Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ശുക്രന് കര്‍ക്കിടകത്തിലേക്ക്: മേടം മുതല്‍ മീനം വരെ 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
Venus transit 2024: ശുക്രന് മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. ജൂലൈ 31 വരെ കര്‍ക്കിടകം രാശിയില്‍ ശുക്രന് തുടരുന്നു. കര്‍ക്കിടകം രാശിയിലേക്ക് മാറുമ്പോള്‍ അത് 12 രാശിക്കാരേയും പല വിധത്തില്‍ ബാധിക്കുന്നു. ചിലരില്‍ അനുകൂല ഫലങ്ങള്‍ ല്‍കുമ്പോള്‍ ചിലരില്‍ അത് പ്രതികൂല ഫലങ്ങളാണ് നല്‍കുന്നത്.
ശുക്രന് രാശി മാറുമ്പോള്‍ അത് 12 രാശിയില്‍ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ശുക്രനെ പൊതുവേ ഗുണഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമാണ്. അത് കര്‍ക്കിടകം രാശിയിലേക്ക് മാറുമ്പോള്‍ ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ്. മാത്രമല്ല സൗഹൃദത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും വാഹനയോഗത്തിനും സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിലാണ് ശുക്രന് സഞ്ചരിക്കുന്നത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ചിട്ടി, ലോട്ടറി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മിഥുനം രാശി
മിഥുനം രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ശുക്രന്റെ കര്‍ക്കിടകം രാശി സംക്രമണം നടക്കുന്നത്. പലപ്പോഴും കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പഠനവിഷയങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിജയം കരസ്ഥമാക്കുന്നു. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ശുക്രന് ജന്മരാശിയിലാണ് സംക്രമണം നടക്കുന്നത്. അവിവാഹിതര്‍ക്ക് വിവാഹസംബന്ധമായ കാര്യങ്ങളില്‍ പലപ്പോഴും പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. കലാപരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രന് സംക്രമിക്കുന്നത്. പലപ്പോഴും ശുക്രന് ഇത് വഴി നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്കുന്നു. പലപ്പോഴും കുടുംത്തോടൊപ്പം യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട് കടബാധ്യത പൂര്‍ണമായും ഇല്ലാതാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അനുകൂലമായി ബാധിക്കുന്നു. ബിസിനസില്‍ ധനവരവും ലാഭവും ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. മാനസികമായ ആരോഗ്യം അല്പം പ്രതിസന്ധിയില്‍ ആവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന് അവരുടെ പത്താം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. പലപ്പോഴും രാഷ്ട്രീയ രംഗത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കിടയില്‍ അടുപ്പം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സൈ്വര്യക്കേടും പ്രശ്നങ്ങളും ഉണ്ടാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തില്‍ പലപ്പോഴും പല തടസ്സങ്ങളേയും മറികടക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ് ശുക്രന്റെ രാശിമാറ്റം. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഊഹക്കച്ചവടത്തില്‍ ലാഭം നിങ്ങളെ തേടി വരുന്നു. ലോട്ടറി സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ശുക്രന് അവരുടെ എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയ രംഗത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിന് സാധിക്കുന്നു. കടബാധ്യതകളെക്കുറിച്ച് അല്പം ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന് ഏഴാം ഭാവത്തിലാണ് സംക്രമിക്കുന്നത്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് സമയം അത്ര നല്ലതായിരിക്കണം എന്നില്ല. നിങ്ങള്‍ പ്രതീക്ഷിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ ചതി പറ്റാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ശുക്രന് സഞ്ചരിക്കുന്നത്. ഇവര്‍ക്ക് ശത്രുദോഷം വര്‍ദ്ധിക്കാം. പലപ്പോഴും ബിസിനസില്‍ പ്രതിസന്ധികളുണ്ടാവാം. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് അവരുടെ ജനപ്രാതിനിധയം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന് അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ധനപരമായി ഇവര്‍ക്ക് ഉയര്‍ച്ചയുണ്ടാവുന്നു. ലോട്ടറി അടിക്കുന്നതിനുള്ള സാധ്യതയുണ്ട്. വില കൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നു. കലാകാരന്മാര്ക്ക് അവരുടെ കലക്ക് അര്‍ഹിച്ച അംഗീകാരം തേടി വരുന്നു. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


