Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
ശുക്രന് തെളിയാന്‍ 2 ദിവസം, കോടികള്‍ കയ്യിലെത്തും, പേരും പ്രശസ്തിയും നാളുകള്‍ക്കുള്ളില്‍
നവഗ്രഹങ്ങളില്‍ അസുരഗുരുവെന്നാണ് ശുക്രനെ വിളിക്കുന്നത്. ഏതാണ്ട് എല്ലാ മാസങ്ങളിലും ശുക്രന് രാശി മാറുന്നു. അതോടൊപ്പം തന്നെ നക്ഷത്രമാറ്റവും നടത്തുന്നു. ശുക്രന്റെ രാശിമാറ്റവും നക്ഷത്രമാറ്റങ്ങളും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുകയും സാരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ്. നക്ഷത്രമാറ്റത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക അഭിവൃദ്ധിയും ഉയര്‍ച്ചയും കൈവരുന്നു.

ജനുവരി നാലിന് ശുക്രന് നക്ഷത്രം മാറുകയാണ്. ഇപ്പോള്‍ ശുക്രന് അവിട്ടം നക്ഷത്രത്തിലാണ് ഉള്ളത്. ജനുവരി നാലിന് രാവിലെ 4 മണി, 47 മിനിട്ടിന് ശുക്രന് ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ആകാശമണ്ഡലത്തിലെ 27 നക്ഷത്രങ്ങളില്‍ 24ാമത്തെ നക്ഷത്രമാണ് ചതയം. രാഹുവാണ ചതയം നക്ഷത്രത്തിന്റെ അധിപതി. രാശി കുംഭമാണ്. ശുക്രന് രാഹുവിന്റെ നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് മേടം, മിഥുനം, വൃശ്ചികം രാശികള്‍ക്ക് വളരെ ശുഭകരമായി കരുതപ്പെടുന്നു. ഇവര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ പല നേട്ടങ്ങളും സന്തോഷങ്ങളും ജീവിതത്തില്‍ വന്നെത്തും. സമൂഹത്തില്‍ സ്ഥാനമാനങ്ങളും അംഗീകാരവും പദവികളും ബഹുമാനവും ലഭിക്കും. കരിയറിലും ഉദ്യോഗജീവിതത്തിലും അപ്രതീക്ഷിത ഉയര്‍ച്ചയും ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹകരണവും ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ഉണ്ടാകും. പുതിയ വാഹനമോ വീടോ വാങ്ങാനും ഈ സമയം അനുകൂലമാണ്.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് 2025 പൊതുവേ ഗുണകരമാണ്. ഇവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളും സാമ്പത്തിക വിജയവും ഉണ്ടാകുന്ന വര്‍ഷമാണ്. പലപ്പോഴും സാമ്പത്തികമായ ലാഭങ്ങള്‍ അവിചാരിതമായി ഇവരെ തേടിയെത്തും. ഇവരുടെ ധനഭാവത്തിലാണ് ശുക്രന് വന്നെത്തുന്നത്. അത് സമാനതകളില്ലാത്ത സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും. സമൂഹത്തില്‍ മേടം രാശിക്കാര്‍ക്ക് പേരും പ്രശസ്തിയും അംഗീകാരങ്ങളും തേടിയെത്തും. മറ്റുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റും. കരിയറിലും ഉദ്യോഗരംഗത്തും ഇവര്‍ക്ക് അസുലഭ അവസരങ്ങളും വളര്‍ച്ചയും ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടാകും. ജീവിതശൈലിയില്‍ മാറ്റങ്ങളുണ്ടാകും. ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരും. ആരോഗ്യം മെച്ചപ്പെടും. പുതിയ കാറോ വീടോ വാങ്ങാന്‍ അനുകൂലമായ സമയമാണ്.
മിഥുനം
ശുക്രന് ചതയം നക്ഷത്രത്തിലെത്തുന്നത് മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശുഭകരമാണ്. കാരണം ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ശുക്രന് വന്നെത്തുന്നത്. എല്ലാ ജീവിതമണ്ഡലങ്ങളിലും ഇതുമൂലം നേട്ടങ്ങളുണ്ടാകും. വിദേശയാത്ര നടത്താന്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്തിയേക്കും. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പൂര്‍ണ്ണ അനുഗ്രഹം ജനുവരി നാല് തൊട്ട് മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാകും. ലക്ഷ്യങ്ങള്‍ നേടാന്‍ കഠിനപരിശ്രമം നടത്തുകയും അതില്‍ വിജയം കാണുകയും ചെയ്യും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ദാനത്തിലും മറ്റ് പുണ്യ പ്രവര്‍ത്തികളിലും ഏര്‍പ്പെടും. സഹോദരങ്ങളുമായുള്ള ബന്ധം ശക്തമാകും.
വൃശ്ചികം
ശുക്രന്റെ നക്ഷത്രമാറ്റം വൃശ്ചികം രാശിക്കാര്‍ക്കും ഗുണകരമാണ്. ജനുവരി നാല് തൊട്ട് ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷങ്ങള്‍ക്ക് തുടക്കമാകുകയാണ്. വീട്ടില്‍ സന്തോഷം വരാന്‍ പോകുകയാണ്. അതിനുള്ള നിരവധി അവസരങ്ങള്‍ 2025ല്‍ ഉണ്ടാകും. വീടോ വാഹനമോ മറ്റ് സ്വത്ത് വകകളോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അതുല്യ അവസരമാണ് മുന്നിലുള്ളത്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നെത്തും. വീട്ടില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സന്തോഷത്തോടെയും സഹകരണത്തോടെയും കഴിയും. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകും. അതോടൊപ്പം ജീവിതത്തില്‍ ഒന്നിന് പിറകെ ഒന്നായി സന്തോഷങ്ങള്‍ വന്നെത്തും. പങ്കാളിത്ത ബിസിനസുകള്‍ ലാഭം കൊയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications