും അതിനോട് ചേരുന്ന ഗ്രഹങ്ങളുടെ സ്വാധീനം പലപ്പോഴും ശുക്രനെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ അത് രാഹുകേതുക്കളോട് ഒപ്പമാണെങ്കില്‍ ദോഷഫലവും ചൊവ്വക്കൊപ്പമെങ്കിലും പ്രതിസന്ധികളും നല്കുന്നു. എന്നാല്‍ ധനു രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം ഗുണഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറില്‍ അപ്രതീക്ഷിത ഭാഗ്യം തേടി എത്താം. കൂടാതെ ഉയര്‍ന്ന വിജയം കരസ്ഥമാക്കുകയും ചെയ്യാവുന്നതാണ്. ബിസിനസിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാവും. കൂടാതെ ക്ഷമയോടെ എല്ലാ കാര്യം ചെയ്യുന്നതിനും സാധിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിന് ഈ സമയം സാധ്യതയുണ്ട്. ഇത് കൂടാതെ എല്ലാ കാര്യങ്ങളും ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക രംഗത്തും അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ധനു രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം അത് പലപ്പോഴും നിങ്ങളുടെ ബിസിനസില്‍ ഇത് വരെയില്ലാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ധാരാളം പണം സമ്പാദിക്കുന്നതിന് സാധിക്കും. കൂടാതെ സൗഹൃദങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരിക്കും. കരിയറിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ അഭിവൃദ്ധിയുടെ കാലമാണ് വരാന്‍ പോവുന്നത്. പലപ്പോഴും സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. പണം സമ്പാദിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം വളരെ മികച്ചതായി വരുന്നു. അതിനനുസരിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കും. ദാമ്പത്യ ജീവിതം ഉഷാറാവും. ആരോഗ്യ രംഗത്തും യാതൊരു ഭയത്തിന്റേയും ആവശ്യമില്ല. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന സമയം കൂടിയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശുക്രന് നല്കുന്നു. കൂടാതെ യാത്രകള്‍ കൂടുതല്‍ നടത്തേണ്ടി വരും. എങ്കിലും അതിനുള്ള സാമ്പത്തിക നേട്ടവും നിങ്ങളെ തേടി എത്തുന്നു. സംതൃപ്തിയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസില്‍ എതിരാളികളെ തോല്‍പ്പിക്കുന്നതിന് സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവരെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളവും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സ്ഥിരമായ ഒരു വരുമാനം നിങ്ങളെ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഇനി തിരിഞ്ഞ് നോക്കേണ്ടി വരില്ല. അത്രയധികം ശുഭഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസിലെ ലാഭത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു സമയമായിരിക്കും എന്നതാണ് സത്യം. പങ്കാളികള്‍ തമ്മില്‍ പരസ്പര ധാരണയും ഐക്യവും ഉണ്ടാവുന്നു. സമ്പാദിക്കുന്നതിനുള്ള നല്ല അവസരങ്ങള്‍ തേടി വരും. സൗഹൃദത്തിന് പ്രത്യക സ്ഥാനം തന്നെ നിങ്ങളുടെ ജീവിതത്തിലുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ സുഗമമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications