ശുക്രന്‍ വക്രഗതിയിലേക്ക്; മാര്‍ച്ച് 2 മുതല്‍ ഈ നാളുകാരില്‍ ദോഷദൃഷ്ടി, ധനനഷ്ടം, ബന്ധങ്ങളില്‍ വിള്ളല്‍

Venus Retrograde in Pisces: നിത്യജീവിതത്തില്‍ ശുക്രന്റെ അനുഗ്രഹം വളരെ പ്രധാനമാണ്. ശുക്രന്റെ അനുഗ്രഹം ഇല്ലാത്ത വ്യക്തികള്‍ക്ക് എത്ര പരിശ്രമിച്ചാലും സമ്പത്ത്, ആഡംബരം, സ്‌നേഹം എന്നിവ അര്‍ഹിക്കുന്ന രീതിയില്‍ കിട്ടിയെന്ന് വരില്ല. ശുക്രന്‍ ഒരു രാശിയില്‍ നിന്ന് അടുത്തതിലേക്ക് പ്രവേശിക്കുമ്പോള്‍, ഗ്രഹത്തിന്റെ സ്വാധീനം ആ രാശിയക്ക് മാത്രമല്ല, മേടം മുതല്‍ മീനം വരെ ഉള്ള 12 രാശിക്കും വിവിധ രീതിയില്‍ അനുഭവപ്പെടും.

veus
Photo Credit: AI Generated

2025 മാര്‍ച്ച് 2-ന് രാവിലെ 5:12-ന് ശുക്രന്‍ മീനത്തില്‍ വക്രഗതിയിലാകും. ഈ ഗതിമാറ്റം കന്നി ഉള്‍പ്പെടെ അഞ്ച് രാശികള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ശുക്രന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കരുതലും പ്രത്യേക ജ്യോതിഷപരിഹാരങ്ങളും ആവശ്യമായി വരും. മീനത്തിലെ ശുക്രന്റെ വക്രഗതി മൂലം കന്നി ഉള്‍പ്പെടെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ള അഞ്ച് രാശികളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാം.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ശുക്രന്‍ മീനരാശിയില്‍ വക്രഗതില്‍ സഞ്ചരിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ വിവിധ മേഖലകളില്‍ സ്വാധീനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യസ്ഥിതി ഭദ്രമായിരിക്കും, എന്നാല്‍ പ്രണയബന്ധങ്ങളിലും ജീവിതപങ്കാളിയുമായുള്ള ബന്ധത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പണം സമ്പാദിക്കുന്നതും മിച്ചംവെക്കുന്നതും വെല്ലുവിളിയായിരിക്കും. തൊഴില്‍ രംഗത്ത്, നിങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടും, ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാനാകും. ബിസിനസില്‍ ശരാശരി ലാഭമേ പ്രതീക്ഷിക്കേണ്ടതുള്ളു. പക്ഷേ സ്ഥിരത നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും. സാമ്പത്തികമായി, പണം കയ്യില്‍ വന്നുചേരും. എങ്കിലും ചെലവുകള്‍ കാരണം സമ്പാദ്യമാക്കി മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് ചിലവുകള്‍ ശ്രദ്ധിക്കണം.

പരിഹാരം: വെള്ളിയാഴ്ച ദിവസങ്ങളില്‍ ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുക.

കര്‍ക്കിടകം

പുണര്‍തം 1/4, പൂയ്യം, ആയില്യം

മീനത്തില്‍ ശുക്രന്‍ വക്രഗതിയിലാകുമ്പോള്‍ മുതിര്‍ന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പ്രണയബന്ധങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നത് അത്യാവശ്യമാണ്. കൂടാതെ, പിതാവിന്റെ ചികിത്സാച്ചെലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആശങ്കകള്‍ കൂട്ടാന്‍ ഇടയാകും. ജോലിയില്‍, മേലുദ്യോഗസ്ഥരുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകാം. വാദപ്രതിവാദങ്ങള്‍ക്കും സാധ്യതയുണ്ട. അതിനാല്‍, അവസ്ഥകള്‍ ക്ഷമയോടെ കൈകാര്യം ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റാരെയും ആശങ്കപ്പെടുത്താത്ത വിധം അവതരിപ്പിക്കുന്നത് ഉചിതമാണ്. സാമ്പത്തികമായി, ചെലവുകള്‍ വളരെ ഉയര്‍ന്നേക്കാം എന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. മീനത്തിലെ ശുക്രന്റെ വക്രഗതി നിങ്ങളുടെ സാമ്പത്തിക താളം തകര്‍ക്കും. ചെലവ് നിയന്ത്രണം വെല്ലുവിളിയാകും.

പരിഹാരം: വെള്ളിയാഴ്ച മുത്ത് (പേള്‍) ധരിക്കുക.

ചിങ്ങം

മകം, പൂരം, ഉത്രം 1/4

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ വര്‍ദ്ധിക്കാം. ഈ കാലയളവില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാമെങ്കിലും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടാകില്ല. ഗ്രഹങ്ങളുടെ വക്ര ചലനം കരിയര്‍, ധനം, ബന്ധങ്ങള്‍, ആരോഗ്യം എന്നിവയില്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. ഈ ഘട്ടത്തില്‍ ജോലിസ്ഥല മാറ്റങ്ങള്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍, ആരോഗ്യ സംബന്ധമായ ചെലവുകള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പാരമ്പര്യ സ്വത്ത് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ നേടാനാകും.

പരിഹാരം: ദേവി ലക്ഷ്മിക്ക് ചുവപ്പ് വസ്ത്രങ്ങളോ ചുവപ്പ് പൂക്കളോ സമര്‍പ്പിക്കുക.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

ശുക്രന്‍ മീനം രാശിയില്‍ വക്രഗതിയിലായാല്‍ നിങ്ങളുടെ ജീവിതത്തിലെ പല മേഖലകളെയും, പ്രത്യേകിച്ച് സൗഹൃദങ്ങള്‍, കരിയര്‍, ധനം, പ്രണയം, ആരോഗ്യം എന്നീ മേഖലകളെ ബാധിക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം. സൗഹൃദങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാകുകയും അത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്‌തേക്കാം. അതിനാല്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകുക. കരിയറില്‍ ജോലിഭാരം വര്‍ദ്ധിക്കുക മൂലം വിലപ്പെട്ട അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട. അതിനാല്‍ ജോലികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് നിര്‍ണായകമാണ്. കൂടാതെ, സുഹൃത്തുക്കള്‍ക്ക് പണം കടം കൊടുക്കുമ്പോള്‍ കരുതല്‍ പാലിക്കുക, കാരണം അത് തിരിച്ചു ലഭിക്കണമെന്നില്ല.

പരിഹാരം: വെള്ളിയാഴ്ച ഒരു കുബേര യന്ത്രം ലോക്കറിലോ പേഴ്‌സിലോ വെക്കുക.

വൃശ്ചികം

വിശാഖം 1/4, അനിഴം, തൃക്കേട്ട

ശുക്രന്റെ വക്രഗതി കാലഘട്ടം വൃശ്ചികം രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കാം. ശുക്രന്‍ അവരുടെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളെയാണ് നിയന്ത്രിക്കുന്നത്. അഞ്ചാം ഭാവത്തിലുള്ള വക്രഗതി സന്താനങ്ങളുടെ പുരോഗതി, തൊഴില്‍, ധനം, ബന്ധങ്ങള്‍, ആരോഗ്യം എന്നീ മേഖലകളെ സ്വാധീനിക്കാം. ഭാവിയിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ മുന്‍കൂട്ടി കണ്ട് കരുതലോടെ നീങ്ങേണ്ടത് അത്യാവശ്യമാണ്. ജോലി ചെയ്യുന്നവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥലംമാറ്റം ലഭിക്കാത്ത പക്ഷം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

ജ്യോതിഷ പരിഹാരം: കുങ്കുമം ചേര്‍ത്ത അരി ദേവി ലക്ഷ്മിക്കും മഹാവിഷ്ണുവിനും സമര്‍പ്പിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, February 23, 2025, 11:45 [IST]
X
Desktop Bottom Promotion