Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മുപ്പത് വര്‍ഷത്തിന് ശേഷം ശനിയും ശുക്രനും കുംഭത്തില്‍ ഒന്നിക്കുന്നു, നേട്ടങ്ങള്‍ കൊയ്യാന്‍ അപൂര്‍വ്വ അവസരം
ഈ വര്‍ഷം ദീപാവലി ഒക്ടോബര്‍ 31നാണ് വരുന്നത്. ജ്യോതിഷപരമായി ഈ ദീപാവലിക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുഭം രാശിയില്‍ ശനിയും ശുക്രനും ഒന്നിച്ചെത്തുന്നു എന്നതാണ് ആ വലിയ പ്രത്യേകത. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി തന്റെ മൂലത്രികോണ രാശിയായ കുഭത്തില്‍ എത്തിയിരിക്കുന്നത്.

ശനിയുടെയും ശുക്രന്റെയും ഈ അപൂര്‍വ്വമായ സയോഗം ചില രാശികള്‍ക്ക് ഭാഗ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തിരിക്കുകയാണ്. ഇവര്‍ക്ക് അപ്രതീക്ഷിത ധനലാഭവും കരിയറിലും ബിസിനസിലും നേട്ടങ്ങളും അളവറ്റ സന്തോഷവും സമാധാനവും ഇക്കാലയളവില്‍ അനുഭവിക്കാന്‍ കഴിയും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കുംഭം
ശനിയുടെ മൂലത്രികോണ രാശിയായ കുംഭത്തില്‍ ജനിച്ചവരെ സംബന്ധിച്ചെടുത്തോളം ഈ അപൂര്‍വ്വ സംയോഗം ജീവിടത്തില്‍ വച്ചടി വച്ചടി കയറ്റമേകും. ലഗ്ന ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് കൂടുതല്‍ മികവോടെ കാര്യങ്ങള്‍ ചെയ്യാനും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റശൈലി വളര്‍ത്തിയെടുക്കാനും കഴിയും. വ്യക്തിപരമായ ജീവിതത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷം സന്തോഷം വന്നെത്തുന്ന സമയമാണിത്. ഈ കാലയളവില്‍ പങ്കാളിയുടെ പൂര്‍ണ്ണമായ പിന്തുണയും സ്നേഹവും ലഭിക്കും. അതുപോലെ പങ്കാളിത്തങ്ങള്‍, ബിസിനസിലായാലും ജോലിയിലായാലും വിജയിക്കും. അവിവാഹിതരായവര്‍ക്ക് ഏറ്റവും അനുയോജ്യമായ ആലോചനകള്‍ തേടിയെത്തുന്ന സമയം കൂടിയാണിത്. സമൂഹത്തില്‍ ഇവര്‍ക്കുള്ള പേരും പ്രശസ്തിയും വര്‍ധിക്കും. ശനിയുടെ സ്വാധീനത്താല്‍ ജീവിതത്തില്‍ സന്തോഷവും സുഖങ്ങളും സമാധാനവും സൗകര്യങ്ങളും വര്‍ധിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെയും ശുക്രന്റെയും സംയോഗം ജീവിതത്തില്‍ ഐശ്വര്യുവും സന്തോഷവും വര്‍ദ്ധിപ്പിക്കും. കാരണം ഈ സംയോഗം മിഥുനം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ കടാക്ഷം ജീവിതത്തിലുണ്ടാകും. പൂര്‍ത്തിയാക്കാതിരുന്ന കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും. വിദേശത്തേക്ക് യാത്ര പോകാനും വിദേശ സര്‍ക്കാരുകള്‍ക്ക് വേണ്ടി എന്തെങ്കിലും ജോലി ചെയ്യാനും അവസരം ലഭിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയം കൂടിയാണിത്. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് സന്തോഷവും സംതൃപ്തിയും വര്‍ധിക്കും. ധാര്‍മ്മികവും മംഗളകരവുമായ പരിപാടികളില്‍ പങ്കുകൊള്ളാന്‍ അവസരങ്ങള്‍ ലഭിക്കും.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രന്റെയും ശനിയുടെയും സംയോഗത്താല്‍ ഭാഗ്യങ്ങള്‍ വന്നെത്തും. കാരണം ഈ സംയോഗം ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായ പ്രയാസങ്ങളെല്ലാം ഈ കാലയളവില്‍ തീരും. സമ്പത്തുണ്ടാക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ മുന്നില്‍ തെളിയും. ജോലി മാറാനും നല്ല ജോലികളില്‍ പ്രവേശിക്കാനുമുള്ള ഏറ്റവും മികച്ച സമയമാണിത്. ഉന്നരുമായി ബന്ധം സ്ഥാപിക്കാനും വ്യക്തിബന്ധങ്ങള്‍ വിപുലപ്പെടുത്താനും സാധിക്കും. ഈ സമയത്ത് നടക്കുന്ന ബിസിനസ് നിക്ഷേപങ്ങള്‍ വിജയകരമായിരിക്കും. ഭാവിയിലേക്ക് ഗുണകരമാകുന്ന വലിയ കരാറുകളില്‍ ഒപ്പുവെക്കാനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
