Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ശുക്രന് ഇടവത്തിലെത്തി: 3 രാശിക്കാര്‍ ജാഗ്രത പാലിക്കണം, ആരംഭമായിരിക്കുന്നത് മഹാദോഷത്തിന്
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നത്. അതും സമയാസമയങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതിന് അനുസരിച്ച് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ജൂണ്‍ 29- അതായത് ഇന്നത്തെ ദിവസമാണ് ജ്യോതിഷ പ്രകാശം ശുക്രന് ഇടവത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങളും ശുക്രന് നല്കുന്നു. 3 രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങളാണ് ഇത് മൂലം സംഭവിക്കുന്നത്.
ഇന്നത്തെ ദിവസം മുതല്‍ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നല്‍കുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തിലും ദോഷഫലങ്ങള്‍ ജീവിതത്തില്‍ ചെലുത്തുന്നു. ഇടവം രാശിയിലേക്ക് കടക്കുന്നതിനാല്‍ ശുക്രന് അല്പം മോശംഫലങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഈ സമയത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ട ആളുകളുണ്ട് എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാരിലാണ് മോശംഫലങ്ങളുണ്ടാവുന്നത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും അവര്‍ ഇന്നത്തെ ദിവസം മുതല്‍ അല്പം കൂടുതല്‍ കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.

മിഥുനം രാശി
ജ്യോതിഷം അനുസരിച്ച്, ശുക്രന് മിഥുനത്തില് നിന്ന് പന്ത്രണ്ടാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. അത് മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ അത് ഗുരുതരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. മുന്നോട്ടുള്ള ഓരോ സെക്കന്റിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആത്മവിശ്വാസം നഷ്ടപ്പെടുകയും അത് വഴി കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുകയും ചെയ്യുന്നു. വഞ്ചനയും ചതിയും എല്ലാം നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന ഒരു അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. മറ്റുള്ളവര്‍ നിന്ന് നിങ്ങള്‍ക്കുള്ള സഹായങ്ങളെല്ലാം തന്നെ അസ്തമിക്കും. അത് മാത്രമല്ല മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ പ്രതികൂലമായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. വിദേശത്ത് നിന്നുള്ള വരുമാനത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു. പലപ്പോഴും ജോലി വരെ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തുന്നു.
തുലാം രാശി
ശുക്രന് തുലാം രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. അത് കൂടാതെ പ്രതികൂലമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അന്വേഷണങ്ങള്‍ എല്ലാം തന്നെ പകുതിയില്‍ നില്ക്കുന്നു. പണം വാങ്ങുന്നതും കൊടുക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇരട്ടിയാവുന്നു. കുടുംബത്തിന്റെ അന്തരീക്ഷം മികച്ചതാക്കുന്നതിന് നിങ്ങള്‍ അശ്രാന്തര പരിശ്രമം നടത്തേണ്ടി വരുന്നു. പലപ്പോഴും പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ് അല്ലാത്ത പക്ഷം അത് ബന്ധങ്ങള്‍ക്ക് പ്രതിസന്ധികള്‍ തീര്‍ക്കുന്നു.

മകരം രാശി
ശുക്രന് മകരം രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ മോശം ഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. ഈ സമയത്ത് നിങ്ങളുടെ അലസത വര്‍ദ്ധിക്കുകയും ജോലിയോടുള്ള അശ്രദ്ധ കൃത്യമായി മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരിമ്പ് പോലും ലഭിക്കുകയില്ല. ഭാഗ്യത്തെ ആശ്രയിക്കുന്നത് തന്നെ വളരെയധികം തെറ്റായ ഒരു കാര്യമാണ്. കഠിനാധ്വാനം ചെയ്താലും അത് ഭാഗ്യത്തെ നിങ്ങളുടെ അടുത്തേക്ക് എത്തിക്കുന്നില്ല. ആശങ്കകള്‍ നിരവധി വര്‍ദ്ധിക്കുന്നു. പല കോണില്‍ നിന്നും ധനനഷ്ടത്തിന് സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം. ബജറ്റ് അനുസരിച്ച മാത്രം പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.



Click it and Unblock the Notifications
