Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
സൂര്യന്റെ രാശിയിലേക്ക് ശുക്രന്; ഭാഗ്യം മാത്രമല്ല സമ്പത്തും അവിചാരിത നേട്ടങ്ങളും നേടാം, ശ്രദ്ധിക്കേണ്ട രാശികള്‍
ജ്യോതിഷത്തില്‍ ശനിയെ എല്ലാവര്ക്കും ഭയമാണെങ്കില്‍ ശുക്രനെ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. കാരണം ശുക്രന് ഭാഗ്യദേവനാണ്. ശുക്രന് ഒപ്പമുണ്ടെങ്കില്‍ ആ വ്യക്തി സമൂഹത്തില്‍ സ്വീകാര്യനും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി ഉള്ളവരും നല്ല ആരോഗ്യവും എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരും ആയിരിക്കും. ഇവര്‍ കാണാന്‍ വളരെ ആകര്‍ഷമായ രൂപമുള്ളവരും ദാമ്പത്യജീവിതത്തില്‍ വിജയികളും ആയിരിക്കും.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ശുക്രന്റെ രാശിമാറ്റം ഏവരും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംഗതിയാണ്. രാശിമാറ്റത്തിന്റെ ഫലമായി ചില രാശികള്‍ക്ക് ജീവിതത്തില്‍ നല്ലകാലം വന്നണയും. നിലവില്‍ ശുക്രന് കര്‍ക്കിടകം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും ജൂലൈ അവസാനത്തോടെ ശുക്രന് സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് കടക്കും. ചിങ്ങത്തിലേക്ക് ശുക്രന് എത്തുന്നതിലൂടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നണയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയുടെ രണ്ട്, ഏഴ് ഭാവങ്ങളുടെ അധിപതിയാണ് ശുക്രന്. ചിങ്ങം രാശിയിലേക്ക് കടക്കുമ്പോള്‍ മേടത്തിന്റെ അഞ്ചാം ഭാവത്തിലായിരിക്കും ശുക്രന്റെ സ്ഥാനം. അതുകൊണ്ട് ഈ രാശിമാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തിലെ എല്ലാവിധ പ്രശ്നങ്ങളും മാറിക്കിട്ടും. പല വിവാദങ്ങളില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിക്കും.ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരും. പക്ഷേ കരിയറില്‍ പിന്നീട് ഇത് നേട്ടമായി വരും. ബിസിനസ് നല്ലരീതിയില്‍ മുന്നേറും. ബിസിനസില്‍ നിന്നുള്ള ലാഭം വര്‍ദ്ധിക്കും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകള്‍ ആരംഭിക്കാന്‍ അനുകൂലമായ സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. അങ്ങനെ പലവഴികളില്‍ നിന്നായി ധനം വരുന്നതോടെ സമ്പാദ്യം വളരും. ദാമ്പത്യജീവിതം സന്തോഷത്തോടെ മുന്നേറും. പ്രണയസാഫല്യമുണ്ടാകും. ആരോഗ്യകാര്യത്തിലും നല്ല സമയമായിരിക്കും.
മിഥുനം
മിഥുനം രാശിയുടെ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ മൂന്നാം ഭാവത്തിലാണ് ശുക്രന് ചിങ്ങം രാശിയിലേക്ക് കടക്കുന്നത്. ശുക്രന്റെ രാശിമാറ്റം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കും. കരിയറില്‍ മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും. എപ്പോഴും ജോലിക്കാര്യങ്ങളി്ല് വ്യാപൃതരായിരിക്കും. ജോലിസ്ഥലത്ത് പേരെടുക്കുകയും ഉദ്യോഗക്കയറ്റം ഉണ്ടാകുകയും ചെയ്യും. ബിസിനസില്‍ നിന്ന് ലാഭം കൊയ്യാന്‍ സാധിക്കും. ഓഹരിവിപണി നിക്ഷേപങ്ങള്‍ ലാഭകരമായിത്തീരും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സമ്പാദ്യശീലം തുടങ്ങും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും.
ചിങ്ങം
ഈ രാശിയുടെ മൂന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ ലഗ്നഭാവത്തിലാണ് ജൂലൈയിലെ രാശിമാറ്റം നടക്കുന്നത്. രാശിമാറ്റ ഫലമായി ചിങ്ങം രാശിക്കാര്‍ക്ക് ബംപര്‍ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടതായി വരും. പക്ഷേ അവ ലാഭകരമായി തീരും. ബിസിനസിലും ലാഭമുണ്ടാകും. പ്രതിസന്ധികളെ തട്ടിയെറിഞ്ഞ് മുന്നേറാനുള്ള ഭാഗ്യമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വായ്പകളില്‍ നിന്ന് മോചനം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യജീവിതം സുഖകരമായി ഭവിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications