Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ദീപാവലിയ്ക്ക് ശേഷം ശുക്രന് തെളിയാന്‍ പോകുന്നത് ഈ മൂന്ന് രാശിക്കാര്‍ക്ക്
ഒക്ടോബര്‍ മാസം ദീപാവലി അവസാനിക്കുന്നതോടെ ശുക്രന് ധനുരാശിയിലേയ്ക്ക് നീങ്ങുകയാണ്. ഇതോടെ പല രാശിക്കാര്‍ക്കും ശുക്രന്റെ ഗുണം ലഭിക്കും. പ്രത്യേകിച്ച്, മൂന്ന് രാശിക്കാര്‍ക്ക് നല്ലരീതിയില്‍ സമ്പാദിക്കാനും, അതുപോലെ, സന്തോഷകരമായ ജീവിതം നയിക്കാനും സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

കുംഭം
കുംഭം രാശിയിലുള്ളവര്‍ക്ക് നവംബര്‍ മാസം മുതല്‍ ശുക്രന് തെളിയാന്‍ പോവുകയാണ്. പ്രത്യേകിച്ച്, ഇവര്‍ക്ക് ജോലിയില്‍ പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ച്ച ഉണ്ടാകും. നിങ്ങളുടെ കഴിവില്‍ മറ്റുള്ളവര്‍ക്ക് വിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തേടിയെത്തും. ജോലിയില്‍ നിന്നും നല്ലൊരു വരുമാനം നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ബിസിനസ്സില്‍ ഒരു കൈ നോക്കുന്നത് നല്ല ഫലം നല്‍കും. പുതിയ സംരഭങ്ങള്‍ക്കായുള്ള പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇതിലൂടെയെല്ലാം സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുന്നതാണ്.
മേടം
ദമ്പതികള്‍ക്കിടയിലെ ആത്മബന്ധം വര്‍ദ്ധിക്കും. പ്രണയവിവാഹം നടക്കും. പങ്കാളി വഴി നിങ്ങള്‍ക്ക് പല നേട്ടങ്ങളും ഉണ്ടാകും. നല്ല ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും വിവാഹാലോചനകള്‍ വരാന്‍ സാധ്യത. സാമ്പത്തികപരമായി നല്ല നേട്ടം ഉണ്ടായിരിക്കും. പറമ്പില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് വരുമാന മാര്‍ഗ്ഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിലവിലെ ബിസിനസ്സ് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കും. മക്കളുടെ കൂടെ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് നവംബര്‍ മാസത്തോടെ ലഭിക്കാന്‍ പോകുന്നത്. നല്ല ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, വിദേശത്ത് ജോലിയ്ക്ക് നോക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട്ടിലെ കടബാധ്യതകള്‍ വീട്ടാന്‍ സാധിക്കും. പണം ഇടപാടുകളില്‍ നിന്നും നല്ല ലാഭം സ്വന്തമാക്കും. കച്ചവടക്കാര്‍ക്ക് നല്ല സമയമാണ്. കൂടുതല്‍ വിറ്റുവരവ് ഉണ്ടായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നല്ല സമയാണ്. ബന്ധുക്കളില്‍നിന്നും കടം വാങ്ങിയ പണമെല്ലാം കൃത്യമായി അടച്ചുതീര്‍ക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല കാലാമാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തടസ്സങ്ങളെല്ലാം അകലുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
