Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അസ്തമിച്ച് നാലാം ദിവസം ഉദയം, ശുക്രനാല്‍ സമ്പത്തൊഴുകും, ഭാഗ്യം കൊയ്യാന്‍ 3 രാശികള്‍
Venus Rise in Pisces: വേദ ജ്യോതിഷത്തില്‍ അസുരഗുരുവെന്നാണ് ശുക്രന് അറിയപ്പെടുന്നത്. ധനം, സമ്പത്ത്, സമൃദ്ധി, സുഖം, ഐശ്വര്യം, സമ്പത്ത്, പ്രേമം, ആകര്‍ഷണം എന്നിങ്ങനെ ഒരു വ്യക്തി ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നല്കുന്ന ഗ്രഹമാണ് ശുക്രന്. ശുക്രന്റെ സ്ഥിതിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടായാല്‍ 12 രാശികളെയും ആ മാറ്റം സ്വാധീനിക്കും.

നിലവില്‍ മീനം രാശിയിലാണ് ശുക്രനുള്ളത്. മാര്‍ച്ച് 17ന് ശുക്രന് മീനത്തില്‍ അസ്തമിക്കും. എന്നാല്‍ മാര്‍ച്ച് 23ന് രാവിലെ 5.49ന് ഉദിക്കുകയും ചെയ്യും. അതായത് അസ്തമിച്ച് കേവലം നാല് ദിവസത്തിനുള്ളില്‍ വീണ്ടും ശുക്രന് ഉദിക്കും. ഈയൊരു മാറ്റം ചില രാശികള്‍ക്ക് ഗുണകരമായിത്തീരും. ഇവര്‍ക്ക് കര്‍മ്മരംഗത്ത് വളര്‍ച്ചയും ഉയര്‍ച്ചയും ഉണ്ടാകും. അടിക്കടി ധനനേട്ടം ഉണ്ടാകുകയും സാമ്പത്തിക അഭിവൃദ്ധി കൈവരികയും ചെയ്യും. ശുക്രന്റെ ഉദയത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ ഉദയം ലാഭകരമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന് ഉദിക്കാന്‍ പോകുന്നത്. അങ്ങനെ ഇവര്‍ക്ക് ഏറെക്കാലത്തിന് ശേഷം ആഗ്രഹിച്ച പല കാര്യങ്ങളും ലഭിക്കാന്‍ പോകുകയാണ്. വായ്പ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പ ലഭിക്കും. സാമ്പത്തികമായ ആവശ്യങ്ങളെല്ലാം പൂര്‍ത്തിയാക്കപ്പെടും. പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. നേതൃശേഷി വര്‍ധിക്കും. ജോലിയില്‍ ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. ബിസിനസുകാര്‍ക്ക് ലാഭകരമായ ഓര്‍ഡറുകള്‍ ലഭിക്കും. സാമ്പത്തികകാര്യങ്ങളില്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പമായിരിക്കും. ലാഭം വരുന്നതിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങളും കൈവരും. പ്രണയജീവിതവും ആനന്ദകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രന് ഉദിക്കുന്നത്. ഇത് വലിയ ലാഭം ഇവര്‍ക്ക് നല്‍കും. ബുദ്ധിക്ഷമത വര്‍ധിക്കും. ആത്മവിശ്വാസം കൂടും. കരിയറില്‍ വളര്‍ച്ചയ്ക്കുള്ള ചില സാധ്യതകള്‍ മുന്നിലുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യാന്‍ അവസരമുണ്ടാകും. ഈ യാത്രകള്‍ നേട്ടമാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും മികച്ച ചില അവസരങ്ങള്‍ ലഭിക്കുകയും വലിയ ലാഭം ഉണ്ടാകുകയും ചെയ്യും. ജീവിത പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ബന്ധം ദൃഢമാകുകയും ചെയ്യും. പൊതുവെ ബന്ധങ്ങളെല്ലാം കൂടുതല്‍ ദൃഢവും സുഖവും ശാന്തിയും നല്‍കുന്നതുമാകും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ ഉദയത്തോടെ ജീവിതത്തില്‍ നല്ലകാലം വരും. കുംഭം രാശിയുടെ നാലാം ഭാവത്തിലാണ് ശുക്രന്റെ ഉദയം നടക്കുക. ഈ രാശിയുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഇവരുടെ രണ്ടാം ഭാവത്തിലാണ് ശുക്രന് ഉദിക്കുന്നത്. ഇതിലൂടെ ഇവരുടെ സാമ്പത്തികസ്ഥിതി കാര്യമായി മെച്ചപ്പെടും. പണം സമ്പാദിക്കാനാകും. കരിയറില്‍ ലാഭമുണ്ടാകും. ജീവിതത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സംജാതകമാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
