Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയും ശുക്രനും കുംഭത്തില്‍ ഒന്നിക്കുന്നു, 30 വര്‍ഷത്തിന് ശേഷമുള്ള ശുഭസംയോഗം നല്‍കും സമ്പല്‍സമൃദ്ധി
ജീവിതത്തില്‍ എന്തെങ്കില് ദുര്‍ഘടങ്ങളോ പ്രതിസന്ധികളോ സംഭവിക്കുമ്പോല്‍ നമ്മള് അറിയായെ പറഞ്ഞുപോകുന്ന വാചകമാണ് എന്റെ ഗ്രഹപ്പിഴ എന്നത്. അതിന്റെ യഥാര്‍ത്ഥ പൊരുളിനെ കുറിച്ചൊന്നും ചിന്തിക്കാതെയാണ് നമ്മള് ആ വാക്ക് ഉപയോഗിക്കുന്നത്. പക്ഷേ അങ്ങനെയൊരു വാക്ക് ഉണ്ടാകാന്‍ കാരണമുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളോ മറ്റെന്തെങ്കിലും മാറ്റങ്ങളോ കാരണമാണ് അടിക്കടി നമ്മുടെ ജീവിതത്തില്‍ ശുഭകാര്യങ്ങളും അശുഭകാര്യങ്ങളും നടക്കുന്നതെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഗ്രഹപ്പിഴയെന്നും ശുക്രദശയെന്നുമെല്ലാം ചീത്ത സമയത്തെയും നല്ലസമയത്തെയുമെല്ലാം ആുളുകള് വിശേഷിപ്പിക്കുന്നത്.

അസുരഗുരുവെന്ന് അറിയപ്പെടുന്ന ശുക്രന് സുഖസൗകര്യങ്ങളും ആഡംബരത്തിന്റെയും സമ്പത്തിന്റെയും പ്രശസ്തിയുടെയും കാരണഭൂതനാണ്. ഓരോ 26 ദിവസം കൂടുമ്പോഴും ശുക്രന് രാശി മാറുന്നു. ഈ രാശിമാറ്റഫലമായി കരിയറിലും ബിസിനസിലും വിദ്യാഭ്യാസരംഗത്തും പ്രണയജീവിതത്തിലും ദാമ്പത്യത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുന്നു.
രാശിമാറ്റത്തിനിടെ ചില രാശികളില് ഒന്നിലധികം ഗ്രഹങ്ങള്‍ വന്നെത്തുകയും അവയുടെ സംയോഗത്തിലൂടെ ശുഭയോഗങ്ങളോ അശുഭയോഗങ്ങളോ പിറവി കൊള്ളുകയും ചെയ്യും. ഡിസംബര്‍ അവസാനം ശുക്രന് കുംഭം രാശിയില്‍ പ്രവേശിക്കും. മാസങ്ങളായി ശനി കുംഭം രാശിയില്‍ ഉണ്ട്. രണ്ടരവര്‍ഷം കൂടുമ്പോഴേ ശനി രാശി മാറാറുള്ളു. അങ്ങനെ കുംഭം രാശിയില്‍ രണ്ട് ശക്തരായ ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകാന്‍ പോകുകയാണ്. ഈ സംയോഗം ചില രാശികളില് ജനിച്ചവര്‍ക്ക് അത്യന്തം ഗുണകരമാണ്. അതേസമയം ചില രാശികള്‍ക്ക് ദോഷകരവുമാണ്. ശനിയും ശുക്രനും ഒന്നിക്കുന്നതിന്റെ ഫലമായി ഏതെല്ലാം രാശികളാണ് ഭാഗ്യത്തേരിലേറുന്നത് എന്നറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെയും ശനിയുടെയും സംയോഗം ഗുണകരമായിരിക്കും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ ഗ്രഹങ്ങള്‍ കണ്ടുമുട്ടുന്നത്. എല്ലാ കാര്യങ്ങളിലും സംതൃപ്തിക്കൊപ്പം അടിക്കടി സാമ്പത്തിക ലാഭവും ഈ രാശിക്കാരെ തേടിയെത്തും. ഏറെ ആഗ്രഹിച്ച ജോലി ഈ കാലയളവില്‍ കിട്ടാനിടയുണ്ട്. നിലവിലെ ജോലിയിലും ആഗ്രഹിച്ച നേട്ടങ്ങള്‍ ഉണ്ടാകും. നിരവധി നല്ല അവസരങ്ങള്‍ ഈ കാലയളവില്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ബിസിസനസില് നിന്നും വലിയ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. അതും സാമ്പത്തികമായി നേട്ടമേകും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാനും സംതൃപ്തിയടയാനും കഴിയും. ഭാവിയെ മുന്‍നിര്‍ത്തി സമ്പാദ്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കും.
ഇടവം
ഇടവം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ശുക്രന്റെയും ശനിയുടെയും സംയോഗം നടക്കാന്‍ പോകുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനി-ശുക്ര സംയോഗത്തിന്റെ കാലയളവ് അത്യന്തം നേട്ടമായിരിക്കും. ഏറെക്കാലമായി തടസ്സപ്പെട്ടിരുന്ന ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയും. സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കും. നിര്‍ത്തിവെച്ച കാര്യങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബാംഗങ്ങള്‍ക്കൊപ്പമോ യാത്രകള്‍ ചെയ്യാന്‍ സാധിക്കും. ജീവിതത്തില്‍ ഏറെ സന്തോഷം അനുഭവിക്കാന്‍ കഴിയുന്ന സമയമായിരിക്കും ഇത്. പ്രണയജീവിതം കൂടുതല്‍ സന്തോഷകരവും പ്രണയസുരഭിലവുമാകും. ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ സന്തോഷം അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമായിരിക്കും.
കര്‍ക്കടകം
ശനിയുടെയും ശുക്രന്റെയും ഏറെക്കാലത്തിന് ശേഷമുള്ള സംയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും ഗുണകരമായി ഭവിക്കും. കര്‍ക്കടകം രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതുകൊണ്ട് ജോലിസ്ഥലത്ത് മികച്ച അവസരങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്കും പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും ഈ കാലയളവ് ഗുണകരമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭത്തിന് അനുയോജ്യമായ സമയമാണിത്. പക്ഷേ പണം ചിലവഴിക്കുന്ന കാര്യത്തില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
