Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശുക്രനും കേതുവും രാശിമാറ്റത്തിലൂടെ കന്നിയില്‍, ധനയോഗവും സൗഭാഗ്യവും വരുന്ന നാളുകള്‍
വേദ ജ്യോതിഷം അനുസരിച്ച് കാലങ്ങളുടെ ഇടവേളയിലാണ് ചില ഗ്രഹങ്ങളുടെ സംയോഗം സംഭവിക്കുന്നത്. ഇത്തരം സംയോഗങ്ങള്‍ ചിലപ്പോള്‍ രാജയോഗങ്ങള്‍ പോലെ ശുഭരകരമായ യോഗങ്ങള്‍ക്കും മറ്റുചിലപ്പോള്‍ ദോഷങ്ങള്‍ക്കും കാരണം. ഗ്രഹനിലയില്‍ ആ ഗ്രഹത്തിന്റെ സ്ഥാനം, ഒപ്പമുള്ള ഗ്രഹം അങ്ങനെ നിരവധി ഘടകങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

പൊതുവേ സത്ഫലങ്ങളുടെയും സുഖസൗകര്യങ്ങളുടെയും കാരണഭൂതനെന്ന് കരുതപ്പെടുന്ന ശുക്രന് ഈ മാസം 25ന് കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. അതിന് മുമ്പായി തന്നെ നിഴല്ഗ്രഹമായ കേതുവും ഈ രാശിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അങ്ങനെ കന്നിയില്‍ കേതുവിന്റെയും ശുക്രന്റെയും സംയോഗത്തിന് കളമൊരുങ്ങും. ഏതാണ്ട് എല്ലാ രാശികളിലും ഈ സംയോഗത്തിന്റെ ഫലം അനുഭവപ്പെടുമെങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും സൗഭാഗ്യവും ആകസ്മിക ധനലാഭവും സാമ്പത്തികസമൃദ്ധിയും കരിയറില്‍ ഉയര്‍ച്ചയും തേടിയെത്തുക മൂന്ന് രാശികളെ ആയിരിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കേതുവിന്റെയും ശുക്രന്റെയും സംയോഗം ശുഭകരമായി ഭവിക്കും. ഇവരുടെ ഗ്രഹനിലയിലെ നാലാംഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഇവര്‍ സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോടതികാര്യങ്ങളിലും മറ്റ് നിയമവേദികളിലും അനുകൂലമായ വിധി സമ്പാദിക്കും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാനുള്ള അവസരം തേടിയെത്തുന്ന കാലം കൂടിയാണിത്. പൊതുവെ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം സന്തുഷ്ടമാകും. ആഗ്രഹങ്ങളെല്ലാം സാധിക്കും.
ചിങ്ങം
കേതുവും ശുക്രനും കന്നിരാശിയില്‍ കണ്ടുമുട്ടുന്നത് ചിങ്ങം രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഇവരുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ സംയോഗമുണ്ടാകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. പ്രശസ്തരായ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. സത് ഭാഷണത്തിലൂടെ ആളുകളെ ആകര്‍ഷിക്കാനും അവരുടെ ഇഷ്ടം പിടിച്ചുപറ്റാനും കഴിയും. ഇതുകൂടാതെ പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും.
വൃശ്ചികം
ശുക്രന്റെയും കേതുവിന്റെയും സംയോഗത്തിലൂടെ നേട്ടമുണ്ടാകാന്‍ പോകുന്ന മറ്റൊരു രാശി വൃശ്ചികമാണ്. ഇവരുടെ ഗ്രഹനിലയില്‍ വരുമാനവുമായും ലാഭവുമായും ബന്ധപ്പെട്ട ഭാവത്തിലാണ് ഈ സംയോഗമുണ്ടാകുന്നത്. ഇക്കാരണത്താല്‍ വരുമാനം വളരെയധികം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉരുത്തിരിഞ്ഞ് വരും. ഉദ്യോഗജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ പ്രാപ്തമാകും. സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള ആനൂകൂല്യമോ ജോലിയോ ലഭിക്കാം. േേജാലിസ്ഥലത്ത് നിങ്ങളുടെ സ്വീകാര്യത വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
