Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
ചിങ്ങം, തുലാം,വൃശ്ചികം ഇനിയുമേറേ രാശികള്‍: ശുക്രന്റെ ചതിയില്‍ വീഴും ദാരിദ്ര്യയോഗം ഫലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണ്. ഗ്രഹങ്ങളുടെ സ്ഥാനം അനുകൂലമോ പ്രതികൂലമോ ആയാലും അത് ഓരോ രാശിക്കാരേയും ബാധിക്കുന്നു. ജീവിതത്തിലെ സംഭവങ്ങളെ സ്വാധീനിക്കുന്നത് വഴി അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയേണ്ടതാണ്. എല്ലാ ഗ്രഹങ്ങളുടേയും സംക്രമണം നിങ്ങളെ ബാധിക്കുന്നുണ്ട്. അതില്‍ തന്നെ സൂര്യ രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങളെ പ്രത്യക്ഷത്തില്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതും അറിഞ്ഞിരിക്കണം. എല്ലാ ഗ്രഹങ്ങളുടേയും സംക്രമണം 12 രാശികളിലും സ്വാധീനം ചെലുത്തുന്നുണ്ട്.
ശുക്രന്റെ മീനം രാശിയിലെ സംക്രമണം അനുകൂലമല്ലാത്ത ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഇനി പറയുന്ന 3 രാശിക്കാര്‍ക്ക് മീനം രാശിയിലെ ശുക്രസംക്രമണം പ്രതികൂലഫലങ്ങള്‍ ധാരാളം നല്കുന്നു. ചിങ്ങം, തുലാം, വൃശ്ചികം എന്നീ രാശിക്കാരിലാണ് മോശം ഫലങ്ങള്‍ ഈ സംക്രമണം നിമിത്തം നടക്കുന്നത്. എന്തൊക്കെ പ്രതിസന്ധികളാണ് ഈ സമയം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. സാമ്പത്തികമായുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ തകര്‍ത്തു കളയുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തികമായി ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ഉന്നതിയും ഉണ്ടാവുകയില്ല. അത് മാത്രമല്ല കടം വാങ്ങുന്നവരാണെങ്കില്‍ അത് വീട്ടാന്‍ സാധിക്കാത്ത അവസ്ഥയും നിങ്ങളിലുണ്ടാവുന്നു. സാമ്പത്തികമായി പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകും. നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബത്തിന്റെ അടിത്തറ ഇളക്കുന്നു.
ചിങ്ങം രാശി
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ നിങ്ങള്‍ക്ക് പ്രതികൂലമായ മാറ്റങ്ങള്‍ ശുക്രന് നല്കുന്നു. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുമെങ്കിലും കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്. ഇത് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുന്നു. കരിയറിലെ പുരോഗതിയില്ലായ്മ പലപ്പോഴും മോശം അനുഭവങ്ങളും ഫലങ്ങളും നിങ്ങള്‍ക്ക് നല്‍കും. ഇതെല്ലാം തന്നെ ജീവിതത്തില്‍ ശുക്രന്റെ സ്വാധീനം നിമിത്തം സംഭവിക്കുന്നതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ മീനം രാശിയിലേക്കുള്ള മാറ്റം പ്രതികൂലമായ പല ഫലങ്ങളും നല്കുന്നു. പലപ്പോഴും അപമാനം വരെ നിങ്ങള്‍ നേരിടാം. അതും സാമ്പത്തിക മാറ്റത്തിന്റെ പേരിലാണ് ഇത്തരം അപമാനങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നത്. യുക്തിരഹിതമായ ആരോപണങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സാമ്പത്തിക കാര്യങ്ങളില്‍ വേണ്ട. ഇത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക നഷ്ടം പലപ്പോഴും ജോലി വഴി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോവേണ്ടി വരുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളെ ഒരിക്കലും നിങ്ങള്‍ക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ചിട്ടിയും ലോണും എല്ലാം നിങ്ങള്‍ എടുക്കുന്നത് വഴി വലിയ സാമ്പത്തിക ബാധ്യത നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ മീനം രാശി സംക്രമണം നിമിത്തം സാമ്പത്തിക ബാധ്യതകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. പണമോ അതുമായി ബന്ധപ്പെട്ട വസ്തുക്കളോ നിമിത്തം വിപത്തുകള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബത്തിന്റെ സാമ്പത്തികാടിത്തറയെ പലപ്പോഴും പ്രശ്നത്തിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താം. മാര്‍ച്ച് 31- ഏപ്രില്‍ 24 വരെ കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ കഷ്ടപ്പെടും. ഇതെല്ലാം സാമ്പത്തികാവസ്ഥയെക്കുറിച്ചാണ് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











