Latest Updates
-
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ! -
കത്തുന്ന വെയിലത്ത് ഗർഭിണികൾക്ക് എന്ത് സംഭവിക്കും? ഈ കരുതൽ ജീവൻ രക്ഷിക്കും! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടികൂടിയത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു, ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും -
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും!
നല്ലനാളുകള്‍ക്ക് തുടക്കമാകുന്നു, ശുക്രാദിത്യ രാജയോഗത്തിലൂടെ ജീവിതം തിളങ്ങും
ജ്യോതിഷത്തിലെ രണ്ട് സുപ്രധാന ഗ്രഹങ്ങളാണ് ശുക്രനും സൂര്യനും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആത്മജ്ഞാനവും ഊര്‍ജ്ജവും വേണമെങ്കില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും അനുഗ്രഹം കൂടിയേ തീരൂ. ഇരുപത്തിയെട്ട് ദിവസം കൂടുമ്പോഴാണ് ശുക്രന് ഒരു രാശി മാറുന്നത്. സൂര്യന് ഏകദേശം 30 ദിവസത്തോളം ഒരു രാശിയില്‍ തുടരും. സൂര്യന്റെയും ശുക്രന്റെയും സ്ഥാനമാറ്റങ്ങള്‍ പ്രപഞ്ചമൊട്ടാകെയും ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതസാഹചര്യങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരും.

ശുക്രാദിത്യ രാജയോഗം
രണ്ട് ഭാഗ്യഗ്രഹങ്ങള് ഒരേ രാശിയില്‍ സംഗമിക്കുമ്പോള്‍ അവിടെ മംഗളകരമായ രാജയോഗങ്ങള്‍ സംഭവിക്കും. രാജയോഗങ്ങള്‍ പൊതുവേ ആളുകളുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഒരു രാശിയില്‍ രാജയോഗം രൂപപ്പെടുന്നതിന്റെ ഫലമായി എല്ലാ ആളുകള്‍ക്കും പൊതുവേ നല്ലകാലം വരുമെങ്കിലും ചില രാശികള്‍ക്ക് അത്യപൂര്‍വ്വമായ നേട്ടങ്ങള്‍ ഇതിലൂടെ വന്നുചേരും.
സൂര്യന്റെയും ശുക്രന്റെും സമാഗമത്തിലൂടെ രൂപപ്പെടുന്ന രാജയോഗമാണ് ശുക്രാദിത്യ രാജയോഗം. രാജയോഗങ്ങളില്‍ വെച്ചുതന്നെ ഏറ്റവും മംഗളകരമായ യോഗമെന്നാണ് ജ്യോതിഷം ഈ യോഗത്തെ വാഴ്ത്തുന്നത്. ശുക്രാദിത്യ രാജയോഗം ഉണ്ടായാല്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സമ്പത്ത് കുന്നുകൂടുമെന്നും ദുരിതക്കയത്തിന് അറുതിയാകുമെന്നും പറയുന്നു.
ഒരു വര്‍ഷത്തിന് ശേഷം ഇടവം രാശിയില്‍ ശുക്രാദിത്യ രാജയോഗം സംഭവിക്കാനിരിക്കുകയാണ്. സൂര്യന് ഇപ്പോള്‍ ഇടവം രാശിയിലാണ് ഉള്ളത്. സമ്പത്തിന്റെയും ധനത്തിന്റെയും ഗ്രഹമായ ശുക്രനും ഇടവത്തിലെത്തുമ്പോള് ശുക്രാദിത്യ രാജയോഗം രൂപപ്പെടും. ഇടവത്തിലെ ശുക്രാദിത്യ രാജയോഗം ചില രാശികള്‍ക്ക് ജീവിതത്തിലെ ഇതുവരെ കാണാത്ത സൗഭാഗ്യ നാളുകളുടെ തുടക്കമായിരിക്കും. ഇവര്‍ക്ക് സമ്പത്ത് ഇരട്ടിയാക്കാനും ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവിക്കാനും കഴിയും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം നേട്ടങ്ങള്‍ നല്‍കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശുക്രാദിത്യ യോഗം രൂപമെടുക്കുന്നത്. ഈ സമയത്ത് ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ആത്മവിശ്വാസം വര്‍ധിക്കും. കൂടുതല്‍ ധനം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടും. ശുക്രന്റെ അനുഗ്രഹത്തിലൂടെ സമ്പാദിക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയം കൊയ്യും. ഇടവം രാശിക്കാര്‍ക്ക് തലയ്ക്ക് മുകളില്‍ ഭാഗ്യനക്ഷത്രം ഉദിക്കുന്ന സമയമാണിത്. ഭാഗ്യത്തിന്റെ തുണയില്‍ പല കാര്യങ്ങളും ജോലികളും ചെയ്തുതീര്ക്കാന് സാധിക്കും. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണവും സന്തോഷപൂര്ണ്ണവുമാകും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുകൂലമായ കാലമാണ്. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ മധുരതരമാകും.
ചിങ്ങം
ശുക്രാദിത്യ രാജയോഗത്തിലൂടെ ചിങ്ങം രാശിയില്‍ ഉള്ളവര്‍ക്ക് ജീവിതം കൂടുതല്‍ തിളക്കമാര്‍ന്നതാകും. കാരണം ഈ രാജയോഗം ഇവരുടെ കര്മ്മഭാവത്തിലാണ് സംഭവിക്കുന്നത്. തൊഴിലിലും ബിസിനസിലും അഭിവൃദ്ധിയുണ്ടാകുകയും കരിയറില്‍ അസൂയാവഹമായ നേട്ടമുണ്ടാക്കുകയും ചെയ്യും. ബിസിനസിലൂടെ പ്രതീക്ഷിക്കാത്ത രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. തൊഴില്‍രഹിതര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്കും ശുക്രാദിത്യ രാജയോഗം നേട്ടങ്ങളുടെ സുവര്ണ്ണകാലമേകും. കര്‍ക്കിടകം രാശിക്കാരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ യോഗം സംഭവിക്കുക. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനം വര്‍ധിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കരിയറിലെ ഏറ്റവും മികച്ച കാലമായിരിക്കും ഇത്. ശുക്രാദിത്യ യോഗത്തിലൂടെ കര്‍ക്കിട രാശിക്കാര്‍ക്ക് ജീവിതത്തിലെ നല്ലകാലം വന്നുചേരും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് വരുമാന വര്‍ധനയ്ക്കും പ്രമോഷനും സാധ്യതകളുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications