Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വ്യാഴത്തിന്റെ നക്ഷത്രത്തിലേക്ക് ശുക്രന്, ആഢംബര ജീവിതവും അളവറ്റ സമ്പത്തും ഫലം
ജ്യോതിഷത്തില്‍ ആളുകള്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനേതക്കാള് പ്രാധാന്യം ശുക്രന് നല്‍കാറുണ്ട്. കാരണം ജീവിതത്തില്‍ ഒരു വ്യക്തി ആഗ്രഹിക്കുന്ന കാര്യങ്ങളിലെല്ലാം സ്വാധീനം ചെലുത്തുന്നത് ശുക്രനാണ്. ഉദാഹരണത്തിന് ഭൗതികസുഖങ്ങള്‍, ആഡംബരം, സമ്പത്ത്, ദാമ്പത്യസുഖം, സൗന്ദര്യം, ബുദ്ധിവൈഭവം അങ്ങനെ പല മേഖലകളിലും. ശുക്രന് രാശി മാറുകയോ നക്ഷത്രം മാറുകയോ ചെയ്യുമ്പോള്‍ ഈ മേഖലകളെല്ലാം ബാധിക്കപ്പെടുന്നു. ചിലര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രതികൂലമായ ഫലങ്ങളും ലഭിച്ചേക്കും.

ശുക്രന് വിശാഖം നക്ഷത്രത്തിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. വ്യാഴമാണ് വിശാഖത്തിന്റെ അധിപന്. ഈ നക്ഷത്രമാറ്റത്തിലൂടെ ചിലര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം വരാന്‍ പോകുകയാണ്. അവര്‍ക്ക് സുഖസൗകര്യങ്ങളും സന്തോഷവും സമൃദ്ധിയും നിറഞ്ഞ കാലമാണ് മുമ്പിലുള്ളത്.
ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തുലാം
ശുക്രന്റെ നക്ഷത്രമാറ്റം ലാഭകരമാകുന്ന ഒരു രാശി തുലാമാണ്. തുലാത്തിന്റെ ലഗ്ന ഭാവത്തിലാണ് ഈ മാറ്റം നടക്കാന്‍ പോകുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകളുടെ വ്യക്തിത്വം വളരെ ആകര്‍ഷകമായിത്തീരും. ഇവര്‍ കരിയറിലും ബിസിനസിലും നേട്ടങ്ങളുണ്ടാക്കും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യം കൂടുതല്‍ ആസ്വാദ്യകരവും സന്തോഷമുള്ളതും ആകും. വ്യവസായികളെ സംബന്ധിച്ച് ലാഭം കൊയ്യാന്‍ ഏറ്റവും അനുയോജ്യമായ കാലമാണ്.
മകരം
ശുക്രന്റെ നക്ഷത്രമാറ്റം നേട്ടമാകുന്ന അടുത്ത രാശി മകരമാണ്. ഈ രാശിയില്‍ ജനിച്ച ആളുകളുടെ കര്‍മ്മ ഭാവത്തിലാണ് ശുക്രന് നക്ഷത്രമാറ്റം നടത്തുന്നത്. അതുകൊണ്ട് ജോലിസ്ഥലത്ത് ഏറ്റവും മികവോടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ആ മേഖലയിലും ഏറ്റവും മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കാനുള്ള അവസരമാണ്. തൊഴിലന്വേഷകരായ മകരം രാശിക്കാര്‍ക്ക് നല്ല അവസരങ്ങള്‍ ഈ കാലയളവില്‍ ലഭിക്കും. കരിയര്‍ കുതിപ്പിന് ആനുകൂലമായ കാലമാണിത്. ജീവിതത്തില്‍ ഭൗതികസുഖങ്ങളും സൗകര്യങ്ങളും വര്‍ധിക്കും. ബിസിനസുകാര്‍ക്ക് ലാഭം തേടിവരും. പാരമ്പര്യ സ്വത്ത് കിട്ടാനുള്ള സാധ്യതയും മുന്നിലുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രനിലൂടെ ഭാഗ്യം കൈവരാന്‍ പോകുന്നു. വിശാഖം നക്ഷത്രത്തിലേക്ക് ശുക്രന് പ്രവേശിക്കുമ്പോള്‍ ഇവര്‍ക്ക് സമ്പത്ത് വര്‍ധിക്കും ഏറ്റവും നല്ല പെരുമാറ്റം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്യും. കാരണം ഈ നക്ഷത്രമാറ്റം നടക്കുന്നത് ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം കുതിച്ചുകയറും. പങ്കാളിത്ത ബിസിനസുകള്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. കരിയറില്‍ നേട്ടുമുണ്ടാക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ദാമ്പത്യം ദൃഢമാകും. ജീവിതം സുഖകരവും സന്തോഷകരവുമായിത്തീരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
