Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രന് ചിങ്ങത്തില്, ശനിയുമായി ചേര്‍ന്ന് രണ്ട് രാജയോഗങ്ങള്‍; ഈ രാശികള്‍ക്ക് ഇനി സൗഭാഗ്യകാലം
ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമാണല്ലോ രാജയോഗങ്ങളുടെ കാരണം. ഇപ്പോള്‍ ബുധനും ശുക്രനും ചിങ്ങം രാശിയിലാണ് ഭ്രമണം ചെയ്യുന്നത്. ഇവയ്ക്കരുകിലായി ശനിയുടെയും സാന്നിധ്യമുണ്ട്. ഇങ്ങനെ സമസപ്തക രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഈ മൂന്ന് ഗ്രഹങ്ങളും കൂടി ചേര്‍ന്ന് സമസപ്തക രാജയോഗവും ഉണ്ടാകുന്നുണ്ട്. ഈ രണ്ട് രാജയോഗങ്ങളുടെയും ശുഭഫലങ്ങള്‍ കാരണം കുറച്ച് ദിവസങ്ങള്‍ക്കകം ചില രാശികള്‍ക്ക് നല്ല കാലം ആരംഭിക്കുകയാണ്. ഇതുകൂടാതെ അവര്‍ക്ക് ആകസ്മികമായ ധനലാഭവും കരിയറില്‍ നേട്ടവും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും ലാഭപ്രദമായിരിക്കും. ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും മറ്റ് മത്സരപ്പരീക്ഷകളിലും വിജയിക്കും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും. കൂടാതെ ഈ സമയം മറ്റുള്ളവരുടെ സ്നേഹവും കരുതലും ഇവരെ തേടിയെത്തും. സമൂഹത്തിന്റെ അംഗീകാരം ഉണ്ടാകും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഭാവിയില്‍ ലാഭം വന്നുചേരും. കൂടാതെ ആഗ്രഹങ്ങളെല്ലാം നിറവേറാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പണം കരുതിവെക്കാന്‍ സാധിക്കും.
മകരം
സമസപ്തക യോഗവും കേന്ദ്ര ത്രികോണ യോഗവും മകരം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ നല്‍കും. ഈ കാലയളവില്‍ ആകസ്മികമായ ധനലാഭമുണ്ടാകും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. കാര്യങ്ങളും ജോലികളും ചെയ്യുന്ന രീതി മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ബിസിനസ് വിപുലപ്പെടുത്താന്‍ കഴിയും. എല്ലാ മേഖലകളിലും സഫലതയും സംതൃപ്തിയും അനുഭവപ്പെടും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്കും കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും സൗഭാഗ്യങ്ങളേകും. ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും. വ്യവസായികള്‍ക്ക് ഈ സമയത്ത് വലിയ ഡീലുകള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ലഭിക്കുന്നതിലൂടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. കൂടാതെ ഈ സമയത്ത് സമൂഹത്തിലുള്ള നിലയും വിലയും വര്‍ദ്ധിക്കും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ബിസിനസുകാര്‍ക്ക് അധികം കഷ്ടപ്പെടാതെ തന്നെ ലാഭം തേടിയെത്തും. കൂടാതെ ഈ സമയത്ത് ഭൗതിക സുഖം വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
