Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
രാഹുവിന്റെ സ്വാധീനം ശുക്രനില്‍, 3 രാശികള്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്
Venus Star Transit 2025: മാര്‍ച്ച് മാസത്തിലെ പ്രധാന ഗ്രഹമാറ്റങ്ങളില് ശുക്രന്റെ നക്ഷത്ര മാറ്റവും ഉള്‍പ്പെടുന്നു. ഈ വരുന്ന മാര്‍ച്ച് 12-ന് ശുക്രന് രാശി മാറി രാഹുവിന്റെ നക്ഷത്രമായ ചതയം നക്ഷത്രത്തിലേക്ക് എത്തും. ഈ മാറ്റം സകലചരാചരങ്ങളിലും ചെറിയ സ്വാധീനം സൃഷ്ടിക്കും. ചില രാശികള്‍ക്ക് ഈ മാറ്റം വ്യക്തമായി ജീവിതത്തില്‍ അനുഭവപ്പെടും. രാഹുവും ശുക്രനുംമിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതിനാല്‍ ഈ മാറ്റം വലിയ ദോഷങ്ങളൊന്നും ആര്‍ക്കും നല്‍കില്ല. നേരെ മറിച്ച് ദജീവിതത്തില് ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. പ്രത്യേകിച്ച് മൂന്ന് രാശികളില് ജനിച്ചവര്‍ക്ക്. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന് മേടം രാശിയില്‍ പ്രവേശിക്കുന്നത് ഗുണകരമാണ്. ഈ കാലയളവില്‍ സാമ്പത്തികമായി മുന്നേറാന്‍ അവര്‍ക്ക് കഴിയും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. പല സ്രോതസ്സുകളില്‍ നിന്നും പണം കയ്യില്‍ വരും. കുടുംബത്തില്‍ സന്തോഷിക്കുന്നതിനുള്ള പല കാര്യങ്ങളും സംഭവിക്കും. ഇത് വീട്ടിലെ അന്തരീക്ഷം ഊഷ്മളമാക്കും. മറ്റുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങാന്‍ ഉചിതമായ സമയമാണിത്. അതിനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. സ്ഥാനമാനങ്ങളോ അംഗീകാരങ്ങളോ തേടിയെത്തും. ഈ കാലയളവില്‍ വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ ആസ്വാദ്യകരമാകും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ശുക്രന്റെ നക്ഷത്രമാറ്റം കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് വളരെയധികം ഗുണകരമാകും. ഈ സമയത്ത് വരുമാനത്തില്‍ വര്‍ധനയുണ്ടാകും. കര്‍മ്മരംഗത്ത് വിജയവും ഭാഗ്യവും ഇവരുടെ പക്ഷത്തായിരിക്കും. കഠിനമായി പരിശ്രമിക്കുകയും ജോലിയില്‍ പൂര്‍ണ്ണശ്രദ്ധ നല്‍കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യാന്‍ കഴിയുന്ന സമയമാണിത്. തൊഴില്‍രഹിതരായിട്ടുള്ള കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലി ലഭിക്കാനിടയുണ്ട്. സാമ്പത്തികസ്ഥിതി ഇക്കാലയളവില്‍ മെച്ചപ്പെടും. അധ്വാനത്തിലൂടെ സാമ്പത്തികമായി വളരാന്‍ സാധിക്കും. കൂടാതെ ഈ കാലയളവില്‍ ഭാവിയെ കരുതി പണം കരുതിവെക്കാനും സാധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റത്തിലൂടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ വന്നെത്തും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ഈ സമയം വളരെ നല്ലതാണ്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. മികച്ച തൊഴിലവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി വളരുന്നതിനും ബിസിനസ് വിപുലപ്പെടുത്തുന്നതിനും മികച്ച അവസരങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. ധനപരമായി മുന്നേറും. ബിസിനസ് വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
