Latest Updates
-
പരീക്ഷാ കേന്ദ്രം മാറ്റണോ? റീ-നീറ്റ് വിദ്യാർത്ഥികൾക്ക് അവസാന അവസരം, ചെയ്യേണ്ടത് ഇത്രമാത്രം! -
ഇന്ധനവിലയിൽ ഞെട്ടിക്കുന്ന കുതിപ്പ്: പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർന്നു, സാധാരണക്കാരന്റെ ബജറ്റ് ഇനി എന്ത്? -
നീറ്റ് യുജി 2026: സിബിഐ പിടിമുറുക്കുന്നു, പുനഃപരീക്ഷ ഓഗസ്റ്റിൽ? ആശങ്ക വേണ്ട, വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം ഇവിടെ -
കേരളം കാത്തിരുന്ന ആ മാറ്റം: മെയ് 18-ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകും, മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണി? -
ഇന്ധനവിലയിൽ വൻ കുതിപ്പ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുമോ? അറിയേണ്ടതെല്ലാം ഇവിടെ, ആശങ്കയോടെ ജനങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
പോക്കറ്റ് കാലിയാകും! ഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ, സിഎൻജി നിരക്കുകളിൽ ഞെട്ടിക്കുന്ന വർധനവ് -
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ!
തിരുവോണത്തില്‍ ശുക്രന്റെ ഉദയം; ഈ നാളുകാര്‍ക്ക് ഇനിയങ്ങോട്ട് ശുക്രദശ, രാജാവിനെ പോലെ സുഖിച്ച് വാഴാം
ജീവിതത്തില്‍ ഒന്നിനും ഒരു കുറവ് ഉണ്ടാകാതിരിക്കണമെങ്കില്‍ ശുക്രന്റെ അനുഗ്രഹം വേണം. സമ്പത്തും സുഖസൗകര്യങ്ങളും സ്നേഹവും സന്തോഷവുമെല്ലാം ശുക്രന്റെ കൈകളിലാണ്. ശുക്രന് അനുകൂലമായെങ്കിലേ ജീവിതത്തില്‍ ഇവയെല്ലാം ഉണ്ടാകൂ. അതുകൊണ്ട് ശുക്രന്റെ മാറ്റങ്ങള്‍ നമുക്ക് വേര്‍തിരിച്ച് അറിയാന്‍ സാധിക്കും. നിശ്ചിതകാലം കൂടുമ്പോള്‍ ശുക്രന് രാശിയും നക്ഷത്രവും മാറി സഞ്ചരിക്കും. അതിന്റെ പ്രഭാവം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും.

ഡിസംബര്‍ 11-ന് ശുക്രന് നക്ഷത്രമാറ്റം നടത്തുകയാണ്. തിരുവോണത്തിലേക്കാണ് ശുക്രനെത്തുന്നത്. പുലര്‍ച്ചെ 3.27നാണ് ആ നക്ഷത്രമാറ്റം നടക്കുക. 27 നക്ഷത്രങ്ങളില്‍ 22ാമത്തെ നക്ഷത്രമാണ് തിരുവോണം. ചന്ദ്രന് ആണ തിരുവോണത്തിന്റെ അധിപതി. വിഷ്ണുവാണ് ഈ നക്ഷത്രത്തിന്റെ ദൈവം. മകരം രാശിയില്‍ ഉള്‍പ്പെടുന്ന നക്ഷത്രമാണ് തിരുവോണം. മകരം രാശിയുടെ അധിപന് ശുക്രന് തന്നെയാണ്.
ശുക്രന്റെ നക്ഷത്രമാറ്റം ചില രാശികളില് ഉള്ളവര്‍ക്ക് ജീവിതത്തില്‍ നല്ലകാലത്തിന്റെ ആരംഭമാണ്. ഇവര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും ഒന്നിനും മുട്ടില്ലാതെ സുഖസൗകര്യങ്ങളോടെ വാഴാനും കഴിയുന്ന സമയമാണ് മുന്നിലുള്ളത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
മകരം രാശിയില്‍ ശുക്രന് ലഗ്ന ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കര്‍മ്മങ്ങളിലും ചെയ്യുന്ന കാര്യങ്ങളിലും വിജയം നല്കാന് ശുക്രന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം ഉണ്ടാകും. ഏറെക്കാലമായി തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ഭൗതികസുഖങ്ങള്‍ ലഭ്യമാകും. കൂടാതെ കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയിലുള്ള താല്‍പ്പര്യം വര്‍ധിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അതിനുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവ് വളരെ ഗുണകരമാണ്. ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനും ലാഭം നേടാനും സാധിക്കും. വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. ദാമ്പത്യത്തില്‍ സന്തോഷം വന്നുചേരും. പ്രണയം വിവാഹത്തിലേക്ക് എത്തും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും. ദാമ്പത്യജീവിതത്തില്‍ അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന് മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റത്തിലൂടെ ധനലാഭമുണ്ടാകും. കുടുംബബന്ധങ്ങള്‍ ദൃഢമാകും. കരിയറില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും അടക്കമുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ജോലിസമ്മര്‍ദ്ദം കുറയും. ജോലി കൂടുതല്‍ ആസ്വാദ്യകരമാകും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവ് അതിന് അനുകൂലമാണ്. ബിസിനസില്‍ എതിരാളികള്‍ക്ക് മേല്‍ വിജയം നേടാനാകും. ഇത് ബിസിനസില്‍ കുതിപ്പും വളര്‍ച്ചയും നല്‍കും. സാമ്പത്തികമായി ഉയര്‍ച്ച നേടാനാകും. അതേസമയം ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കയ്യില്‍ വരുന്ന പണം അതുപോലെ നഷ്ടമാകും.
ഇടവം
ശുക്രന് തിരുവോണം നക്ഷത്രത്തില്‍ എത്തുന്നത് ഗുണകരമാകുന്ന അടുത്ത രാശി ഇടവമാണ്. ഈ രാശിക്കാരുടെ ഭാഗ്യ ഭാവത്തിലാണ് ശുക്രന് നിലവിലുള്ളത്. ഒമ്പതാം ഭാവത്തിലാണ് ശുക്രന് തിരുവോണത്തിലേക്ക് മാറുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. എല്ലാ കാര്യങ്ങളിലും വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ധാരാളം പണം കയ്യില്‍ വരാന്‍ യോഗമുള്ള സമയമാണിത്. അതോടൊപ്പം ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തീര്‍ത്ഥയാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ സന്തോഷവും സാമ്പത്തികനേട്ടവും നല്കുന്ന പുതിയ ജോലി അവസരങ്ങള്‍ വരും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരും. ഇത് കരിയറിന് ഗുണം ചെയ്യും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പക്ഷേ ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ആരോഗ്യകാര്യത്തിലും അല്‍പ്പം കരുതല്‍ ആവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications