Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
ശുക്രമാറ്റം പൂരാടത്തില്‍: വര്‍ഷാവസാനം ധനമഴ പെയ്യും, കോടീശ്വര യോഗത്തില്‍ ഈ രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ സമയാസമയം സംഭവിക്കുന്നു. അതില്‍ നക്ഷത്രമാറ്റങ്ങള്ക്കും രാശിമാറ്റങ്ങള്ക്കും വളരെ പ്രാധാന്യമാണ് ഉള്ളത്. ശുക്രന്റെ സ്ഥാനത്തിലുള്ള ചെറിയ മാറ്റം പോലും നിങ്ങളില്‍ ഗുണാനുഭവങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഫലമായി പലപ്പോഴും വിവാഹം, ആഢംബരം, പ്രണയം, സമ്പത്ത് എന്നിവയെ എല്ലാം മാറ്റങ്ങളിലേക്ക് എത്തിക്കും. ഓരോ 26 ദിനത്തിലും ശുക്രന് രാശിമാറുകയും അല്ലെങ്കില്‍ 13- 14 ദിവസത്തില്‍ ഒരിക്കല്‍ നക്ഷത്രത്തില്‍ മാറ്റം വരുകയും ചെയ്യുന്നു.
ഡിസംബര്‍ മാസത്തില്‍ ശുക്രന് ധനു രാശിയിലേക്ക് മാറുന്നു. ഡിസംബര്‍ 20-ന് ശുക്രന് മൂലം നക്ഷത്രത്തിലേക്ക് മാറും. എന്നാല്‍ ഡിസംബര്‍ 30-ന് പൂരാടം നക്ഷത്രത്തിലേക്ക് മാറുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഐശ്വര്യവും നിരവധി ഭാഗ്യ ഫലങ്ങളും നല്കുന്നു. ഇത് ചില രാശിക്കാതെ ദീര്‍ഘകാല പ്രശ്നങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല പലപ്പോഴും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനും ഇത് സഹായിക്കും. ഈ ഭാഗ്യമുള്ള രാശികളെക്കുറിച്ച് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ക്കാണ് ഇവര്‍ പാത്രമാവുന്നത്. പലപ്പോഴും സമര്‍പ്പണവും കഠിനാധ്വാനവും എല്ലാം ഫലം കാണുന്നു. വിദേശയാത്രക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. അത് മാത്രമല്ല ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. സ്ഥാനക്കയറ്റവും അംഗീകാരവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും അതുപോലെ തന്നെ ധനലാഭവും തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ ഭയപ്പെടേണ്ടി വരുന്നില്ല. പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ പൂരാടം നക്ഷത്രത്തിലേക്കുള്ള മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. മിഥുനം രാശിയില്‍ ഏഴാം ഭാവത്തില്‍ ആണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എങ്കിലും പല വിധത്തിലുള്ള തടസ്സങ്ങളും സംഭവിക്കും. ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും അത് വഴി മാറ്റങ്ങള്‍ ഉറപ്പാക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ശുക്രന്റെ അനുകൂല സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവും. വീട്ടില്‍ അന്തരീക്ഷം സമാധാനപരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശുക്രന്റെ പൂരാടം നക്ഷത്രത്തിലേക്കുള്ള മാറ്റം ശുഭകരമായ മാറ്റങ്ങളിലേക്കാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ആത്മാഭിമാനം വര്‍ദ്ധിക്കുന്നു. ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യക്തിപരമായ വളര്‍ച്ച നിങ്ങള്‍ക്കുണ്ടാവുന്നു. ദീര്‍ഘകാലമായുള്ള പല ശ്രമങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി എന്തുകൊണ്ടും ഗുണകരമായി മാറും. വിദേശയാത്രക്ക് സാധ്യതയുണ്ട്. ജീവിതത്തിന്റെ പല മേഖലകളിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ തേടി എത്തുന്നു.



Click it and Unblock the Notifications
