Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശുക്രന് ധനനേട്ടം വാരിക്കോരി നല്‍കും, കാവലായി ശനിയും: 2025 തുടങ്ങുന്നത് 3 രാശിക്ക് ശുക്രദശയില്‍
ജ്യോതിഷ പ്രകാരം പല തരത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ ഓരോ ഗ്രഹങ്ങള്‍ക്കും സംഭവിക്കുന്നു. പല നേട്ടങ്ങളും പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിന്റെ ഫലമായി അത് നേട്ടങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കും. പല വിധത്തില്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ശനിശുക്ര ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ മാറുകയും അത് ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.
ധനധാദാവാണ് ശുക്രനെന്ന് നമുക്കറിയാം, ശനിയാകട്ടെ കര്മ്മദാതാവും. ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരലുകള്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. സൗഹൃദ ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പലപ്പോഴും ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ ഇവ ഭാഗ്യവും പ്രദാനം ചെയ്യുന്നു. 2025 ന്റെ തുടക്കത്തില്‍, ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭവും പുരോഗതിയും ലഭിക്കും. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടേയും ശുക്രന്റേയും സംയോജനം ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. അതിന്റെ ഫലമായി തൊഴില്‍, ബിസിസ്, സാമ്പത്തികം എന്നീ മേഖലകളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളുണ്ടാവും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി ഏറ്റവും അനുകൂല സമയം തേടുന്നവര്‍ക്ക് മികച്ച സമയമാണ് ഈ ഗ്രഹസംക്രമണം നല്‍കുന്നതും. കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനും അതേ സമയം പ്രമോഷന് ലഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ കാലയളവില്‍ പിതാവിന്റെ ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും.
കുംഭം രാശി
കുംഭ രാശിക്കാര്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോജനം അനുകൂലമായ നിരവധി നേട്ടങ്ങള്‍ നല്‍കും. അതിന് കാരണമായിലഗ്നഭാവത്തില്തന്നെയാണ് ഈ ഗ്രഹ ംക്രമണം സംഭവിക്കുന്നതും. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കൂടാതെ സമൂഹത്തില്‍ ഉന്നതസ്ഥാനവും നിങ്ങളെ തേടി എത്തുന്നു. സ്വത്ത് സംബന്ധമായി നില നിന്നിരുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് കുംഭം രാശിക്കാര്‍ മികച്ചവരാണ്. വിവാഹത്തോടെ ദാമ്പത്യ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയം കൂടിയാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് അത് നേട്ടങ്ങള്‍ ധാരാളം നല്‍കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് വരെ ആലോചിക്കാന്‍ അനുകൂല സമയമാണ്.
വൃശ്ചികം രാശി
ശനിയുടെയും ശുക്രന്റെയും സംയോജനം വൃശ്ചികം രാശിക്കാര്‍ക്ക് ധാരാളം ഗുണം ചെയ്യും. ഇവരുടെ നാലാമത്തെ ഭാവത്തിലാണ് ശുക്ര- ശനി സംക്രമണം നടക്കുന്നത്. ഇത് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. കൂടാതെ വാഹനവും പുതിയ ഗൃഹവും സ്വന്തമാക്കുന്നതിന് സാധിക്കും. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അനുകൂല സമയമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളിലൂടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ്. അമ്മയില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
