Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
അപൂര്‍വ്വ രാജയോഗങ്ങള്‍ കഷ്ടകാലത്തെ നീക്കും; സെപ്റ്റംബര്‍ 18 മുതല്‍ ഇവര്‍ക്ക് ശുഭയോഗങ്ങള്‍
നവഗ്രഹങ്ങളില്‍ ഏറെ മഹത്വമുള്ള ഗ്രഹമായാണ് ശുക്രന് അറിയപ്പെടുന്നത്. ഒരാളുടെ ജീവിതത്തില്‍ ധനയോഗവും സന്തോഷവും ആകര്‍ഷണവും പ്രേമവും കഴിവുകളുമെല്ലാം വന്നെത്തുന്നത് ശുക്രന്റെ അനുഗ്രഹം കൊണ്ടാണ്. അതുകൊണ്ട് ശുക്രന്റെ രാശിമാറ്റം ആളുകളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുന്നു. ഇപ്പോള്‍ ശുക്രന് തന്റെ നീചരാശിയായ കന്നിയിലാണ് ഉള്ളത്. അതോടൊപ്പം തന്നെ ശുക്രന് അസ്തമയ സ്ഥിതിയിലാണ്. കന്നി രാശിയില്‍ ശുക്രനില്‍ കേതുവിന്റെ സാന്നിധ്യവും രാഹു, ചൊവ്വ എന്നിവയുടെ ദൃഷ്ടിയും അനുഭവിക്കുന്നുണ്ട്്. ഇവയെല്ലാം ശുക്രന്റെ ഫലങ്ങളെ ശുഭകരമാക്കും.

എന്നാല്‍ സെപ്റ്റംബര്‍ പതിനെട്ടിന് ശുക്രന് രാശിപരിവര്‍ത്തനം ചെയ്യുകയാണ്. തന്റെ മൂലത്രികോണ രാശിയായ തുലാത്തിലേക്കാണ് ശുക്രന് പ്രവേശിക്കുന്നത്. തുലാംരാശിയിലെ ശുക്രന് ചില രാശികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് ആകസ്മികമായ ധനയോഗവും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്നറിയാം.
മേടം
മേടം രാശിയില്‍ ശുക്രന് ഏഴാമത്തെ ഭാവത്തിലേക്കാണ് കടക്കുന്നത്. ഈ രാശിയില്‍ ശുക്രന്റെ രാശിമാറ്റത്താല്‍ മാളവ്യ രാജയോഗവും ജോലിസംബന്ധമായ രാജയോഗവും രൂപപ്പെടുന്നുണ്ട്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും സന്തോഷവും സഫലതയും അനുഭവപ്പെടും. ഏറെക്കാലമായി പൂര്‍ത്തിയാകാതിരുന്ന ജോലികള്‍ പലതും ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. ലക്ഷ്മിദേവിയുടെ അനുഗ്രഹം ഈ കാലയളവില്‍ ഇവര്‍ക്ക് വിശേഷിച്ചുണ്ടാകും. ഭാര്യയുടെയോ മറ്റേതെങ്കിലും സ്ത്രീയുടെയോ സഹായത്താല്‍ ജീവിതത്തില്‍ ചില പ്രത്യേകനേട്ടങ്ങള് വന്നണയും. കരിയറിലും പ്രത്യേകലാഭം തേടിയെത്തും. വിദേശത്ത് ജോലി ചെയ്യണമെന്ന ആഗ്രഹം സഫലമാകും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും ശമ്പളക്കയറ്റവും ഉണ്ടാകും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ചിലവുകള്‍ക്ക് ശേഷം പണം കരുതിവെക്കാന്‍ കഴിയും. സുഹൃത്തുക്കളുടെ സഹകരണം പൂര്‍ണ്ണമായും ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണ്ടതുണ്ട്.
ഇടവം
ഇടവം രാശിയില്‍ ശുക്രന് ആറാമത്തെ ഭാവത്തിലേക്കാണ് പ്രവേശിക്കാനിരിക്കുന്നത്. ആറാം ഭാവത്തില്‍ സാധാരണയായി ശുക്രന് സത്ഫലങ്ങള്‍ നല്‍കാറില്ല. എന്നാല്‍ അസ്ത്ര രാജയോഗമെന്ന അപൂര്‍വ്വ രാജയോഗം കാരണം ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം നേട്ടമായി മാറും. അതുകൊണ്ട് എല്ലാ മേഖലകളിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കുകയും അധ്വാനത്തിന് ഫലം ലഭിക്കുകയും ചെയ്യും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. ജോലിയിലെ ആത്മാര്‍ത്ഥവും മികവും കണ്ട് പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പ്രയാസങ്ങളില്‍ നിന്നും മോചനം ലഭിക്കും. ജീവിതപങ്കാളിക്കൊപ്പം നല്ല സമയം ചിലവഴിക്കും. ആരോഗ്യകാര്യത്തില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കുടംബത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ശുക്രന് നാല്, ഏദാകശ ഭാവങ്ങളുടെ അധിപനാണ്. നാലാം ഭാവത്തിലാണ് ശുക്രന് സംക്രമണം നടത്തുന്നത്. അതുകൊണ്ട് കര്‍ക്കടം രാശിക്കാര്‍ക്ക് മാളവ്യ രാജയോഗത്തിന് യോഗമുണ്ട്. വീട്, ഭൂമി, വാഹനം എന്നിവ വാങ്ങാന്‍ അനുകൂലമായ സമയമാണ്. ഏറെക്കാലമായി കിട്ടാതിരുന്ന പണം തിരിച്ചുകിട്ടും. ജീവിതത്തില്‍ സുഖവും സമൃദ്ധിയും അനുഭവപ്പെടിം കുടുംബജീവിതത്തില്‍ വളരെ നല്ലസമയം വന്നുചേരും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും. ജീവിതത്തില്‍ സഫലതയും സാമ്പത്തിക ലാഭവും വന്നുചേരും. ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
