Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
രണ്ട് ദിവസങ്ങള്‍ മാത്രം, പക്ഷേ ഏപ്രിലിന്റെ അവസാനദിനങ്ങള്‍ നല്‍കും സ്വപ്നം കാണാനാകാത്ത ഉയര്‍ച്ച
Venus Transit: മറ്റൊരു മാസം കൂടി കടന്നുപോകുന്നു. 2025-ലെ ഏപ്രില്‍ മാസത്തിന് തിരശീല വീഴുമ്പോള്‍ നേട്ടങ്ങളുടെയും ഭാഗ്യങ്ങളുടെയും തുലാസ് പലര്‍ക്കും പലതായിരിക്കും. പക്ഷേ ഏപ്രില്‍ അവസാന ദിവസം കൊണ്ട് മാത്രം രക്ഷപ്പെടാന്‍ ചില രാശികള്‍ക്ക് സാധിക്കും. ഏപ്രില്‍ 30-ന് ശുക്രന് മേടം രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. പ്രണയം, പണം, ആഡംബരം എന്നിവയുടെയെല്ലാം ഗ്രഹമാണ് ശുക്രന്. അഗ്നിതത്വരാശിയായ മേടം രാശിയിലേക്ക് ശുക്രന് തിരിച്ചെത്തുകയാണ്.

മേടം
ശുക്രന് മേടം രാശിയിലേക്ക് എത്തുമ്പോള്‍ നിങ്ങള്‍ക്ക് വീണ്ടും ഊര്‍ജസ്വലരാകും. ഈ സമയത്ത് സ്വയം സംശയങ്ങളും പരിമിതികളും മറികടക്കാനാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബന്ധങ്ങള്‍ നല്കിയ വെല്ലുവിളികളും അനാരോഗ്യകരമായ ധനശീലങ്ങളും സ്വയം തളച്ചിടുന്ന വിശ്വാസങ്ങളും നിങ്ങളുടെ ഭാഗ്യത്തെ കെടുത്തിയ സമയം കഴിഞ്ഞിരിക്കുന്നു. ബന്ധങ്ങളെല്ലാം മെച്ചപ്പെടാന്‍ പോകുകയാണ്.
ഫെബ്രുവരി അവസാനം മുതല്‍ നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രിലിലെ അവസാന ദിനങ്ങള്‍ സഹായിക്കും. നിങ്ങളുടെ ആവശ്യങ്ങളില്‍ മുന്‍ഗണന കൊണ്ടുവരേണ്ട സമയമാണ്. ഏറെക്കാലമായി നിങ്ങളാഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ നിങ്ങളിലേക്ക് വന്നുചേരും. സ്വാതന്ത്ര്യത്തിലേക്കുള്ള ചില ചുവടുവെപ്പുകള്‍ ഏപ്രില്‍ മാസത്തില്‍ തന്നെ നിങ്ങള്‍ തുടങ്ങിവെക്കും. അതിനുശേഷ എല്ലാം നേരയായി വരും.
തുലാം
ശുക്രന് മേടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് പല കാര്യങ്ങളും തുടങ്ങിവെക്കാന്‍ ഉത്സാഹം വരും. ഏപ്രില്‍ അവസാനദിനങ്ങള്‍ സംഭവബഹുലമായിരിക്കും. നേതൃസ്ഥാനങ്ങളിലേക്ക എത്താന്‍ ശ്രമിക്കും. നേതൃത്വം ഏറ്റെടുക്കാന്‍ മടിക്കില്ല. തൊഴില്‍രംഗത്ത് നല്ല ചില അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഉന്മേഷവും ആന്തരികമായ ചില മാറ്റങ്ങളും ഈ കാലത്ത് ഉണ്ടാകും. അത് നിങ്ങളുടെ ബന്ധങ്ങളില്‍ പ്രതിഫലിക്കും.
ആരാണ് നിങ്ങളെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുകയെന്നും ഈ സമയത്ത് മനസ്സിലാകും. നിങ്ങളുടെ ജീവിതത്തിലെ എല്ലാവര്ക്കും അവരുടേതായ റോളുകള്‍ ജീവിതത്തിലുണ്ടെന്ന് മനസ്സിലാകും. ഉള്ളിലെ തോന്നലുകളെ വിശ്വസിക്കാന്‍ ഇക്കാലയളവില്‍ നിങ്ങള്‍ പഠിക്കും. സൗഹൃദങ്ങളോ പ്രണയബന്ധമോ പങ്കാളിത്തങ്ങളോ പോലെ പുതിയ ചില ബന്ധങ്ങള്‍ തുടങ്ങും. ഉള്ളില്‍ തോന്നുന്ന കാര്യങ്ങള്‍ നിങ്ങളുടെ നല്ലതിന് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കും.
കര്‍ക്കിടകം
ശുക്രന് മേടം രാശിയിലേക്ക് കടക്കുമ്പോള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ആശ്വാസത്തിന്റെ തിരയിളക്കം തോന്നും. ഇതുവരെ കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും ലക്ഷ്യങ്ങളിലും അധോഗതിയുടെ അവസ്ഥ ആയിരുന്നു. ഇനി തങ്ങളുടെ ശക്തിയും കഴിവുകളും വീണ്ടെടുക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അവസരം വന്നെത്തിയിരിക്കുകയാണ്.
ഈ സമയത്ത് ആത്മവിശ്വാസം മെച്ചപ്പെടും. മറ്റാരും ഇവരെ മുന്‍വിധിയോടെ സമീപിക്കില്ല. എന്താണ് നേടാനുള്ളതെന്നും എന്താണ് ഭാവിയെന്നും കര്‍ക്കിടകം രാശിക്കാര്‍ക്ക് മനസ്സിലാകും. എന്താണ് തങ്ങളുടെ ശരിയെന്നും തെറ്റെന്നും ഇവര്‍ സ്വയം തിരിച്ചറിയും. ഏപ്രില്‍ അവസാന ദിനങ്ങളില്‍ ഇവര്‍ക്ക് അംഗീകാരവും അഭിനന്ദനങ്ങളും അര്‍ഹിക്കുന്ന വിലയും ലഭിക്കും. മറ്റുള്ളവര്‍ ഇവരുടെ വിലയും കഴിവുകളും ശക്തിയും തിരിച്ചറിയും. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാന്‍ ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ക്ക് കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
