Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്വരാശിയിലേക്ക് ശുക്രന്; മൂന്ന് രാശികള്‍ക്ക് ഇരട്ട രാജയോഗങ്ങള്‍; ഭാഗ്യവും ആഗ്രഹ സഫലീകരണവും ഫലം
ജ്യോതിഷത്തില്‍ പഞ്ചമഹാപുരുഷ രാജയോഗങ്ങളില്‍ കേന്ദ്ര ത്രികോണ രാജയോഗത്തെ കുറിച്ച് പറയുന്നുണ്ട്. ജാതകത്തില്‍ ഈ രാജയോഗം ഉള്ള ആളുകള്‍ക്ക് ജീവിതത്തില്‍ ഭൗതികമായ സുഖസൗകര്യങ്ങള്‍ പ്രാപ്യമാകും. അവര്‍ക്ക് ഒരിക്കലും സമ്പത്തിന് മുട്ടുണ്ടാകുകയില്ല. ശുക്രന് കാരണം ഈ മാസം കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നുണ്ട്. അതെക്കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം.

രണ്ട് രാജയോഗങ്ങള്‍
സെപ്റ്റംബര്‍ 18ന് ശുക്രന് സ്വന്തം രാശിയായ തുലാത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റം കൊണ്ട് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും. ഇരട്ട രാജയോഗങ്ങളുടെ ഗുണഫലങ്ങള്‍ പ്രധാനമായും മൂന്ന് രാശികള്‍ക്കാണ് ലഭിക്കുക. ഇവര്‍ക്ക് കരിയറിലും ബിസിനസിലും വന്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം ശുഭഫലങ്ങള്‍ നല്‍കും. കാരണം ഈ രാജയോഗം അവരുടെ ജാതകത്തില്‍ ലഗ്ന ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ അവരുടെ വ്യക്തിത്വം കൂടുതല്‍ ആകൃഷ്ടമായിത്തീരും. തീരുമാനങ്ങളുടെയും പ്രവൃത്തികളുടെയും പേരില്‍ പ്രശംസ പിടിച്ചുപറ്റും. ഈ കാലയളവില്‍ സമ്പാദ്യം വളരും. പണം സൂക്ഷിച്ചുവെക്കുന്നതിലും വിജയിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും.
ധനു
കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ധനു രാശിയില്‍ ദനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ നല്ല കാലം വന്നണയും. കാരണം ശുക്രന് ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. ഏറെക്കാലമായി ജോലി മാറണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ അതിന് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. ബിസിനസുകാര്‍ക്ക് വലിയ കരാറുകളോ ഓര്‍ഡറുകളോ വന്നെത്താന്‍ സാധ്യതയുണ്ട്.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും കേന്ദ്ര ത്രികോണ രാജയോഗം നേട്ടങ്ങള്‍ നല്‍കും. ശുക്രന് ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് പണം സ്വരൂപിക്കാനും സമ്പാദ്യം വളര്‍ത്താനും കഴിയും. സാമ്പത്തികസ്ഥി വളരെയധികം അഭിവൃദ്ധിപ്പെടും. ജോലിസ്ഥലത്ത് വളരെ മികച്ച പ്രകടനം കാഴ്ചവെക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ തൊഴില്‍ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. പിതാവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. സിനിമ, മീഡിയ, ഫാഷന്‍ ഡിസൈനിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകനേട്ടം ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
