Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ശുക്രന് ഇനി മകരത്തില്‍, ശുക്രദശ തുടങ്ങിയത് മൂന്ന് രാശികള്‍ക്ക്; സമ്പത്ത് കുമിഞ്ഞുകൂടും നാളുകള്‍
വേദ ജ്യോതിഷം അനുസരിച്ച് ഇന്ന് രാവിലെ 11.46ന് ശുക്രന് മകരം രാശിയില്‍ എത്തി. ഈ രാശി പരിവര്‍ത്തനത്തിന്റെ പ്രഭാവം 12 രാശികളിലും അനുഭവപ്പെടും. പക്ഷേ ഓരോ രാശികള്‍ക്കും ഓരോ ഫലങ്ങളാണ് ഈ രാശിപരിവര്ത്തനത്തിലൂടെ വന്നുചേരുക. ചിലര്‍ക്ക് ശുഭഫലങ്ങളും ചിലര്‍ക്ക് അശുഭഫലങ്ങളും ഈ രാശിമാറ്റഫലമായി ഇന്ന് മുതല്‍ അനുഭവവേദ്യമാകും.

ശുക്രന്റെ രാശിമാറ്റത്തിലൂടെ ജീവിതത്തില്‍ നല്ല ദിനങ്ങള്‍ വന്നെത്താന്‍ പോകുന്നത് പ്രധാനമായും മൂന്ന് രാശികള്‍ക്കാണ്. ഈ ഭാഗ്യരാശികള്ക്ക് സാമ്പത്തിക കുതിപ്പിന്റെ സുഖജീവിതത്തിന്റെയും നാളുകളാണ് മുന്നിലുള്ളത്. വരുന്ന 26 ദിവസങ്ങള്‍ ഇവരുടെ ജീവിതത്തില്‍ പല തരത്തിലുള്ള നേട്ടങ്ങളും അനുഭവവേദ്യമാകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം, ആഗ്രഹിച്ച വസ്തുക്കള്‍ വാങ്ങാനുള്ള ഭാഗ്യം, സുഖസൗകര്യങ്ങളില്‍ ഉയര്‍ച്ച എന്നിങ്ങനെ വരുംദിവസങ്ങളില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാന്‍ പോകുന്നത് ഏതെല്ലാം രാശികളാണ് എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മകരം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം ഗുണകരമാണ്. ഈ കാലയളവില്‍ ഇവര്‍ക്ക് സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസംബന്ധമായി യാത്രകള്‍ ചെയ്യേണ്ടിവരും. കരിയറില്‍ വലിയ കുതിപ്പ് പ്രകടമാകും. ബിസിനസുകാര്‍ക്ക് സാമ്പത്തികലാഭവും ബിസിനസ് വളര്‍ച്ചയും ഉണ്ടാകും. ലാഭത്തിനുള്ള പുതിയ അവസരങ്ങള്‍ വന്നുചേരും. ദാമ്പത്യജീവിതം സന്തോഷകരമാകും. പങ്കാളിയുടെ സഹകരണം ജീവിതം കൂടുതല്‍ എളുപ്പമാക്കും. അടുത്ത 26 ദിവസം പൊതുവെ ഇവര്‍ക്ക് സാമ്പത്തികമായും അല്ലാതെയും ഉയര്‍ച്ചയുടെ നാളുകളായിരിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന് മകരം രാശിയില്‍ എത്തിയതിലൂടെ ജീവിതത്തില്‍ ചില ശുഭകാര്യങ്ങള്‍ സംഭവിക്കും. കരിയറില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ പുതിയ ബിസിനസ് ആരംഭിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം സംതൃപ്തിയുണ്ടാകും. സാമ്പത്തിക ലാഭം നേടുന്നതിനും സാമ്പത്തികസ്ഥിരത നേടുന്നതിനും യോഗമുണ്ട്. ദാമ്പത്യവും പ്രണയവും കൂടുതല്‍ മധുരതരമാകും. ജീവിതപങ്കാളിക്കൊപ്പം കൂടുതല്‍ നേരം ചിലവഴിക്കും. ബിസിനസുകാര്‍ ബിസിനസ് വിപുലപ്പെടുത്താന്‍ പദ്ധതിയിടും. തടഞ്ഞുവെക്കപ്പെട്ട പണം തിരിച്ചുലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നെത്തും. പുതിയ ജോലികള്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് അടുത്ത 26 ദിവസങ്ങള്‍ നേട്ടങ്ങളുടേതാണ്. അവരുടെ പല ആഗ്രഹങ്ങളും ഈ ദിവസങ്ങളില്‍ സാധ്യമാകും. ജോലിസ്ഥലത്ത് ഇവരുടെ അധ്വാനത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. ബിസിനസില്‍ പുതിയ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുവരികയും അവയിലൂടെ സാമ്പത്തികനേട്ടം കൈവരിക്കുകയും ചെയ്യും. ആരോഗ്യം തൃപ്തികരമായി തുടരും. ആശങ്കകളും വെല്ലുവിളികളും കുറയുന്ന സമയമായിരിക്കും ഇത്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
