Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ശനിയുടെ മൂലത്രികോണ രാശിയിലേക്ക് ശുക്രനും;അപൂര്‍വ്വ സംയോഗത്തില്‍ ശുഭയോഗങ്ങളുടെ പെരുമഴ
രാശിമാറ്റങ്ങളിലൂടെ ഗ്രഹങ്ങള്‍ക്ക് മറ്റ് പല ഗ്രഹങ്ങളുമായി സംയോഗമുണ്ടാകാറുണ്ട്. ഗ്രഹ സംയോഗങ്ങള്‍ നല്ലതും ചീത്തതുമാകാം. അതായത് മിത്ര ഭാവത്തിലുള്ള ഗ്രഹങ്ങളുടെ സംയോഗങ്ങള്‍ ശുഭഫലങ്ങളും ശത്രു ഭാവത്തിലുള്ള ഗ്രഹങ്ങളുടെ സംയോഗങ്ങള്‍ അശുഭ ഫലങ്ങളും തരുന്നു. എന്നാല്‍ ആ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്ന രാശി, ഭാവം എന്നിവയും ഗ്രഹ സംയോഗങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഗ്രഹ സംയോഗങ്ങളുടെ ഫലങ്ങള്‍ ജനജീവിതത്തില്‍ വ്യക്തമായ സ്വാധീനമുണ്ടാക്കുന്നു.

ശനി ഇപ്പോള്‍ തന്റെ മൂല ത്രികോണ രാശിയായ കുംഭത്തിലാണ് സംക്രമണം ചെയ്യുന്നത്. ഡിസംബറില്‍ ശുക്രനും ഇതേ രാശിയിലേക്ക് എത്തും. അങ്ങനെ കുംഭം രാശിയില്‍ ശനി-ശുക്ര സംയോഗത്തിന് കളമൊരുങ്ങും. ഈ സംയോഗം ചില രാശികള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഇവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യകാലം തെളിയും. ഇവര്‍ കരിയറിലും ബിസിനസിലും തിളങ്ങും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോഗം നേട്ടമാകും. കാരണം ഈ സംയോഗം ഇവരുടെ ലഗ്ന ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കുംഭം രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. സമ്പാദ്യം വളര്‍ത്താന്‍ കഴിയും. സമ്പത്ത് വര്‍ധിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ബിസിനസില്‍ ലാഭം വന്നുചേരും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമായിത്തീരും. വിവാഹിതരല്ലാത്തവര്‍ക്ക് നല്ല ആലോചനകള്‍ വന്നെത്തും. ഈ കാലയളവില്‍ വലിയ വലിയ ആളുകളുമായി കൂടിച്ചേരാന്‍ യോഗമുണ്ടാകും.
ഇടവം
ശുക്രന്റെയും ശനിയുടെയും സംയോഗം ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വലിയ സൗഭാഗ്യങ്ങളേകും. കാരണം ഈ സംയോഗം ഇടവം രാശിക്കാരുടെ ജാതകത്തില്‍ കര്‍മ്മ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ കര്‍മ്മരംഗത്ത് ശോഭിക്കും. പ്രത്യേകിച്ച് ഉദ്യോഗസ്ഥരായിട്ടുള്ള ആളുകള്‍ക്കും ബിസിനസുകാര്‍ക്കും ഇത് നേട്ടങ്ങളുടെ സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് പുതിയ ജോലിക്കുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികസ്ഥിതി ഈ സമയത്ത് മെച്ചപ്പെട്ടിരിക്കും. കര്‍മ്മരംഗത്ത് ഇവരുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റും. ബിസിനസുകാര്‍ക്ക് നല്ല ലാഭം വന്നുചേരും. പുതിയ ഓര്‍ഡറുകള്‍ ലഭിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോഗം ലാഭപ്രദമായിരിക്കും. കാരണം ഈ സംയോഗം അവരുടെ ജാതകത്തിലെ ഒമ്പതാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ടാകും. ഇവരുടെ തീരുമാനങ്ങളും പ്രവര്‍ത്തികളും പ്രശംസ പിടിച്ചുപറ്റും. ധര്‍മ്മ മേഖലകളിലും കര്‍മ്മ മേഖലകളിലും അധ്യാത്മികമായ വളര്‍ച്ച പ്രകടമാക്കും. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. വിദേശത്ത് പോയി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ അവസരങ്ങള്‍ വന്നുചേരും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
