Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ചിങ്ങം രാശിയിലേക്ക് ശുക്രന്: കോടീശ്വരയോഗത്തില് 3 രാശിക്കാര്‍
സെപ്റ്റംബര്‍ 15-നാണ് ചിങ്ങം രാശിയിലേക്ക് ശുക്രന് സംഗമിക്കുന്നത്. ഇതിന്റെ ഫലമായി പല രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ഈ ഗ്രഹമാറ്റം ഒക്ടോബര്‍ 9 വരെയാണ് സംഭവിക്കുന്നത്. ജ്യോതിഷം അനുസരിച്ച് ശുക്രനെ ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ ഗ്രഹമാറ്റത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. സമ്പത്ത്, സൗന്ദര്യം, സ്നേഹം, സുഖം എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ് ശുക്രന്.
ഇതെല്ലാം തന്നെ ശുക്രന്റെ മാറ്റങ്ങളിലേക്ക് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം ചില രാശിക്കാരില്‍ ധാരാളം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ഈ സംക്രമണം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് അവര്‍ നിനച്ചിരിക്കാത്ത നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ഏറ്റവും മികച്ചതിലേക്കാണ് ശുക്രന്റെ സംക്രമണം ഫലം നല്‍കുന്നത്. കോടീശ്വര യോഗമാണ് നിങ്ങളിലുണ്ടാവുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
നേടം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച മാറ്റങ്ങളാണ് ശുക്രന്റെ ചിങ്ങം രാശി സംക്രമണം നല്‍കുന്നത്. ഇവരില്‍ അഞ്ചാം ഭാവത്തിലാണ് ഈ സംക്രമണം സംഭവിക്കുന്നത്. അത് മാത്രമല്ല സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്‍ക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ പുതിയ ബന്ധങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതിലും സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ ഏറ്റവും മികച്ച സമയമാണ്. ഇത് സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് നല്കുന്നു. ബിസിനസ് ചെയ്യുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര ധാരണയുണ്ടാവുന്നതിനും യോഗം കാണുന്നു. വിദേശ യാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്.
തുലാം രാശി
തുലാം രാശിക്കാരില്‍ പതിനൊന്നാം ഭാവത്തെയാണ് ഈ രാശിമാറ്റം സ്വാധീനിക്കുന്നത്. അനുകൂലമായ നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. തുലാം രാശിയുടെ അധിപനാണ് ശുക്രന്. സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, ആഗ്രഹപൂര്‍ത്തീകരണം എന്നിവക്കുള്ള യോഗം കാണുന്നു. ജോലി ചെയ്യുന്നവരില്‍ സ്ഥാനക്കയറ്റവും ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യവും തേടി എത്തുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. അതെല്ലാം നിങ്ങളുടെ ജോലിയുടെ ഉയര്‍ച്ചയിലേക്കാണ് എത്തുന്നത്. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചിങ്ങത്തിലെ ശുക്രന്റെ സംക്രമണം അവരുടെ പത്താം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ കരിയറിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ബിസിനസില്‍ ഇരട്ടി നേട്ടം കൊണ്ട് വരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിക്കുന്ന ബിസിനസ് അതിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പുതിയ ജോലി ലഭഭിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തും. തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പ്രണയിക്കുന്നവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് ഒക്ടോബര്‍ 8 വരെ.



Click it and Unblock the Notifications
