Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
കര്‍ക്കിടകത്തിലെ ശുക്രന് തുണയ്ക്കില്ല; ഏഴ് രാശികള്‍ക്ക് ഇനി സാമ്പത്തികക്ലേശം ഫലം
ശുക്രന്റെ രാശിമാറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. ജൂലൈ 7ന് ശുക്രന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചില രാശികള്‍ക്ക് ഏറെ ശുഭഫലങ്ങള്‍ നല്കുന്ന രാശിമാറ്റമാണ് ഇതെങ്കിലും ചില രാശികള്‍ക്ക് സാമ്പത്തികപരമായി അത്ര ഗുണകരമാകില്ല ഈ രാശിമാറ്റം. ജൂലൈ 31 വരെ ശുക്രന് കര്‍ക്കിടകം രാശിയില്‍ ആയിരിക്കും.

ആരൊക്കെയാണ് ശുക്രന്റെ രാശിമാറ്റം മൂലം സാമ്പത്തികപ്രശ്നങ്ങള്‍ നേരിടുകയെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകളുടെ രണ്ട്, ഏഴ് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ നാലാം ഭാവത്തിലാണ് ശുക്രന് മേടം രാശിയിലേക്ക് കടക്കുന്നത്. ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷം കുറഞ്ഞിരിക്കുന്ന സമയമാണ് ഇത്. കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ധാരാളം പണം ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വരും. അതിനാല്‍ തന്നെ ഈ കാലയളവില്‍ പണം സമ്പാദിക്കാന്‍ മേടം രാശിക്കാര്‍ക്ക് കഴിയില്ല.
ഇടവം
ഇടവം രാശിയുടെ ഒന്ന്, ആറ് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ മൂന്നാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുക. ഈ കാലയളവില്‍ ഇടവം രാശിക്കാരുടെ ചിലവുകള്‍ അധികരിക്കും. ധാരാളം നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ കാലയളവില്‍ വളരെയധികം ടെന്‍ഷന്‍ ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയുടെ മൂന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രന് കര്‍ക്കിടകത്തിലേക്ക് കടക്കുന്നത്. എല്ലാ കാര്യങ്ങളിലും പരാജയം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിക്കാക്ക് ജോലിയില്‍ പ്രതികൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്കും സാമ്പത്തിക പിരിമുറുക്കം അനുഭവപ്പെടും. ലാഭം കുറയുകയും പണം സമ്പാദിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഏഴ്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രന് കര്‍ക്കിടകത്തിലേക്ക് കടക്കുന്നത്. ജീവിതത്തില്‍ പൊതുവേ സമാധാനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ജോലിസ്ഥലത്ത് പിന്തുണയില്ലാത്ത സ്ഥിതി വരും. ബിസിനസുകാര്‍ക്ക് കുറഞ്ഞ ലാഭം കൊണ്ട് സംതൃപ്തിയടയേണ്ടി വരും. ചിലവുകള്‍ കൂടുകയും സാമ്പത്തികപ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകളുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ എട്ടാം ഭാവത്തിലാണ് ശുക്രന് രാശിമാറുന്നത്. ഈ കാലയളവില്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകില്ല. ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികളുമായി തര്‍ക്കം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നഷ്ടമുണ്ടാകാം. ചിലവുകള്‍ വര്‍ധിക്കുന്നത് കൊണ്ട് ടെന്‍ഷന്‍ കൂടും.
കുംഭം
കുംഭം രാശിയുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ ആറാം ഭാവത്തിലാണ് ശുക്രന് രാശിമാറ്റം നടത്തുന്നത്. ഈ കാലയളവില്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഭാഗ്യത്തിന്റെ തുണ തീരെയുണ്ടാകില്ല. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടേക്കും. ചിലവുകള്‍ കൂടുന്നത് കാരണം വായ്പകള്‍ എടുക്കേണ്ടി വന്നേക്കും.
മീനം
കുംഭം രാശിയുടെ മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന് രാശിമാറ്റം നടത്തുന്നത്. സന്താനങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിതത്തിലും പലതരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ജോലി മാറുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടത്താന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണ്. കുട്ടികളുടെ കാര്യത്തിനായി ധാരാളം പണം ചിലവഴിക്കേണ്ടതായി വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
