Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഓഗസ്റ്റ് 1 പുലരുന്നത് ഈ 5 രാശിക്കാരുടെ നേട്ടത്തിലേക്ക്: ശനിയും വ്യാഴവും കനിഞ്ഞനുഗ്രഹിക്കും
ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ഒരാഴ്ചയാണ് ഉള്ളത്. സൂര്യന്, ബുധന്‍, ശുക്രന്, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളിലും രാശിമാറ്റം സംഭവിക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ മകയിരം നക്ഷത്രത്തില്‍ വ്യാഴം സംക്രമിക്കുന്നു. അത് മാത്രമല്ല ഓഗസ്റ്റ് 5-ന് ചിങ്ങം രാശിയില്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഓഗസ്റ്റ് 16-ന് ബുധന്‍ കര്‍ക്കിടകത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നു. സര്വ്വസൗഭാഗ്യത്തെക്കുറിച്ച് നോക്കുമ്പോള്‍ ജീവിതം തന്നെ മാറി മറിയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
Read More:

എന്നാല്‍ വിവിധ ഗ്രഹങ്ങളുടെ ചലനവും സ്ഥാനമാറ്റവും അനുകൂലമായ ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അതില്‍ തന്നെ നമ്മള് അറിയേണ്ട ചിലതുണ്ട്. വ്യാഴത്തിന്റേയും ശനിയുടേയും കൂടിച്ചേരല്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. അവ എന്തൊക്കെയാണ്, ഇനി പറയുന്ന് അഞ്ച് രാശിക്കാരെ എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഓഗസ്റ്റ് സാമ്പത്തികപരമായി വളരെ മികച്ച ഫലങ്ങള്‍ നല്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങളും വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കുന്ന സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തും. പുതിയ വസ്തു വാങ്ങുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും ഊര്‍ജ്ജവും ഉത്സാഹവും ഓരോ കാര്യത്തിലും ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറയുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യത കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരല്‍ പലപ്പോഴും ഭാഗ്യവും വിജയവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കൂടാതെ നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും അനുകൂല സമയമാണ്. പലപ്പോഴും ഗുണപരമായ പല മാറ്റങ്ങള്‍ എ്ല്ലാം കൂടിച്ചേരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതായിരിക്കും.
തുലാം രാശി
2024 ഓഗസ്റ്റില്‍, തുലാം രാശിക്കാര്‍ക്ക് പെട്ടെന്നാണ് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. പുതിയ വസ്തുക്കള്‍ വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സമസപ്തക യോഗത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. കരിയറില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബഹുമാനവും സ്ഥാനമാനവും നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികപരമായി ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ ശുഭഫലങ്ങള്‍ ധാരാളം വര്‍ദ്ധിക്കുന്നു. ഈ സമയത്ത് സമ്പത്തും സ്വത്തും പല മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന സമയം കൂടിയാണ്. വരുന്ന മാസത്തില്‍ സമ്പത്തും സമാധാനവും വര്‍ദ്ധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. പലപ്പോഴും സമ്പാദിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഒരു പുതിയ ബിസിനസ്സ് തുടങ്ങാന്‍ പറ്റിയ സമയം കൂടിയാണിത്. ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. മഹാദേവന്റെ അനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.. വിവിധ ഗ്രഹങ്ങളുടെ അനുകൂല സ്ഥിതി കാരണം ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. കരിയറിലെ മികച്ച മാറ്റത്തിനായി നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സമയമായതിനാല്‍ അതുപോലെ തന്നെ നടക്കുന്നു. കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
