Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശുക്രന് മീനത്തിലെത്തുമ്പോള് ഭാഗ്യത്തേരോട്ടമാണ് 5 രാശിക്ക്: ശത്രുവിജയം, ധനനേട്ടം, ജോലി ഫലം
ഓരോ രാശിക്കാരുടേയും മാറ്റങ്ങള്‍ ഓരോ ഗ്രഹത്തിലും സംഭവിക്കുമ്പോള്‍ അത് ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല ഗുണാനുഭവങ്ങളും ഗ്രഹമാറ്റങ്ങള്‍ നിമിത്തം സംഭവിക്കുന്നതാണ്. ഇത്തരത്തില്‍ ഗുണഫലങ്ങള്‍ സംഭവിക്കുന്ന ഒന്നാണ് ശുക്രസംക്രമണം. ശുക്രസംക്രമണത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് എപ്രകാരമെന്ന് നോക്കാം.
മീനത്തിലെ ശുക്രന് ഗുണാനുഭവങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന സമയമാണ് ഇപ്പോള്‍. അതായത് ജനുവരി 28-നാണ് ശുക്രന് മീനം രാശിയിലെ ഉച്ചസ്ഥിതിയില്‍ നില്‍ക്കുന്നത്. 120 ദിവസത്തോളം ശുക്രന് മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശുക്രന്റെ മീനം രാശി സംക്രമണത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണങ്ങള്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നും നോക്കാം.

ശുക്രന് മീനത്തില്‍
സാധാരണ ഒരു മാസക്കാലമാണ് ശുക്രന് ഏതൊരു രാശിയിലും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ സംക്രമണത്തില്‍ ഏകദേശം നാല് മാസത്തോളം ശുക്രന് മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. അതായത് 120 ദിവസത്തോളം ശുക്രന് മീനം രാശിയില്‍ നില്ക്കുന്നു. അത് തന്നെയാണ് ഈ സംക്രമണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. അതിന്റെ ഫലമായി ഗുണാനുഭവങ്ങള്‍ ഈ 5 രാശിക്കാരിലും അത്രയും ദിവസം നിലനില്ക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ മീനം രാശിയിലേക്കുള്ള സംക്രമണം ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. ജോലിയില്‍ സ്ഥിരതയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ മുന്നേറുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ സമയം പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ കരുതുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് തുടര്‍പഠനത്തിനുള്ള യോഗം ഉണ്ട്. ധൈര്യം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പല വിധത്തിലുള്ള വൈകാരികമായ മാറ്റങ്ങള്‍ നല്കുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. വിവാഹം കഴിയാത്തവര്‍ക്ക് അതിനുള്ളയോഗം കാണുന്നു. നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത കുതിപ്പ് സംഭവിക്കുന്നു. തൊഴില്‍ നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിന് സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ അനുകൂലമായ പല മാറ്റവും സംഭവിക്കും. പലപ്പോഴും സ്വാതന്ത്ര്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ശുക്രന്റെ മീനം രാശിയിലെ സ്വാധീനം ആത്മീയമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. വികാരങ്ങള്‍ സ്വതന്ത്രായി പ്രകടിപ്പിക്കാന്‍ സാധിക്കും. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അതും മീനം രാശിയിലെത്തുന്ന ശുക്രന്റെ ഫലമായാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സ്വന്തം രാശിയിലാണ് ശുക്രന്റെ മാറ്റം സംഭവിക്കുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സ്നേഹത്തിന്റേയും ആത്മാഭിമാനത്തിന്റേയും സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് ജീവിതം തന്നെ മാറി പോവുന്നു. വിവാഹത്തിലേക്ക് അടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് സാധ്യത. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
