Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ആഗസ്റ്റില്‍ ശുക്രന്റെ രാശിമാറ്റം: തൊട്ടതെല്ലാം പൊന്ന്, ആഗ്രഹിക്കുന്നതെല്ലാം നടക്കുന്ന മൂന്ന് രാശികള്‍
വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഗ്രഹമാണ് ശുക്രന്. അതിനാല്‍ തന്നെ ശുക്രന്റെ രാശിമാറ്റം പ്രധാനപ്പെട്ട ഒന്നാണ്. സംക്രമണത്തിലൂടെ ഗ്രഹങ്ങള്‍ അവര്‍ക്ക് അനുകൂലമായ രാശികളിലും പ്രതികൂലമായ രാശികളിലും എത്താറുണ്ട്. ഇത്തരം രാശിമാറ്റങ്ങളുടെ ഫലമായി ശുഭഫലങ്ങളും അശുഭഫലങ്ങളും രൂപംകൊള്ളുന്നു. ചില രാശികള്‍ക്ക് ശുഭകരമായ രാശിമാറ്റങ്ങള്‍ മറ്റുചില രാശികള്‍ക്ക് അശുഭകരമായും മാറാം.

ആഗസ്റ്റില്‍ ശുക്രന് കന്നി രാശിയിലേക്ക് എത്തുകയാണ്. കന്നി രാശിയുടെ അധിപന് ബുധന്‍ ആണ്. ബുധനും ശുക്രനും തമ്മില്‍ ശത്രുതയോ മിത്രഭാവമോ ഇല്ല. അതിനാല്‍ തന്നെ ഈ രാശിമാറ്റം കാര്യമായ പ്രതിസന്ധികള്‍ സൃഷ്ടിക്കില്ല. മാത്രമല്ല, മൂന്ന് രാശികള്‍ക്ക് ഈ രാശിമാറ്റം വളരെയധികം ഗുണകരമാകുകയും ചെയ്യും. ഇവര്‍ക്ക് സാമ്പത്തിക നേട്ടവും കരിയറിലും ബിസിനസിലും ലാഭവും വരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം നല്ലകാലത്തിന് തുടക്കമിടും. ഈ രാശിയുടെ നാലാംഭാവത്തിലാണ് ശുക്രന്റെ സംക്രമണം ഉണ്ടാകുക. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. കൂടാതെ ഇവര്‍ സാമ്പത്തികമായി വളരെയധികം അഭിവൃദ്ധിപ്പെടും. പുതിയ വീട് വാങ്ങാനോ വാഹനം വാങ്ങനോ ഉള്ള സാധ്യതയുണ്ട്. തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്ക് നല്ല ജോലി ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന് രാശിമാറ്റത്തിലൂടെ ജീവിതത്തില്‍ നല്ലകാലം വന്നണയും. ഇവരുടെ ജാതകത്തിലെ ഒമ്പതാം ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കും. കൂടാതെ മറ്റുള്ളവര്‍ക്ക് ഈ രാശിക്കാരോടുള്ള ഇഷ്ടം വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയിലും വളരെയധികം നേട്ടങ്ങള്‍ നല്കുന്ന രാശിമാറ്റം ആണിത്. യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സ്വദേശത്തേക്കോ വിദേശേേത്തക്കോ യാത്രകള്‍ നടത്താന്‍ കഴിയും. മംഗളകാര്യങ്ങളിലോ മറ്റ് വിശേഷ പരിപാടികളിലോ പങ്കെടുക്കും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം നേടാനാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഈ രാശിമാറ്റം അനുകൂലമാണ്. ഇവരുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. തിരികെ കിട്ടാനുള്ള പണം തിരികെലഭിക്കും. വിചാരിച്ചതും ആഗ്രഹിച്ചതുമായ എല്ലാ കാര്യങ്ങളും നടത്തിയെടുക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും ആലോചിച്ച് തീരുമാനമെടുക്കും. ഇത് കരിയറില്‍ നേട്ടമാകും. ഈ കാലയളവില്‍ ഇവരുടെ സംഭാഷണം കൂടുതല്‍ ആകര്‍ഷകമാകും. ആളുകള്‍ക്ക് ഇവരോടുള്ള താല്‍പ്പര്യം വര്‍ധിക്കും. ഈ സമയത്ത് സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
