Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുക്രന് പ്രസാദിക്കും; മാളവ്യ രാജയോഗത്താല്‍ ജീവിതം സ്വപ്നതുല്യമാകുന്നവര്
ഭൗതിക സുഖങ്ങളുടെയും ആഢംബര ജീവിതത്തിന്റെയും കാരണഭൂതനാണ് ശുക്രന്. ജീവിതത്തില്‍ ശുക്രന്റെ അനുഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് സുഖജീവിതമായിരിക്കും. ശുക്രന്റെ രാശിമാറ്റത്തിലൂടെ പലപ്പോഴും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. അഞ്ച് മഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നായ മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത് ശുക്രനാണ്. ധനത്തിന്റെയും സമൃദ്ധിയുടെയും ദാതാവായ ശുക്രന് സെപ്റ്റംബറില്‍ സ്വരാശിയായ തുലാത്തിലേക്ക് എത്തുകയാണ്. അങ്ങനെയാണ് സെപ്റ്റംബറില്‍ മാളവ്യ രാജയോഗത്തിന് കളമൊരുങ്ങുന്നത്.

ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും ഏറ്റവുമധികം ധനലബ്ധിയും സുഖ സൗഭാഗ്യങ്ങളും ലഭിക്കുക ഇനി പറയാന്‍ പോകുന്ന രാശികള്‍ക്കാണ്.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് മാളവ്യ രാജയോഗത്തിന്റെ സൗഭാഗ്യങ്ങള്‍ ഉണ്ടാകും. കാരണം ഈ രാജയോഗം അവരുടെ ലഗ്ന ഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഈ കാലയളവില്‍ അവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മാളവ്യ രാജയോഗത്തിന്റെ പ്രഭാവം അനുഭവപ്പെടുകയും എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുകയും ചെയ്യും. മാത്രമല്ല, പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ഓഫീസില്‍ ഇവരുടെ ജോലി പ്രശംസിക്കപ്പെടുകയും പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തുകയും ചൊവ്വയിലെ താപനില വര്‍ദ്ധിപ്പിക്കണമെന്ന് ശാസ്ത്രജ്ഞര്‍, എന്തിനാണ് അങ്ങനെ ചെയ്യുന്നത്ചെയ്യും. ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും സാമ്പത്തികലാഭം ഉണ്ടാകും. പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനും അനുകൂലമായ സമയമാണ്. പൊതുവേ ഈ കാലയളവില്‍ ഭൗതികസുഖം ധാരാളമായി അനുഭവപ്പെടും.
മകരം
മാളവ്യ രാജയോഗത്താല്‍ മകരം രാശിക്കാര്‍ക്ക് അടുത്ത മാസം നല്ല കാലത്തിന് തുടക്കമാകുകയാണ്. കാരണം ഈ രാജയോഗം അവരുടെ ജാതകത്തിലെ പത്താമത്തെ ഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പണം സമ്പാദിക്കുന്നതിനുള്ള പല വഴികള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. വ്യാപാരികള്‍ക്ക് വലിയ ഓര്‍ഡര്‍ ലഭിക്കും. അതില്‍ നിന്നും അവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. ഇവരുടെ സമ്പത്ത് വര്‍ധിക്കും. കൂടാതെ വീട്ടുകാരുമായി വളരെ നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും. തൊഴില്‍രഹിതര്‍ക്ക് വളരെ നല്ല അവസരങ്ങള്‍ വന്നുചേരും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്കും മാളവ്യ രാജയോഗം നേട്ടമായി ഭവിക്കും. കാരണം ശുക്രന് ഇവരുടെ ഒമ്പതാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇതിന്റെ ഫലമായി ഇവരുടെ ഭാഗ്യം തെളിയും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകും. ഉേേദ്യാഗസ്ഥര്ക്ക് ശമ്പളവര്‍ധനയ്ക്കും സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ ഈ കാലയളവില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പോയി പഠിക്കാനുള്ള യോഗമുണ്ടാകും. ഈ സമയത്ത് കുംഭം രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
