Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
43 ദിവസം വക്രചലനത്തില് ശുക്രന്; 4 രാശികളില് ദുരിതം അവസാനിച്ചിരിക്കുന്നു, ഇനി ലക്ഷ്മി യോഗം
പണം മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതം മനോഹരമാകണമെങ്കില്‍ അവിടെ സ്നേഹം വേണം, സന്തോഷം വേണം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കണം. പരസ്പരം ഐക്യം നിലനിര്‍ത്താന്‍ സാധിക്കും. ഇതെല്ലാം നേടിയെടുത്ത് അനുഭവിക്കാനുള്ള ആരോഗ്യവും ഒരു മനുഷ്യന് അനിവാര്യമാണ്. ഈ സൗഭാഗ്യങ്ങളെല്ലാം ഒരു വ്യക്തിയിലേയ്ക്ക് എത്തണമെങ്കില്‍ ഭാഗ്യവും വേണം.
വേദ ജ്യേതിഷത്തില് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും, ആരോഗ്യത്തിന്റെയുമെല്ലാം ഗ്രഹമാണ് ശുക്രന്. ഒരു വ്യക്തിയില്‍ ശുക്രന് തെളിഞ്ഞാല്‍, ആ വ്യക്തിയില്‍ നല്ലകാലത്തിന് തുടക്കം കുറിക്കുന്നു എന്നാണ് അര്‍ത്ഥം. തുലാം രാശിയുടെ നാഥനായ ശുക്രന്(Venus) 43 ദിവസം നീണ്ടു നില്ക്കുന്ന വക്രചലനത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ മീനം രാശിയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ശുക്രന്, വക്രചലനത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ 4 രാശിക്കാരെ ഇത് ഗുണകരമായി ബാധിക്കുന്നു. ഈ 4 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
ശുക്രന്റെ വക്രചലനത്താല് മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും ലഭിക്കുന്നതാണ്. ഇവരില്‍ ലക്ഷ്മി യോഗം രൂപപ്പെടാനുള്ള സാധ്യതയും രൂപപ്പെടുന്നു. മേടം രാശിയുടെ രണ്ടാം ഭാവത്തിലായിരിക്കും ശുക്രന് സ്ഥാനം ഉറപ്പിക്കുന്നത്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ വ്യാപ്തിയും കൂടുതലായിരിക്കും. സാമ്പത്തിക നേട്ടങ്ങളായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥിരപ്പെടാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വിജയം കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിയുടെ അഞ്ചാം ഭാവത്തിലായിരിക്കും ശുക്രന് സ്വാധീനിക്കുന്നത്. അതിനാല്‍, കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും. ദുഃഖങ്ങള്‍ ഇവരില്‍ നിന്നും അകലും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധനവും വര്‍ദ്ധിക്കുന്നതാണ്. ജോലിയില്‍ മികവ് കാണിക്കാനും ക്രിയേറ്റീവായി ചിന്തിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.

തുലാം
തുലാം രാശിയുടെ ഏഴാം ഭാവത്തിലായിരിക്കും ശുക്രന് സ്ഥാനം ഉറപ്പിക്കുക. അതിനാല്‍ ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. പങ്കാളിയുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഭാവിയിലേയ്ക്കായി ഒട്ടനവധി കാര്യങ്ങള്‍ ഒത്തൊരുമിച്ച് ഈ രാശിക്കാര്‍ക്ക് ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്.

മകരം
മകരം രാശിയുടെ പതിനൊന്നാം ഭാവത്തിലായിരിക്കും ശുക്രന് സ്ഥാനം ഉറപ്പിക്കുന്നത്. അതിനാല്‍, ഇവര്‍ക്ക് സമൂഹത്തിലുള്ള വില വര്‍ദ്ധിക്കുന്നതായിരിക്കും. പ്രശസ്തി നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴിലിടത്തിലും പേരും പെരുമയും കൈവരിക്കും. സന്തോഷം ലഭിക്കും. മാനസിക വിഷമങ്ങള്‍ കുറയും. നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. വിദ്യയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് അവസരം ലഭിക്കുന്നതാണ്. വിദേശ വാസത്തിനും, വിദേശ വിദ്യാഭ്യാസം ലഭിക്കുന്നതിനും യോഗം ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങൾ ഇവരിൽ വർദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
