Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജൂലൈ 7 മുതല്‍ ശുക്രനുദിക്കുന്ന രാശിക്കാര്‍: ഈ സഞ്ചാരം ഗുണം നല്കുന്നവര് നിസ്സാരക്കാരല്ല
ശുക്രന് മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് നീങ്ങുകയാണ്. ജൂലൈ 7-ന് ശുക്രന് കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും 12 രാശിക്കാരിലും ഉണ്ടാവുന്നു. ജൂലൈ കര്‍ക്കിടകം രാശിയില്‍ വിവിധ നക്ഷത്രത്തിലൂടേയും സഞ്ചാരം നടത്തുന്നു. ജൂലൈ 31 വരെ ആയില്യം നക്ഷത്രത്തിലാണ് ശുക്രന് സ്ഥിതി ചെയ്യുന്നത്.
കര്‍ക്കിടകം രാശിയുടെ അധിപന് ചന്ദ്രനാണ്. എന്നാല്‍ ശുക്രന്റെ ശത്രുഗ്രഹമാണ് ചന്ദ്രന് എന്നതിനാല്‍ ചെറിയ ചില അരിഷ്ടതകളും ഈ സമയം ഉണ്ടാവുന്നു. എന്നാല്‍ ചന്ദ്രന്റെ മിത്രമായ ബുധന്‍ ആണ് ഇപ്പോള്‍ കര്‍ക്കിടകം രാശിയില്‍ സഞ്ചരിക്കുന്നത്. പലപ്പോഴും ജൂലൈ 16 മുതല്‍ ശത്രുഗ്രഹമായ സൂര്യനും കര്‍ക്കിടകത്തില്‍ പ്രവേശിക്കുന്നു. എന്ത് തന്നെയായാലും ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ അനുകൂലമായി മാറുന്നത് പലരും ആലോചിക്കുന്നതല്ല. അനുഭവത്തിലൂടെയാണ് ഇവര്‍ക്ക് പലപ്പോഴും ഭാഗ്യ ഫലങ്ങളെ മനസ്സിലാക്കുന്നതിന് സാധിക്കുന്നത്. സൗഹൃദത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. യാത്രകള്‍ ധാരാളം നടത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും നേട്ടങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറിപ്പോവുന്ന തരത്തിലുള്ള നേട്ടങ്ങളാണ് ശുക്രന് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും സന്തോഷത്തോടെ എല്ലാ കാര്യത്തിലും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ലഭിക്കുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന ആരോഗ്യ ആശങ്കകളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും എല്ലാ കാര്യവും അനുകൂലമായി വരുന്നു. ജീവിതത്തിലെ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നതോടൊപ്പം തന്നെ എല്ലാ സുഖസൗകര്യങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. സുഖഭക്ഷണവും സന്തോഷവും നിങ്ങള്‍ക്ക് ലഭിക്കുന്നു. സഹോദരിമാാരില് നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം ലഭിക്കുന്നു. ഒരിക്കലും ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്ക്കുകയില്ല. വസ്ത്രാഭരണാദികള്‍ ലഭിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലേക്ക മടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കര്‍ക്കിടകം രാശിയിലെ ശുക്രന് നല്കുന്നു. രോഗാവസ്ഥയില്‍ നിന്ന് എന്നന്നേക്കുമായി മോചനം ലഭിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നത് ഈ സമയം തന്നെയാണ്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.
തുലാം
തുലാം രാശിക്കാരേയും തേടി കര്‍ക്കിടകത്തിലെ ശുക്രന് എത്തുന്നു. രാജയോഗ സമാനമായ നേട്ടങ്ങള്‍ ആണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. പലപ്പോഴും പ്രതീക്ഷിക്കാത്ത സമയത്ത് സാമ്പത്തിക ലാഭം ഉണ്ടാവുന്നു. ജീവിതം തന്നെ അത് വഴി മാറിപ്പോവുന്നു. ഒരു തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങളുണ്ടാവുന്നില്ല. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ക്കും കര്‍ക്കിടകം രാശിയിലെക്കുള്ള ശുക്രന്റെ സ്ഥാനമാറ്റം ഒരു കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
