Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ശുക്രന് ചിങ്ങത്തില് : കൃത്യം 4 ദിവസം കഴിഞ്ഞാല്‍ വാഴുന്നവരും വീഴുന്നവരും, 12 രാശിക്കും സമ്പൂര്‍ണഫലം
Venus transit in Leo: ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള സംക്രമണത്തിന് ഇനി വെറും 4 ദിവസം മാത്രമാണ് ഉള്ളത്. ഈ സമയം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും. അതുപോലെ തന്നെ ദോഷഫലങ്ങള്‍ക്കും ഈ സമയം തുടക്കമിടുന്നു. എന്നാല്‍ ശുക്രന് പൊതുവേ സന്തോഷവും സമാധാനവും ഐശ്വര്യവും സൃഷ്ടിക്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ 12 രാശിക്കാര്‍ക്കും ഗ്രഹനില പ്രകാരം മാറ്റങ്ങള്‍ സംഭവിക്കും.
നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്തെങ്കില് അവര്‍ക്ക് സാമ്പത്തിക നേട്ടവും ഐശ്വര്യവും വിവാഹവും എല്ലാം സംഭവിക്കാം. സെപ്റ്റംബര്‍ 15-നാണ് ശുക്രന് ചിങ്ങം രാശിയിലേക്ക് മാറുന്നത്. ഇത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നാണ് പറയുന്നത്. പലപ്പോഴും കന്നി, ചിങ്ങം, ധനു, കര്‍ക്കിടകം തുടങ്ങിയ രാശികളില് ശുക്രന്റെ ശുഭസ്ഥാനം നിര്‍ണയിക്കാനാവാത്ത നേട്ടങ്ങള്‍ നല്‍കും. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ഇത് നിങ്ങള്‍ക്ക് പ്രണയത്തിനും അത് പോലെ തന്നെ വ്യക്തിബന്ധങ്ങള്‍ മികച്ചതാക്കുന്നതിനും സാധിക്കുന്നു. പല കോണില്‍ നിന്നും തൊഴില്‍ അവസരങ്ങള്‍ തേടി എത്താം. ആരോഗ്യവും മെച്ചപ്പെടുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം മികച്ച നേട്ടങ്ങളെ പ്രദാനം ചെയ്യുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റത്തില്‍ ചെറിയ രീതിയില്‍ അടിപതറുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും രോഗാവസ്ഥകള്‍ വിടാതെ പിന്തുടരാം. അത് പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കാം. എന്നാല്‍ ജോലിയില്‍ നിങ്ങള്‍ തിളങ്ങുന്ന ഒരു ദിവസമായിരിക്കും.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ സ്നേഹവും സന്തോഷവും എല്ലാം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു ഈ സമയം. അത് മാത്രമല്ല വ്യക്തിപരമായ വളര്‍ച്ചക്കും നിങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്ഷനടിക്കേണ്ടതില്ല. ശ്രദ്ധിക്കേണ്ടത് അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്നത് മാത്രമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്തെ സംക്രമണം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കൂടാതെ എല്ലാ കാര്യങ്ങളും എപ്രകാരം കൈകാര്യം ചെയ്യണം എന്ന തോന്നലുണ്ടാക്കുകുയം ചെയ്യുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ശുക്രന് ഐശ്വര്യവും സമ്പത്തും വാരിക്കോരി നല്കുന്നു എന്നതാണ് സത്യം.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. പലപ്പോഴും സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അല്പം ജാഗ്രത പാലിച്ചാല്‍ ധാരാളം സമ്പാദിക്കാം. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപത്തിലും ഇതേ ശ്രദ്ധ അനിവാര്യമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. ദാമ്പത്യത്തിലും സന്തോഷം നില്ക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് അനുകൂല സമയമാണ്. പല കോണില്‍ നിന്നും ധാരാള അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. എന്നാല്‍ അവ ഒരിക്കല്‍ പാഴാക്കിയാല്‍ പിന്നീട് തിരിച്ച് കിട്ടുകയില്ല. അമിത ദേഷ്യം പലപ്പോഴും നിങ്ങളെ കുഴിയില്‍ ചാടിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്ന ഒരു സമയമാണ് ശുക്രന്റെ ചിങ്ങം രാശി സംക്രമണം. അത് മാത്രമല്ല പങ്കാളിത്തത്തോടെ ചെയ്യുന്ന പല കാര്യങ്ങളും മുന്നോട്ട് പോവണം എന്നില്ല. എന്നാല്‍ അതില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ അല്പം പ്രതിസന്ധികള്‍ ഈ സമയം അഭിമുഖീകരിക്കേണ്ടി വരുന്നു. വൈകാരികമായാണ് നിങ്ങള്‍ പല കാര്യങ്ങളും ചിന്തിക്കുന്നത്. പലപ്പോഴും അപ്രതീക്ഷിത സന്തോഷം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് പിന്നീട് എത്തിക്കും. അതുകൊണ്ട് കരുതലോടെ ജീവിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് കരിയറിലെ വളര്‍ച്ച ഉണ്ടാവുന്ന സമയമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിരതയും ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമായത് കൊണ്ട് അതിന് വേണ്ടി തയ്യാറെടുക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ എത്ര നിസ്സാരമെങ്കിലും അതിനെ അവഗണിക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിന് യോഗം കാണുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം വരെയുണ്ട്. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും ആദരവും ഈ സമയം ലഭിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യവും ക്ഷേമവും എല്ലാം അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. തൊഴില്‍ മേഖലയില്‍ പക്ഷേ കൃത്യമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ അത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കും. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications