Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശുക്രന് കര്‍ക്കിടകത്തില്‍: ഭാഗ്യം കയ്യൊഴിയും, സാമ്പത്തികം പരുങ്ങലിലാകും; ശ്രദ്ധിക്കേണ്ട രാശികള്‍
ജ്യോതിഷത്തില്‍, പ്രണയം, സമ്പത്ത്, സൗന്ദര്യം, കല എന്നിവയുടെയെല്ലാം ഗ്രഹമാണ് ശുക്രന്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം എവിടെയാണെന്നത് ആഗ്രഹങ്ങളും അഭിലാഷങ്ങളും മൂല്യങ്ങളും പ്രകടമാക്കുന്ന രീതിയെയും സന്തോഷമെന്ന അനുഭവത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. സമൂഹത്തിലെ ഇടപെടലുകളും മറ്റുള്ളവരെ ആകര്ഷിക്കലുമെല്ലാം ശുക്രന്റെ അനുഗ്രഹത്തോടെയേ സാധ്യമാകൂ.

ജൂലൈ 7ന് ശുക്രന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിച്ചു. ഈ രാശിമാറ്റത്തിലൂടെ ചിലരുടെ ജീവിതത്തില്‍ വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ മറ്റുചിവര്ക്ക് കര്‍ക്കിടകത്തിലെ ശുക്രന് നേട്ടമുണ്ടാക്കുകയില്ല. ഈ രാശിമാറ്റത്തിലൂടെ ആരോഗ്യനിലയും സാമ്പത്തികസ്ഥിതിയും പരുങ്ങലിലാകുന്ന രാശികള്‍ ഉണ്ട്. ഇവര്‍ക്ക് സമൂഹത്തില്‍ പ്രതിച്ഛായ നഷ്ടമുണ്ടാകുകയും സാമ്പത്തികനഷ്ടമുണ്ടാകുകയും ചെയ്യും.
കര്‍ക്കിടകത്തിലെ ശുക്രന് അശുഭഫലങ്ങള്‍ നല്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. ഈ രാശിയുടെ രണ്ടും, ഏഴും ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ശുക്രന്റെ രാശിമാറ്റ കാലയളവില്‍ ചില കഷ്ടതകള്‍ മേടം രാശിക്കാരെ തേടിയെത്തും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. ജോലിസ്ഥലത്തും ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വളരെ ശ്രദ്ധയോടെ ജോലി കൈകാര്യം ചെയ്യണം. ഉന്നതാധികാരികളില്‍ അപ്രീതി വളരാനുള്ള സാധ്യതയുള്ളതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം അവരുമായി ഇടപെടുകയും ജോലിക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. ഈ സമയത്ത് സാമ്പത്തികസ്ഥിതിയും മോശമായിരിക്കും. കുടുംബത്തില്‍ ആരുടെങ്കിലും സാമ്പത്തികസ്ഥിതി മോശമായിരിക്കാന്‍ സാധ്യതയുണ്ട്. സമ്പാദ്യം വളര്‍ത്താനുള്ള ശ്രമങ്ങളും വിഫലമാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ഒമ്പതാം ഭാവത്തിലാണ് ശുക്രന് നില്‍ക്കുന്നത്. ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുകയില്ല. കുടുംബത്തില്‍ എന്തെങ്കിലും കാര്യങ്ങളെ തുടര്‍ന്ന് സമാധാനാന്തരീക്ഷം തകരാനിടയുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദം കൂടാനിടയാക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഭാഗ്യത്തിന്റെ തുണയുണ്ടാകില്ല. ഈ സമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി വളരെയധികം ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം സാമ്പത്തിക നഷ്ടത്തിന് വളരെയധികം സാധ്യതയുണ്ട്. ചിലര്‍ക്ക് തൊഴിലില്ലായ്മ കൊടിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. പങ്കാളിയുമായി എന്തെങ്കിലും കാര്യങ്ങള്‍ക്ക് വഴക്കിടാനും സമാധാനം നഷ്ടപ്പെടാനും ഇടയുണ്ട്.
ധനു
ധനു രാശിയുടെ ആറാം ഭാവത്തിലാണ് ശുക്രന് ഉള്ളത്. ചെറിയ ജോലികള്‍ ചെയ്ത് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേണ്ട സ്ഥിതി വന്നണയും. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ പലവിധ പരിശ്രമങ്ങള്‍ ആവശ്യമായി വന്നേക്കും. ഉദ്യോഗസ്ഥര്‍ എന്തെങ്കിലും കാര്യങ്ങളുടെ പേരില്‍ അധികാരികളുമായി പിണങ്ങാനുളള സാധ്യതയുണ്ട്. അതുകൊണ്ട് ജോലിസ്ഥലത്ത് വളരെ ജാഗ്രതയുള്ളവരായിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
