Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ശനിയുടെ നക്ഷത്രത്തിലേക്ക് ശുക്രനെത്തുന്നു, ഒക്ടോബര്‍ 16 മുതല്‍ ശുക്രദശ ഇവര്‍ക്ക്
അസുരഗുരുവായ ശുക്രന് ശുക്രാചാര്യനെന്നും ജ്യോതിഷത്തില്‍ വിളപ്പേരുണ്ട്. 28 ദിവസം കൂടുമ്പോഴാണ് ശുക്രന് ഒരു രാശി വിട്ട് അടുത്ത രാശിയിലേക്ക് കടക്കുന്നത്. രാശിമാറ്റത്തിനൊപ്പം തന്നെ ശുക്രന് അടിക്കടി നക്ഷത്രമാറ്റവും നടത്തുന്നുണ്ട്. പതിനൊന്ന് ദിവസം കൂടുമ്പോഴാണ് ശുക്രന് നക്ഷത്രം മാറുന്നത്.സമ്പത്ത്, വൈഭവം, വിവേകം, പ്രശസ്തി, അഭിമാനം, സുഖം, സമൃദ്ധി, എന്നിവയുടെയെല്ലാം കാരണഭൂതനാണ് ശുക്രന്. അതുകൊണ്ട് ഓരോ തവണയും ശുക്രന് സ്ഥാനം മാറുമ്പോള്‍ ഈ മേഖലകളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ ആളുകള്‍ക്ക് അനുഭവപ്പെടാം. പ്രത്യേകിച്ച് ചില രാശികളില് ജനിച്ചവര്‍ക്ക്.

ഇപ്പോള്‍ ശുക്രന് വിശാഖം നക്ഷത്രത്തിലാണ് ഉള്ളത്. ഒക്ടോബര്‍ 16ന് അവിടെ നിന്നും ശുക്രന് അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ 27വരെ ശുക്രന് ഇതേ നക്ഷത്രത്തിലായിരിക്കും. 27 നക്ഷത്രങ്ങളില്‍ 17ാമത്തെ നക്ഷത്രമാണ് അനിഴം. ശനിയുടെ നക്ഷത്രമാണ് ഇത്. മിത്രഗ്രഹമായ ശനിയുടെ നക്ഷത്രത്തിലേക്ക് ശുക്രന് എത്തുന്നത് ആര്‍ക്കെല്ലാമാണ് നേട്ടമാകുക എന്നറിയാം.
ചിങ്ങം
അനിഴം നക്ഷത്രത്തില്‍ ശുക്രനെത്തുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ കാലയളവില്‍ ഇവര്‍ക്ക് പല വഴികളിലൂടെ പണം തേടിയെത്തും. ജീവിതത്തിലെ പല പ്രശ്നങ്ങളും ഈ കാലയളവില്‍ അവസാനിക്കും. ജീവിതത്തില്‍ ഏറെക്കാലത്തിന് ശേഷം സന്തോഷവും സമാധാനവും തോന്നും. കുടുംബത്തിനൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവെക്കാന്‍ കഴിയും. കരിയറിലും ചില നേട്ടങ്ങളുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടതായി വരും. ഈ യാത്രകള്‍ ഭാവിയില്‍ നേട്ടമാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ അനുകൂലമായ കാലമാണ്. ഈ സമയത്ത് ചെയ്യുന്ന നിക്ഷേപങ്ങളില്‍ നിന്ന് ഭാവിയില്‍ സാമ്പത്തികഗുണങ്ങള്‍ ഉണ്ടാകും. ദാമ്പത്യത്തിലും സന്തോഷകാലം വന്നെത്തും. ജീവിതപങ്കാളി എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കന്നി
കന്നി രാശിയില്‍ ശുക്രന് മൂന്നാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ നക്ഷത്രമാറ്റം ഇവര്‍ക്ക് ഗുണകരമാകും. ജീവിതത്തില്‍ പല കാര്യങ്ങളും സന്തോഷം നല്‍കും. അതിനൊപ്പം എല്ലാ കാര്യങ്ങളിലും സഫലതയും സംതൃപ്തിയുമുണ്ടാകും. കരിയറിലും കന്നി രാശിക്കാര്‍ ഈ കാലയളവില്‍ ലാഭമുണ്ടാക്കും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ കൈവരും. ഒപ്പം തന്നെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകാനിടയുണ്ട്. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. സുഹൃത്തുക്കള്‍ക്കൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും ചെറിയ ചില അസുഖങ്ങള്‍ വരാനിടയുണ്ട്.
ധനു
ശുക്രന്റെ നക്ഷത്രമാറ്റത്തില് നേട്ടമുണ്ടാക്കുന്ന അടുത്ത രാശി ധനുവാണ്. ഈ രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിലാണ് ശുക്രന് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായ ഗുണങ്ങള്‍ ഉണ്ടാകും. കരിയറിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജോലിസ്ഥലത്ത് ജോലികള്‍ ഉത്തരവാദിത്തത്തോടെ കൃത്യസമയത്ത് ചെയ്തുതീര്ക്കാന് ഇവര്‍ക്ക് കഴിയും. ബിസിനസുകാര്‍ പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ഇടയുണ്ട്. ഇവര്‍ക്ക് ലാഭമുണ്ടാക്കാന്‍ ഇതുവരെയില്ലാത്ത അവസരങ്ങള്‍ മുമ്പില്‍ വരും. ആരോഗ്യം തൃപ്തികരമായിരിക്കും.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
