Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓഗസ്റ്റ് 21-ലെ ശുക്രമാറ്റം അതത്ര നിസ്സാരമാക്കേണ്ട: ഇനിയുള്ള ദിവസങ്ങള്‍ കണ്ണഞ്ചിക്കും നേട്ടങ്ങള്‍
Venus Transit In Cancer: ശുക്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള മാറ്റം അത്ര നിസ്സാരമായ ഫലങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അത് നിങ്ങളുടെ ജീവിതത്തെ ഏറ്റവും മികച്ച അവസ്ഥയിലേക്കാണ് എത്തിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. സമ്പത്തിന്റേയും ആഢംബരത്തിന്റേയും അധിപനാണ് ശുക്രന്. അതുകൊണ്ട് തന്നെ ശുക്രന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും ഈ സമയത്താണ് സംഭവിക്കുന്നത്. ഓഗസ്റ്റ് 21-നാണ് ശുക്രന് മിഥുനത്തില് നിന്ന് കര്‍ക്കിടകത്തിലേക്ക് സഞ്ചരിക്കുന്നത്.
സെപ്റ്റംബര്‍ 15-ന് പുലര്‍ച്ചെ 12 മണിവരെ അത് കര്‍ക്കിടകം രാശിയില്‍ തുടരുകയും പിന്നീട് ചിങ്ങത്തിലേക്ക് മാറുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ സമയം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഭൗതിക സുഖങ്ങള്‍ക്ക് പുറമേ ആത്മീയ സുഖങ്ങളും നിങ്ങളെ തേടി എത്തുന്നു. സമ്പത്തിന്റെ കുത്തൊഴുക്കാണ് ചില രാശിക്കാരില്‍ എന്നതില്‍ സംശയം വേണ്ട. ശുക്രസംയോജനം ഏതൊക്കെ രാശിക്കാരില്‍ ഭാഗ്യം കൊണ്ട് വരുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാരില്‍ അവരുടെ നാലാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്ന് പോവുന്നത് എന്ന് നിങ്ങള്‍ ഓര്‍ക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തും. കൂടാതെ സാമ്പത്തിക നിക്ഷേപത്തിനും അനുകൂലമായ സമയമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ദീര്‍ഘകാലമായി കഠിനാധ്വാനം ചെയ്തിരുന്നവര്‍ക്ക് അതിന്റെയെല്ലാം ഫലം ഒരുമിച്ച് ലഭിക്കുന്ന സമയമാണ് വരുന്ന ഒരു മാസ സമയം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും യോഗം കാണുന്നു.
ഇടവം
ഇടവം രാശിക്കാരില്‍ ശുക്രന്റെ കര്‍ക്കിടക രാശി സംക്രമണം സംഭവിക്കുന്നത് മൂന്നാം ഭാവത്തിലാണ്. ചെറിയ ചില അസ്വസ്ഥതകള്‍ തുടക്കത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തെ ഒട്ടും തന്നെ ഭയക്കേണ്ടതില്ല. ദീര്‍ഘകാലമായി മാറില്ലെന്ന് കരുതിയ പല രോഗാവസ്ഥകള്‍ക്കും ആശ്വാസം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പണം ചിലവാക്കുന്നതിനും ആഢംബര ജീവിതം നയിക്കുന്നതിനും യോഗം കാണുന്നു. കുട്ടികളുടെ കാര്യത്തില്‍ അഭിമാനിക്കുന്നതിനുള്ള വകയുണ്ടാവുന്നു. ഇതെല്ലാം സന്തോഷം നല്‍കുന്നതായിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ശുക്രന് അതിന്റെ എല്ലാ നന്മകളും നല്കി നിങ്ങളെ അനുഗ്രഹിക്കുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ എല്ലാം കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ തേടി എത്തുന്നത്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ്, വിദേശത്ത് നിന്ന് വരെ നിങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. ഇതെല്ലാം തന്നെ ധാരാളം ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. രോഗാവസ്ഥകള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കും. സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശുക്രന് എത്തുന്നത്. ഇത് അതിശക്തമായ രാജയോഗ സമാനമായ ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ജീവിതത്തിലെ ഏത് പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും നേട്ടങ്ങളില്‍ അഭിമാനിക്കുന്നതിനും സാധിക്കുന്നു. കരിയറില്‍ നിരവധി അവസരങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. അത് മാത്രമല്ല ഈ അവസരങ്ങള്‍ എല്ലാം തന്നെ നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കുകയും ചെയ്യും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന മാറ്റങ്ങളാണ് ശുക്രന് തുലാം രാശിക്കാര്‍ക്ക് നല്‍കുന്നത്.



Click it and Unblock the Notifications