Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ശുക്രാദിത്യ യോഗം 2026: സൂര്യ പ്രഭയില്‍ ശുക്രനും ചേരുന്നു, ഫലം 4 രാശിക്ക് അതിഗംഭീര നേട്ടങ്ങള്‍
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് മാറുന്നു. 2026 മെയ് 15-നാണ് സൂര്യന് ഇടവത്തിലേക്ക് മാറുന്നത്. എന്നാല്‍ സൂര്യന് ഇടവത്തിലെത്തുന്നതിന് മുന്‍പായി തന്നെ ഏപ്രില്‍ 19-ന് ശുക്രന് ഇടവം രാശിയിലേക്ക് എത്തുന്നു. ഇത് പല രാശിക്കാരിലും പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. എന്നാല്‍ അത് എത്രത്തോളം ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു എന്നത് പലര്‍ക്കും അറിയില്ല.
സൂര്യനും ശുക്രനും ചേരുന്നതിന്റെ ഫലമായാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ കല, സൗന്ദര്യം, ധനം, ആകര്‍ഷണീയത എന്നിവയ്ക്ക് തുടക്കമിടുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയും എന്നതാണ് സത്യം. പലപ്പോഴും ഈ രാശിമാറ്റം നിങ്ങളില്‍ സൃഷ്ടിക്കുന്ന ഗുണാനുഭവങ്ങള്‍ നിസ്സാരമല്ല. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് എത്രത്തോളം ഗുണപരമായി മാറുന്നു എന്നത് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിനും ആരൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കുന്നതിനും ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രാദിത്യ യോഗം രൂപം കൊള്ളുന്നത് ലഗ്നത്തിലാണ്. ഇത് ജോലിയിലും ബിസിനസിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഇവര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. പല കോണില്‍ നിന്നും പല തരത്തില്‍ ഇവര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. വരുമാനം ഇരട്ടിയാവുന്നതോടെ പുതിയ ബിസിനസിനെക്കുറിച്ചും ഇവര്‍ ചിന്തിക്കുന്നു. ശമ്പള വര്‍ദ്ധനവും ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ അധിപന് സൂര്യനാണ്. അതുകൊണ്ട് തന്നെ സൂര്യന്റെ ഇടവത്തിലേക്കുള്ള മാറ്റം പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. മേയ് മാസത്തില്‍ ഇവരുടെ സാമ്പത്തിക സ്ഥിതി മൊത്തത്തില്‍ മാറി മറിയും. കടങ്ങളെല്ലാം വീട്ടുന്നതിനും ജീവിതം ആഢംബര പൂര്‍ണമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കും. അത് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും, പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. നിക്ഷേപങ്ങളില്‍ നിന്ന് മികച്ച നേട്ടം നിങ്ങളെ തേടി എത്തുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന് അവരുടെ ഒന്‍പതാം ഭാവത്തിലേക്കാണ് മാറുന്നത്. ഇത് ധാരാളം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ഈ കാലയളവില്‍ നിങ്ങളെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. മേയ് മാസത്തോടെ മുടക്കം സംഭവിച്ചിരുന്ന പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ഈ രാശിക്കാരില്‍ ഗുണപരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും ഈ സമയം തുടക്കമിടുന്നു എന്നതാണ് സത്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം ഇരട്ടി മാറ്റമാണ് നല്‍കുന്നത്. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിനാണ് ഇത് വഴി തുടക്കമിടുന്നത്. പുതിയ വാഹനവും ഭൂമിയും വാങ്ങുന്നതിന് യോഗം കാണുന്നു. സമ്പാദ്യത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാവുകയും ജീവിതത്തില്‍ ഇരട്ടി മാറ്റം തേടി എത്തുകയും ചെയ്യുന്നു. എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് ഇത് വഴി സാധിക്കുന്നു. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാവുകയും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന ഒരു സമയം കൂടിയാണ് കാത്തിരിക്കുന്നത്. വരുമാനം ഇരട്ടിയാവുകയും നേട്ടങ്ങള്‍ ഒന്നൊഴിയാതെ വരി നില്ക്കുകുയും ചെയ്യുന്നു.



Click it and Unblock the Notifications