Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
വര്‍ഷം മുഴുവന്‍ ശുക്രന് ഈ നാളുകാര്ക്കൊപ്പം; 2025-ല്‍ സ്വപ്നം കണ്ടതുപോലെ ജീവിതം മാറും
2024-ല്‍ ഏറെ കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ച മൂന്ന് രാശികള്‍ക്ക് പുതിയ വര്‍ഷം സ്വപ്നം കണ്ടതുപോലെ ഒരു ജീവിതമാണ് നല്കാന് പോകുന്നത്. പല ജീവിതമേഖലകളിലും വിജയവും സന്തോഷവും വരാന്‍ പോകുന്ന വര്‍ഷമാണിത്. വേദ ജ്യോതിഷം അനുസരിച്ച് അടുത്ത വര്‍ഷത്തെ ചില പ്രത്യേക ഗ്രഹസ്ഥാനങ്ങളും നക്ഷത്രമാറ്റങ്ങളും ഇവരുടെ ജീവിതഗതിയില്‍ തന്നെ മാറ്റം കൊണ്ടുവരും.

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായ ശുക്രന് അടുത്ത വര്‍ഷം പലതവണ സ്വക്ഷേത്രത്തിലും ഉച്ചരാശിയിലും വന്നെത്തും. പത്ത് തവണ ശുക്രന് രാശിമാറുന്നത് ചില രാശികളുടെ വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും പല ശുഭഫലങ്ങളും കൊണ്ടുവരും.
ശുക്രന്റെ രാശിമാറ്റങ്ങള്‍
ജനുവരി 28 - മീനം രാശി
മെയ് 31 - മേടം രാശി
ജൂണ്‍ 29 - ഇടവം രാശി
ജൂലൈ 28 - മിഥുനം രാശി
ആഗസ്റ്റ് 21 - കര്‍ക്കിടകം രാശി
സെപ്റ്റംബര്‍ 15 - ചിങ്ങം രാശി
ഒക്ടോബര്‍ 9 - കന്നി രാശി
നവംബര്‍ 2 - തുലാം രാശി
ഡിസംബര്‍ 20 - ധനു
ഭാഗ്യരാശികള്‍
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ പത്ത് രാശിമാറ്റങ്ങളും നേട്ടങ്ങളേകും. കരിയറില്‍ വിജയം നേടാനും വിചാരിച്ചത് പോലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും മേടം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പലവഴികളിലൂടെ ധാരാളം പണം സമ്പാദിക്കാനാകും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ജോലി നേടാന്‍ കഴിയും. ഈ കാലയളവില്‍ ഇവരുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിച്ച തരത്തിലുള്ള പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും സഹായം ലഭിക്കുകയും സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ടാകുകയും ചെയ്യും. കുടുംബത്തില്‍ സന്തോഷം വന്നെത്തും. പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ സാധിക്കും.
വൃശ്ചികം
മേടം രാശിക്കാരെ പോലെ തന്നെ വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും ശുക്രന്റെ അനുഗ്രഹം ലഭിക്കും. വരുംവര്‍ഷം വൃശ്ചികം രാശിക്കാര്‍ക്ക് വരുമാനം വര്‍ധിക്കും. പല വഴികളിലൂടെ വരുമാനം വരും. എവിടെയെങ്കിലും തടഞ്ഞുവെക്കപ്പെട്ടതോ കടം കൊടുത്തതോ ആയ പണം തിരിച്ചുകിട്ടും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും പ്രണയജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ഊര്‍ജ്ജവും ഉണ്ടാകുകയും ചെയ്യും. വരുംവര്‍ഷം വൃശ്ചികം രാശിക്കാര്‍ ഏതെങ്കിലും തരത്തിലുള്ള വസ്തുവകകള്‍ വാങ്ങാനിടയുണ്ട്. ശുക്രന്റെ അനുഗ്രഹം ഇത്തരം സ്വപ്നങ്ങള്‍ പൂവണിയുന്നതില്‍ നിര്‍ണ്ണായകമാകും. അവിവാഹിതര്‍ പ്രണയബന്ധങ്ങളില്‍ പെടാനോ അനുയോജ്യരായവരെ വിവാഹം ചെയ്യാനോ സാധ്യതയുണ്ട്. ആരോഗ്യനില തൃപ്തികരമായിരിക്കും.
ധനു
ശുക്രന്റെ രാശിമാറ്റം കൊണ്ട് 2025-ല്‍ ജീവിതത്തില്‍ രക്ഷപ്പെടാന്‍ പോകുന്ന അടുത്ത രാശി ധനു ആണ്. ഇവര്‍ക്ക് പാരമ്പര്യസ്വത്ത് കൈവശം വന്നുചേരും. ജോലിസ്ഥലത്ത് പുതിയ സ്ഥാനങ്ങളോ ഉത്തരവാദിത്തങ്ങളോ ലഭിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പളക്കയറ്റത്തിനും സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം നിരവധി യാത്രകള്‍ നടത്താനും സാധ്യതയുണ്ട്. പലതരം ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. തിരിച്ചുകിട്ടാനുള്ള പണം തിരിച്ചുകിട്ടും. സാമ്പത്തികനില ഭദ്രമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications